Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആറു വർഷം മുമ്പ് കിഴക്കേക്കരയിൽ നിന്നും ഐഐവൈഎഫിലെത്തിയ ചെറുപ്പക്കാരിൽ പ്രധാനി; വീടുകൾ കയറി വോട്ടു പിടിച്ചും പാർട്ടി വേദികളിൽ സജീവമായും പ്രദേശത്ത് നിറഞ്ഞ സിപിഐക്കാരൻ; എംഎൽഎ എൽദോ എബ്രഹാമിന്റെ മനസാക്ഷിയെന്ന് നാട്ടുകർ കരുതിയ സഹയാത്രികൻ; തകർപ്പൻ മഴയിലും 'സഖാവിന്' വിവാഹ മംഗളാശംസ അർപ്പിക്കാൻ പാഞ്ഞെത്തിയ നേതാവും; മുഹമ്മദ് അലി ഇബ്രാഹിമിനെ മൂവാറ്റുപുഴക്കാർ വിളിക്കുന്നത് അംജദ് എന്നും; സ്വർണ്ണ കടത്തിൽ സിപിഐയും പെട്ടുപോകുമ്പോൾ

ആറു വർഷം മുമ്പ് കിഴക്കേക്കരയിൽ നിന്നും ഐഐവൈഎഫിലെത്തിയ ചെറുപ്പക്കാരിൽ പ്രധാനി; വീടുകൾ കയറി വോട്ടു പിടിച്ചും പാർട്ടി വേദികളിൽ സജീവമായും പ്രദേശത്ത് നിറഞ്ഞ സിപിഐക്കാരൻ; എംഎൽഎ എൽദോ എബ്രഹാമിന്റെ മനസാക്ഷിയെന്ന് നാട്ടുകർ കരുതിയ സഹയാത്രികൻ; തകർപ്പൻ മഴയിലും 'സഖാവിന്' വിവാഹ മംഗളാശംസ അർപ്പിക്കാൻ പാഞ്ഞെത്തിയ നേതാവും; മുഹമ്മദ് അലി ഇബ്രാഹിമിനെ മൂവാറ്റുപുഴക്കാർ വിളിക്കുന്നത് അംജദ് എന്നും; സ്വർണ്ണ കടത്തിൽ സിപിഐയും പെട്ടുപോകുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ പ്രതിയെ തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ എൻഐഎ അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദ് അലിയാണ് അറസ്റ്റിലായത്. കൈവെട്ടു കേസിൽ 24ാം പ്രതിയായിരുന്നു. ഇയാളുടെ കൂട്ടാളി മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അലി ഇബ്രാഹിമിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ചിത്രങ്ങൾ പുറത്തു വന്നതോടെ വെട്ടിലായത് സിപിഐയാണ്.

സിപിഐയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് നാട്ടിൽ അംജദ് എന്ന് അറിയപ്പെടുന്ന മുഹമ്മദ് അലി ഇബ്രാഹിം. എംഎൽഎ എൽദോ എബ്രഹാമുമായി ഏറെ അടുപ്പമുണ്ടായിരുന്ന യുവാവ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലും മറ്റും എൽദോയുടെ വലംകൈ. ഇടതുപക്ഷ പോസ്റ്റുകളും മറ്റും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് കൈയടി നേടിയ യുവാവ്. ഇതോടെ മൂവാറ്റുപുഴയിലെ സിപിഐയും വെട്ടിലാകുകയാണ്. അംജദുമായുള്ള ബന്ധം നിഷേധിക്കാൻ പറ്റാത്ത വിധം ചിത്രങ്ങളും മറ്റും പുറത്തു വന്നത് ഇടതുപക്ഷത്തേയും വെട്ടിലാക്കുകയാണ്. സ്വർണ്ണ കടത്തിലെ പ്രതികൾക്ക് കോൺഗ്രസ്-ലീഗ് ബന്ധമാണെന്ന് പറഞ്ഞ് ന്യായീകരണവുമായി സിപിഎം രംഗത്തു വരുമ്പോഴാണ് ഇത്.

അംജദിന്റെ വിവാഹം കുറച്ചു നാൾ മുമ്പായിരുന്നു. ഇതിലും സ്ഥലം എംഎൽഎയായ എൽദോ പങ്കെടുത്തു. എൽദോയെ പല സ്ഥലത്തും കൊണ്ടു പോയിരുന്നതും അംജദായിരുന്നു. മുഹമ്മദലി ഇബ്രാഹിമിനെ നാട്ടിൽ അംജദ് എന്ന് പറഞ്ഞാലേ ആർക്കും അറിയൂ. എൻ ഐ എ കസ്റ്റഡിയിൽ ഉള്ള ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് അംജദിനെ കുറിച്ച് നാട്ടുകാരും അറിയുന്നത്.സ്വർണക്കടത്തു കേസിലെ മുഖ്യകണ്ണി കെ.ടി. റമീസിന്റെ മൊഴികളുടെ വെളിച്ചത്തിലാണ് ഇന്നലെ രണ്ടുപേരുടെയും അറസ്റ്റ്. സ്വർണക്കടത്തിനുള്ള പണം മുൻകൂറായി സ്വരൂപിക്കാനും ഇടപാടുകാരെ കണ്ടെത്താനും റമീസിനെ സഹായിക്കുന്ന എ.എം. ജലാലിന്റെ കൂട്ടാളികളാണ് ഇരുവരും.

ഏകദേശം ആറുവർഷം മുമ്പ് കിഴക്കേക്കരയിൽ നിന്നും എ ഐ വൈ എഫിൽ എത്തിയ ഒരു കൂട്ടം ചെറുപ്പക്കാരിൽപ്പെട്ടയാളായിരുന്നു അംജിത്ത്. പിന്നീട് പാർട്ടിയുടെ സമരമുഖങ്ങളിൽ സജീവസാന്നിദ്ധ്യമായി. ഈ കാലയളവിൽ സംഘടന ഭാരവാഹിത്വം അംജിത്തിന് നൽകിയിരുന്നില്ലന്നാണ് നേതാക്കളിൽ നിന്നും ലഭിച്ച വിവരം. പാർട്ടിവൃത്തങ്ങളിൽ അംജിത്തിനുള്ളത് ക്ലീൻചീട്ടാണ്. എൽദോ എബ്രാഹം എം എൽ എയ്ക്ക് 5 വർഷത്തോളമായി അംജദിനെ അടുത്തറിയാം..

പാർട്ടി പ്രവർത്തകനാണെന്നറിയാമെന്നതൊഴിച്ചാൽ അംജിത്തിനെക്കുറിച്ച് കൂടുതലൊന്നും എം എൽ എയ്ക്കും അറിയില്ലെന്ന് സിപിഐ നേതൃത്വം പറയുന്നു. മാസങ്ങൾക്ക് മുമ്പ് നടന്ന ഇയാളുടെ കല്യാണത്തിൽ പങ്കെടുക്കാൻ സമയക്കുറവ് മൂലം എം എൽ എ എത്തിയത് വൈകുന്നേരത്തോടെയായിരുന്നു. വധൂവരന്മാർ വീട്ടിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോൾ ഒരു തകർപ്പൻ മഴയത്താണ് എം എൽ എ വധവരന്മാർക്ക് ആംശംസനേരാൻ എത്തിയത്. ഇതും ബന്ധത്തിന് തെളിവാണ്.

എല്ലാവരോടും ഏറെ സൗഹാർദ്ദത്തോടെ പെരുമാറുന്ന സ്വാഭാവക്കാരനാണ് എൽദോ എബ്രാഹം എം എൽ എ. അംജിത്തിനോടും സമാനമായ മനോസോടൈയായിരുന്നു എം എൽ എയുടെ ഇടപെടൽ. ഇതിനപ്പുറം ഒരു ബന്ധം ഇയാളുമായി തനിക്ക് ഉണ്ടായിരുന്നില്ലന്നാണ് എം എൽ എ പാർട്ടിയിലെ അടുപ്പക്കാരോടും ചുരുക്കം മാധ്യമപ്രവർത്തകരോടും വെളിപ്പെടുത്തിയിട്ടുള്ളത്.ഇന്നലെ ടീവി വാർത്തയിലൂടെയാണ് ആദ്യമായി എം അംജിത്തിനെ എൻ ഐ എ അറസ്റ്റുചെയ്ത വിവരം എം എൽ എ അറിയുന്നത്.അതും കൂടെയുണ്ടായിരുന്ന അതുകൂടെയുണ്ടായിരുന്ന ഒരു പാർട്ടിപ്രവർത്തകൻ ടിവി കാണുന്നതിനിടെ വിളിച്ച് പറഞ്ഞപ്പോൾ.

അംജിത്ത് കാര്യമായി നാട്ടിൽ കറങ്ങിനടക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. സൗമ്യനായി ചിരിച്ച് ,പാർട്ടിപ്രവർത്തനങ്ങളിൽ സജീവമായിരുന്ന അംജിത്തിനെക്കുറിച്ച് ഇന്ന പുറത്തുവന്ന വിവരങ്ങളിൽ അന്തംവിട്ടുനിൽക്കുകയാണ് ഇടതു പക്ഷവും. എന്നാൽ ഇതെല്ലാം പൊയ്മുഖമാണെന്നും ഇടതുപക്ഷത്തിന്റെ തീവ്രവാദ മുഖത്തിനുള്ള തെളിവാണ് അംജദ് എന്നും പ്രതിപക്ഷം പറയുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എൻഐഎ. നിർണായകരേഖകൾ കിട്ടിയതായി എൻഐഎ വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. സ്വർണക്കടത്ത് കേസിൽ ഇതുവരെ പത്ത് പേരെ അറസ്റ്റു ചെയ്തു. ഇതിൽ ശനിയാഴ്ച അറസ്റ്റിലായ മുഹമ്മദാലി അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയാണ്. ഇയാളുടെ അടുപ്പക്കാരനാണ് അംജദ്.

കേസിൽ നേരത്തെ പിടിയിലായ കെ.ടി.റമീസിൽ നിന്നാണ് മുഹമ്മദാലിയെ സംബന്ധിച്ച സൂചനകൾ ലഭിച്ചത്. റമീസിൽ നിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലിയാണെന്നാണ് എൻഐഎയുടെ റിപ്പോർട്ട്. ആറ് സ്ഥലങ്ങളിലാണ് ഇന്ന് എൻഐഎ റെയ്ഡ് നടത്തിയത്. എട്ട് മൊബൈൽ ഫോണുകളും സംഘം പിടിച്ചെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP