Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുശാന്ത് സിങ് രജ്പുത്തിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുവായ ബിജെപി എംഎൽഎ; മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നീരജ് ബബ്ലു; പിന്തുണച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവും; ബോളിവുഡ് താരത്തിന്റെ ദുരൂഹ മരണം ബിഹാർ രാഷ്ട്രീയത്തിൽ വിവാദമാകുമ്പോൾ സുശാന്ത് സിംഗിന് ബൈപോളാർ രോഗമുണ്ടായിരുന്നെന്നും ചികിത്സയിൽ ആയിരുന്നുവെന്നും വ്യക്തമാക്കി മുംബൈ പൊലീസ്; മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കാരണമെന്താണെന്ന് അന്വേഷിച്ചു വരികയാണെന്ന് മുംബൈ പൊലീസ് കമ്മീഷണർ

സുശാന്ത് സിങ് രജ്പുത്തിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുവായ ബിജെപി എംഎൽഎ; മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നീരജ് ബബ്ലു; പിന്തുണച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവും; ബോളിവുഡ് താരത്തിന്റെ ദുരൂഹ മരണം ബിഹാർ രാഷ്ട്രീയത്തിൽ വിവാദമാകുമ്പോൾ സുശാന്ത് സിംഗിന് ബൈപോളാർ രോഗമുണ്ടായിരുന്നെന്നും ചികിത്സയിൽ ആയിരുന്നുവെന്നും വ്യക്തമാക്കി മുംബൈ പൊലീസ്; മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കാരണമെന്താണെന്ന് അന്വേഷിച്ചു വരികയാണെന്ന് മുംബൈ പൊലീസ് കമ്മീഷണർ

മറുനാടൻ മലയാളി ബ്യൂറോ

പട്ന: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബിഹാർ രാഷ്ട്രീയത്തിൽ ഒരു വിവാദ വിഷയമായി മാറുകയാണ്. സുശാന്തിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബിഹാറിൽ ബിജെപി എംഎൽഎയും താരത്തിന്റെ ബന്ധുവുമായ നീരജ് ബബ്ലു നിയമസഭയിലെത്തി. സുശാന്തിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് നീരജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യത്തെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും പിന്തുണച്ചു. സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ ബിഹാർ പൊലീസ് അന്വേഷണം നടത്തുന്നതിനെ മുംബൈ പൊലീസ് എതിർക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് നീരജിന്റെ പ്രസ്താവന. അന്വേഷണത്തിനായി മുംബൈയിലെത്തിയ ബിഹാർ ഐപിഎസ് ഓഫിസറോട് ക്വാറന്റീനിൽ പോകണമെന്ന് ആവശ്യപ്പെട്ടത് വിവാദമായിട്ടുണ്ട്.

കേസ് അന്വേഷണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുൻകൈ എടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചിരുന്നു. രാജ്ഗിറിൽ നിർമ്മാണത്തിലിരിക്കുന്ന ഫിലിംസിറ്റിക്ക് സുശാന്തിന്റെ പേര് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂൺ 14ന് മുംബൈയിലെ വസതിയിലാണു സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് മുംബൈ പൊലീസിന്റെ നിഗമനം. എന്നാൽ ബോളിവുഡിലെ ഗ്രൂപ്പ് കളിയും പകവീട്ടലുമാണോ സുശാന്തിന്റെ മരണത്തിലേക്കു നയിച്ചത് എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. സുശാന്തിനു ബൈപോളാർ ഡിസോഡർ ആണെന്നും ചികിത്സ തേടിയിരുന്നുവെന്നും മുംബൈ പൊലീസ് മേധാവി വെളിപ്പെടുത്തിയിരുന്നു.

'സുശാന്തിന് ബൈപോളാർ എന്ന അസുഖമുണ്ടായിരുന്നതായാണ് മനസിലാക്കുന്നത്. അദ്ദേഹം അതിന്റെ ചികിത്സയിലായിരുന്നു. മരുന്നും കഴിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കാരണമെന്താണെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്,' കമ്മീഷണർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 56 പേരുടെ മൊഴിയെടുത്തുവെന്നും എല്ലാ ഭാഗങ്ങളും സൂക്ഷ്മമായി പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു.

മരണപ്പെടുന്നതിന് തൊട്ട് മുമ്പുള്ള ആഴ്ചയിൽ സുശാന്ത് സിങ് രജ്പുത് ഗൂഗിളിൽ സെർച്ച് ചെയ്ത് മൂന്നകാര്യങ്ങളാണെന്ന് പൊലീസുദ്യോഗസ്ഥൻ പറയുന്നു. സ്വന്തം പേര്, സുശാന്തിന്റെ മരണത്തിന് ഒരാഴ്ചമുമ്പ് ആത്മഹത്യ ചെയ്ത മുൻ മാനേജർ ദിശാ സാലിയന്റെ പേര് മാനസികാരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് അദ്ദേഹം ഗൂഗിളിൽ തിരഞ്ഞത്. ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പുതന്നെ ജൂൺ 14 ന് സ്വന്തം പേര് ഗൂഗിൾ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കലിന ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ഫോറൻസിക് റിപ്പോർട്ടുകളിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. അതേസമയം, സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. മുംബൈ പൊലീസിന്റെ അന്വേഷണത്തെച്ചൊല്ലി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറക്കെതിരെ ആരോപണങ്ങൾ ഉയർവന്നിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയായിരുന്ന റിയാ ചക്രവർത്തിക്കെതിരെ സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിലാണ് ബിഹാർ പൊലീസ് അന്വേഷണം നടത്തുന്നത്. സുശാന്തിന്റെ അക്കൗണ്ടിൽനിന്ന് റിയ കോടികൾ സ്വന്തമാക്കിയെന്നും നടനെ മാനസികമായി പീഡിപ്പിച്ചെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP