Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശന്നു വലഞ്ഞ് റെസ്റ്റോറന്റിൽ കയറിയാൽ ഉടനെ കഴിക്കാൻ കിട്ടില്ല; അതിനു മുമ്പ് നിങ്ങളുടെ മുഴുവൻ വിവരങ്ങളും നൽകണം; കസ്റ്റമേഴ്‌സിനെ വരവേൽക്കാൻ കാനഡയിലെ റെസ്‌റ്റോറന്റുകൾ തയ്യാറെടുക്കുന്നത് ഇങ്ങനെ

വിശന്നു വലഞ്ഞ് റെസ്റ്റോറന്റിൽ കയറിയാൽ ഉടനെ കഴിക്കാൻ കിട്ടില്ല; അതിനു മുമ്പ് നിങ്ങളുടെ മുഴുവൻ വിവരങ്ങളും നൽകണം; കസ്റ്റമേഴ്‌സിനെ വരവേൽക്കാൻ കാനഡയിലെ റെസ്‌റ്റോറന്റുകൾ തയ്യാറെടുക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

ടൊറന്റോ: കോവിഡ് -19 നിയന്ത്രണങ്ങൾ നീക്കുകയും റെസ്റ്റോറന്റുകൾ ഉപഭോക്താക്കളെ തിരികെ സ്വാഗതം ചെയ്യാൻ തുടങ്ങുകയും ചെയ്യുമ്പോൾ തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലാണ്. ഉപഭോക്താക്കൾ റെസ്‌റ്റോറന്റുകളിലെത്തി എന്തെങ്കിലും വാങ്ങി കഴിക്കുന്നതിനു മുമ്പ് അവരുടെ സ്വകാര്യ വിവരങ്ങൾ നൽകേണ്ടതാണ്.

ഓരോ പ്രവിശ്യയിലും റെസ്റ്റോറന്റുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ ചില അധികാരപരിധികളിൽ ഒരു ഉപഭോക്താവിന്റെ പേരും ഫോൺ നമ്പറോ ഇമെയിൽ വിലാസമോ അവരുടെ ടേബിൾ നമ്പറിനൊപ്പം ചേർക്കേണ്ടതാണ്. അഥവാ ഇനിയൊരു കോവിഡ് വ്യാപനം ഉണ്ടായാൽ കോൺടാക്ട് ട്രേസിങ് നടത്തുന്നതിനു വേണ്ടിയാണ് ഈ മാർഗം അവലംബിക്കുന്നത്.

ബാറുകളും റെസ്‌റ്റോറന്റുകളും ഒരു മാസത്തേക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കണമെന്ന് ഒന്റാറിയോയിൽ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്. ആവശ്യമെങ്കിൽ ഇവ ആരോഗ്യ മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ ഇൻസ്‌പെക്ടർക്ക് നൽകേണ്ടതാണ്.

ടൊറന്റോയിൽ, വിവരങ്ങൾ ശേഖരിക്കുന്നത് റിസർവേഷൻ സമയത്തോ മറ്റൊരു സംവിധാനത്തിലൂടെയോ ചെയ്യാമെന്ന് ടൊറന്റോ പബ്ലിക് ഹെൽത്ത് വക്താവ് വിനിത ദുബെ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP