Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

5000 കോടി രൂപ മൂല്യമുള്ള ഉൽക്കാശില നൽകാമെന്ന് പറഞ്ഞ് തട്ടിയത് ഒന്നേകാൽ കോടി; പണം നൽകി കബളിപ്പിക്കപ്പെട്ടത് മുൻ സൈനികൻ

5000 കോടി രൂപ മൂല്യമുള്ള ഉൽക്കാശില നൽകാമെന്ന് പറഞ്ഞ് തട്ടിയത് ഒന്നേകാൽ കോടി; പണം നൽകി കബളിപ്പിക്കപ്പെട്ടത് മുൻ സൈനികൻ

സ്വന്തം ലേഖകൻ

ഡെറാഡൂൺ: തട്ടിപ്പുകൾ പലവിധത്തിൽ നടക്കുന്ന നാടാണ് ഇന്ത്യ. ആടു തേക്ക് മാഞ്ചിയം തട്ടിപ്പിന്റെ പല ഭാവങ്ങൾ ഇന്നും ഈ നാട്ടിലുണ്ട്. ഇത്തരത്തിൽ ഒരു തട്ടിപ്പിന്റെ കഥ കൂടി പുറത്തുവന്നു. അപൂർവ്വ വിഭാഗത്തിൽ പെടുന്നതും വീട്ടിൽ ഐശ്വര്യം കൊണ്ടുവരുന്നതുമായ ഉൽക്കാശില നൽകാമെന്ന് വാഗ്ദാനം നൽകി മുൻ സൈനിക ഉദ്യോഗസ്ഥനെ വഞ്ചിച്ച് തട്ടിപ്പുകാർ നേടിയത് ഒന്നേകാൽ കോടി രൂപയാണ്. മുൻ സൈനിക ഉദ്യോഗസ്ഥനായ ഖിലാഫ് സിങ് ബിഷന്താണ് തട്ടിപ്പിന് ഇരയായത്. അന്താരാഷ്ട്ര വിപണിയിൽ 5000 കോടി രൂപ മൂല്യമുള്ളതാണ് ഈ ഉൽക്കാശില എന്ന് പറഞ്ഞ് പലതായി പണം തട്ടുകയായിരുന്നു.

സംഭവത്തിൽ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്ത് ഡെറാഡൂൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈനിക റെയ്ഡിലാണ് ഉൽക്കാശിലയുടെ രഹസ്യം പുറത്തു വന്നത്. അപൂർവ്വ ഇനം പുരാവസ്തുക്കൾ വിൽക്കുന്ന ആളെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് 2017 ൽ പുരാവസ്തുക്കൾ കൈകാര്യം ചെയ്യുന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ചമഞ്ഞ് എത്തിയയാളാണ് തട്ടിപ്പ് സംഘത്തിലേക്ക ബിഷന്തിനെ വലിച്ചിഴച്ചത്.

തുടർന്ന് വിവിധ ഘട്ടങ്ങളിലായി 1.25 കോടി രൂപയാണ് അപൂർവ്വയിനം കല്ലിനായി ബിഷന്ത് സംഘത്തിന് കൈമാറിയത്. അതിനിടെ 21 കിലോഗ്രാം തൂക്കം വരുന്ന ഉൽക്കാ കാണിക്കാനും സംഘം ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. തട്ടിപ്പിന്റെ ഭാഗമായി വിൽപ്പനക്കാരനെയും മുന്നിൽ നിർത്തിയാണ് മുൻ സൈനിക ഉദ്യോഗസ്ഥനെ വഞ്ചിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതീക്ഷിക്കാൻ പോലും കഴിയാത്ത വിധം വലിയതോതിലുള്ള ലാഭം ഉണ്ടാക്കാൻഈ അപൂർവ്വ പുരാവസ്തുക്കൾ വഴി സാധിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP