Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കെഎംസിസി ഈദ് നൈറ്റും ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈൻ ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി ബലി പെരുന്നാൾ രണ്ടാം ദിനത്തിൽ Zoom ൽ ശിഹാബ് തങ്ങൾ അനുസ്മരണവും ഈദ് നൈറ്റും നടത്തി. ഫാത്വിമത്ത് സഹറയുടെ ഖിറാഅത്തോട് കുടി തുടങ്ങിയ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് സുബൈർ കാന്തപുരം അദ്ധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങളെ അനുസ്മരിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം പ്രഭാഷണം നടത്തി.

ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സാജിദ് കോറോത്ത്, കോഴിക്കോട് ജില്ലാ കെ.എം.സി.സി നേതാക്കളായ ഇസ്ഹാഖ് വില്യാപ്പള്ളി, ഹസ്സൻകോയ പൂനത്ത്, ജെ.പി.കെ തിക്കോടി, കരിം മാസ്റ്റർ കാന്തപുരം, അഷറഫ് കാട്ടിൽപ്പീടിക, ശറഫുദ്ധീൻ മാരായമംഗലം ആശംസകൾ അർപ്പിച്ചു. റസാക്ക് കായണ്ണ സ്വാഗതവും ഹാശിം കോക്കല്ലൂർ നന്ദിയും പറഞ്ഞു.

ജവാദ് കാന്തപുരം, ഷംനാസ് തുടങ്ങിയവർ ഇശൽ വിരുന്നും ഒരുക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP