Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് മരണാനന്തര ശുശ്രൂഷയ്ക്കായി കെസിവൈഎം

കോവിഡ് മരണാനന്തര ശുശ്രൂഷയ്ക്കായി കെസിവൈഎം

സ്വന്തം ലേഖകൻ

കോവിഡ് മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന ടാസ്‌ക് ഫോഴ്‌സ് ടീമിന്റെ ഭാഗമായി മരണാനന്തര ശുശ്രൂഷയ്ക്ക് വേണ്ടി എല്ലാ രൂപതകളിലും വോളണ്ടിയർമാരെ സജ്ജമാക്കി. വോളണ്ടിയർ മാർക്കുള്ള PPE കിറ്റുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം KCBC യൂത്ത് കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് Most. Rev. Dr. യൂഹാനോൻ മാർ തെയോഡോഷ്യസ് നിർവ്വഹിച്ചു. അർഹമായ ആദരവുകളോടെ മൃതസംസ്‌കാര കർമ്മങ്ങൾ ലഭിക്കുക എന്നത് ഏവരുടേയും അവകാശമാകണെന്നും, അത് ഉറപ്പു വരുത്തുവാൻ മുന്നിട്ടിറങ്ങിയ കെസിവൈഎം പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു.

കരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെയാണ് സംസ്ഥാന വ്യപകമായി PPE കിറ്റുകൾ വിതരണം ചെയ്യുന്നത്. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ക്രിസ്റ്റിചക്കാലക്കൽ, വൈസ് പ്രസിഡന്റ് ജെയ്‌സൺ ചക്കേടത്ത്, സെക്രട്ടറി അനൂപ് പുന്നപ്പുഴ, ഫാ. കുര്യാക്കോസ് കറുത്തേടത്ത്, ഫാ. ജോർജ്ജ് കോച്ചേരി, അൽബിൻ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP