Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബലാത്സം​ഗത്തിനിരയായ യുവതി പ്രതിയുടെ കയ്യിൽ രാഖി കെട്ടണം; ഇരയുടെ വീട്ടിൽ പ്രതി എത്തേണ്ടത് മധുരപലഹാരങ്ങളുമായി ഭാര്യക്കൊപ്പം; പരാതിക്കാരിക്കും മകനും സമ്മാനങ്ങൾ വാങ്ങാൻ പണവും നൽകണം; ബലാത്സം​ഗക്കേസിലെ പ്രതിക്ക് ജാമ്യം നൽകാൻ കോടതി മുന്നോട്ട് വെച്ച വിചിത്ര ഉപാധികൾ ഇങ്ങനെ

ബലാത്സം​ഗത്തിനിരയായ യുവതി പ്രതിയുടെ കയ്യിൽ രാഖി കെട്ടണം; ഇരയുടെ വീട്ടിൽ പ്രതി എത്തേണ്ടത് മധുരപലഹാരങ്ങളുമായി ഭാര്യക്കൊപ്പം; പരാതിക്കാരിക്കും മകനും സമ്മാനങ്ങൾ വാങ്ങാൻ പണവും നൽകണം; ബലാത്സം​ഗക്കേസിലെ പ്രതിക്ക് ജാമ്യം നൽകാൻ കോടതി മുന്നോട്ട് വെച്ച വിചിത്ര ഉപാധികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ബലാത്സം​ഗക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചത് ഇരയായ സ്ത്രീ പ്രതിയുടെ കൈകളിൽ രാഖി കെട്ടണം എന്ന നിബന്ധനയോടെ. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്ദോർ ബെഞ്ചാണ് വിചിത്രമായ ഉപാധികൾ മുന്നോട്ട് വെച്ച് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകളും മുന്നോട്ടുവെച്ചത്. അതിക്രമത്തിനിരയായ സ്ത്രീ പ്രതിയുടെ കൈയിൽ രാഖി കെട്ടണമെന്നും പ്രതി പരാതിക്കാരിക്ക് സമ്മാനമായി പണവും മധുരവും നൽകണമെന്നുമാണ് ജസ്റ്റിസ് രോഹിത് ആര്യ നിർദ്ദേശിച്ചത്. കഴിഞ്ഞ ഏപ്രിലിൽ രജിസ്റ്റർ ചെയ്ത ബലാത്സം​ഗക്കേസിലാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഇനിയുള്ള കാലം യുവതിയെ സഹോദരിയായി കണ്ട് സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും കോടതി പ്രതിയോട് നിർദ്ദേശിച്ചു.

രക്ഷാബന്ധൻ ദിവസമായ ഓഗസ്റ്റ് മൂന്നാം തീയതി പ്രതി ഭാര്യയ്ക്കൊപ്പം മധുരപലഹാരങ്ങളും രാഖിയുമായും പരാതിക്കാരിയുടെ വീട്ടിൽ പോകണമെന്നും അവർ പ്രതിയുടെ കൈയിൽ രാഖി കെട്ടണമെന്നുമായിരുന്നു പ്രധാന ഉപാധി. മാത്രമല്ല, ഇനിയുള്ള കാലം സ്ത്രീയെ സംരക്ഷിക്കാമെന്ന് പ്രതി സത്യംചെയ്യണം. 11,000 രൂപ പ്രതി പരാതിക്കാരിക്ക് രക്ഷാബന്ധൻ ദിവസത്തിലെ സമ്മാനമായി നൽകണം. പരാതിക്കാരിയുടെ മകന് വസ്ത്രങ്ങളും മധുരവും വാങ്ങാൻ 5000 രൂപയും കൊടുക്കണം. ഇതെല്ലാം ക്യാമറയിൽ പകർത്തി അതിന്റെ ചിത്രങ്ങളും പണം സ്വീകരിച്ചതിന്റെ രസീതും കോടതി രജിസ്ട്രിയിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് രോഹിത് ആര്യ ആവശ്യപ്പെട്ടു.

അയൽവാസിയായ സ്ത്രീയെ വീട്ടിൽക്കയറി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിലാണ് വിക്രം ബാർഗി എന്നയാൾ അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. ഏപ്രിൽ 20 ന് ഇൻഡോറിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള ഉജ്ജൈനിലാണ് വിക്രം യുവതിയെ ആക്രമിച്ചത്. 30കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സം​ഗം ചെയ്തു എന്നാണ് യുവതി ആരോപിക്കുന്നത്. യുവതിയുടെ പരാതിയെ തുടർന്ന് രൊലീസ് കേസെടുക്കുകയും വിക്രം ബാർഗിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കീഴ്ക്കോടതി കേസിൽ ജാമ്യം നിഷേധിച്ചതോടെ പ്രതി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയമെന്നും താൻ ജയിലിലായതോടെ കുടുംബം പട്ടിണിയിലായെന്നുമായിരുന്നു പ്രതിയുടെ വാദം. ഹർജി പരിഗണിച്ച ജസ്റ്റിസ് രോഹിത് ആര്യ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് പ്രതിക്ക് ജാമ്യം അനുവദിച്ചു. 50000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തത്തുല്യ തുകയുടെ ആൾജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ഇതിനൊപ്പം മുന്നോട്ടുവെച്ച ചില ഉപാധികൾ കാരണം കോടതി വിധി ശ്രദ്ധ നേടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP