Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകത്ത് ഏറ്റവും കൂടുതൽ ഇസ്ലാമിക പ്രസിദ്ധീകരണശാലകളുള്ള കേരളത്തിലേക്ക് യു.എ.ഇയിൽ നിന്നും ഖുറാൻ കൊണ്ടുവരേണ്ട ആവശ്യമെന്ത്; ജലീൽ എത്തിച്ചത് ഭക്ഷ്യധാന്യ കിറ്റല്ല സ്വർണ്ണക്കിറ്റാണെന്ന് അന്ന് ബിജെപി പറഞ്ഞത് ഇന്ന് വ്യക്തമാവുകയാണ് എന്നും കെ സുരേന്ദ്രൻ; സ്വർണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെതിരെ ​ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്

ലോകത്ത് ഏറ്റവും കൂടുതൽ ഇസ്ലാമിക പ്രസിദ്ധീകരണശാലകളുള്ള കേരളത്തിലേക്ക് യു.എ.ഇയിൽ നിന്നും ഖുറാൻ കൊണ്ടുവരേണ്ട ആവശ്യമെന്ത്; ജലീൽ എത്തിച്ചത് ഭക്ഷ്യധാന്യ കിറ്റല്ല സ്വർണ്ണക്കിറ്റാണെന്ന് അന്ന് ബിജെപി പറഞ്ഞത് ഇന്ന് വ്യക്തമാവുകയാണ് എന്നും കെ സുരേന്ദ്രൻ; സ്വർണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെതിരെ ​ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മന്ത്രി കെടി ജലീലിന് ബന്ധമുണ്ടെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണത്തടത്ത് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നിരന്തരം ശ്രമിക്കുന്നു എന്നും മന്ത്രി കെ ടി ജലീൽ രാജിവെച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം വെർച്ച്വൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഖുറാൻ എത്തിക്കുന്നു എന്ന പേരിലാണ് യുഎഇയിൽ നിന്നും ജലീൽ സ്വർണം എടപ്പാളിൽ എത്തിച്ചതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ഇസ്ലാമിക പ്രസിദ്ധീകരണശാലകളുള്ള കേരളത്തിലേക്ക് വിദേശത്ത് നിന്നും ഖുറാൻ എത്തിക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംബന്ധിച്ചും സുരേന്ദ്രൻ ചോദ്യങ്ങൾ ഉയർത്തി.

യു.എ.ഇ കോൺസുലേറ്റിൽ നിന്നും വരുന്ന പാർസലുകൾ സി-ആപ്റ്റിൽ എന്തിന് എത്തിക്കണമെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. അവിടെ നിന്നും 28 പാർസലുകൾ മലപ്പുറത്തെ എടപ്പാളിലേക്ക് കൊണ്ടുപോയത് എന്തിനെന്നും അദ്ദേഹം ചോദിക്കുന്നു. ജലീൽ എത്തിച്ചത് ഭക്ഷ്യധാന്യ കിറ്റല്ല സ്വർണ്ണക്കിറ്റാണെന്ന് അന്ന് ബിജെപി പറഞ്ഞത് ഇന്ന് വ്യക്തമാവുകയാണ്. ഖുറാൻ കിറ്റാണ് കൊണ്ടുപോയതെന്നാണ് ജലീൽ പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഇസ്ലാമിക പ്രസിദ്ധീകരണശാലകളുള്ള കേരളത്തിലേക്ക് യു.എ.ഇയിൽ നിന്നും ഖുറാൻ കൊണ്ടുവരേണ്ട ആവശ്യമെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. സി-ആപ്റ്റിലെ നിയമനങ്ങളെല്ലാം അനധികൃതമാണ്. ജലീലിന്റെ താൽപര്യപ്രകാരം മാനേജിങ് ഡയറക്ടറെ നിയമിച്ചത് എല്ലാവിധ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ്. സ്വർണക്കടത്തിന്റെ വേരുകൾ കേരളത്തിന്റെ ജുഡീഷ്വറിയിലേക്കും എത്തുന്നുണ്ട്. ഒരു റിട്ട. ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകൾ സംശയാസ്പദമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സ്വർണക്കടത്ത് സംഘത്തെ സഹായിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചു എന്ന ആരോപണം നേരത്തെ ഉയർന്നുവന്നതാണ്. മുൻപ് താൻ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി കെ.ടി ജലീലിൽ റംസാൻ കിറ്റാണോ സ്വർണകിറ്റാണോ വിതരണം ചെയ്തതെന്ന് ചോദിച്ചിരുന്നു. എന്നാൽ അന്ന് പല മാധ്യമപ്രവർത്തകരും അതിശയോക്തിയോടെയാണ് ഈ ചോദ്യത്തെ കണ്ടത്. എന്നാൽ ഇന്ന് അന്വേഷണം ഈ ദിശയിലേക്കാണ് പോകുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സി-ആപ്റ്റിൽ നിന്ന് 28 ബഗേജുകൾ മലപ്പുറം ജില്ലയിലേക്ക് പോയി എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിയാറ്റിൽ കെ.ടി. ജലീലിന്റെ കീഴിലുള്ള വകുപ്പാണ്. ഇവിടേക്ക് യുഎഇ കോൺസുലേറ്റിൽ നിന്നെന്ന് പറഞ്ഞ് 28 പാക്കറ്റുകൾ വന്നിരുന്നുവെന്നും ആ പായ്ക്കറ്റുകളെല്ലാം തന്നെ മലപ്പുറം ജില്ലയിലേക്കാണ് പോയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

സിയാറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഏജൻസികൾ നടപടികളാരംഭിച്ചു. എന്നാൽ വിശുദ്ധ ഖുറാൻ ആണ് മലപ്പുറത്തേക്ക് പോയതെന്നാണ് ജലീൽ പറഞ്ഞത്. ഇത് അവിശ്വസനീയമായ കാര്യമാണ്. വിശുദ്ധ ഖുറാൻ യുഎഇയിൽ നിന്ന് ഇവിടെ എത്തിക്കേണ്ട യാതൊരുകാര്യവും ഇല്ല. കേരളത്തിലെവിടെയും സുലഭമായി കിട്ടുന്ന ഗ്രന്ഥമാണ് ഖുറാൻ. 28 പായ്ക്കറ്റുകളിൽ ചിലത് പൊട്ടിക്കാൻ പാടില്ലെന്ന നിർദ്ദേശം സി-ആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥർ നൽകിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. സി-ആപ്റ്റിലെ നിയമനങ്ങളെല്ലാം അനധികൃതമായാണ് എന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം വഞ്ചിയൂരിൽ ഡി.ആർ.ഐ ഓഫീസ് കുത്തിത്തുറന്ന് ഫയലുകൾ കൊണ്ടു പോയി എന്നത് ഗൗരവകരമാണ്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. മഹാരാഷ്ട്രയിലെ കുപ്രസിദ്ധ ജൂവലറി തട്ടിപ്പു കേസിലെ പ്രതികളുമായി സ്പീക്കർക്കും ഇ.പി ജയരാജൻ, കടകംപള്ളി എന്നീ മന്ത്രിമാർക്കും സിഐ.ടി.യു നേതാവായ എളമരം കരീമിനുമുള്ള ബന്ധം പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. തെളിവുകൾ പുറത്തുവരുമ്പോഴും മുഖ്യമന്ത്രിയൊ സിപിഎം വക്താക്കളോ, സിഐഎം നേതാക്കന്മാരോ ഒരു മറുപടിയും പറയാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിസഭയിലെ തന്നെ ഒരു അംഗം സ്വർണക്കടത്തിന് കൂട്ടുനിന്നുവെന്ന് വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നോ സംസ്ഥാന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നൊ യാതൊരു പ്രതികരണവും ഇതേ വരെ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റിയ്‌ക്കെതിരെയും സുരേന്ദ്രൻ ആരോപണം ഉന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP