Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

17000 സ്‌ക്വയർ ഫീറ്റിൽ നീണ്ടു നിവർന്ന് നിൽക്കുന്ന കൂറ്റൻ മണിമാളിക; വാസ്തുശിൽപഭംഗിയിൽ ചരിത്രസ്മാരകം തോറ്റുപോകുന്ന നിർമ്മാണ രീതി; നാലമ്പലവും നടുമറ്റവും ക്ഷേത്ര സമാനമായ പൂജാ മുറിയും; നാലുകെട്ടും കൂത്തമ്പലത്തനായുള്ള അരങ്ങും തുടങ്ങി കൂത്താടാൻ വേറെ മുറിയും; സ്വിമ്മിങ് പൂളും അലങ്കാര ചെടികളും നിറഞ്ഞ് നിൽക്കുന്ന വയലോരത്തെ ചരിത്രസ്മാരകമായ സൗധം; മണർക്കാട്ടെ ചൂതാട്ടകേന്ദ്രം മുഖ്യപ്രതി മാലം സുരേഷിന്റെ വീടിന്റെ ഗൃഹപ്രവേശവും സാമ്പത്തിക കരുത്തിന് നേർ സാക്ഷ്യം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: മണർക്കാട് ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ പിടിയലായ മുഖ്യപ്രതി മാലം സുരേഷ് പിടിയിലായതിന് പിന്നാലെ കോടീശ്വരനായ മാലം സുരേഷിന്റെ വീടും വാർത്തകളിൽ നിറയുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വാസ്തുഭംഗിയും ശിൽപഭംഗിയും ഏക്കറ് കണക്കിന് ഭൂവിസ്തൃതിയിൽ നിറയുന്ന പടികൂറ്റൻ മണി മാളികയുമാണ് മാലം സുരേഷിന്റെ കോട്ടയത്തെ വീട്. 2017 മാർച്ചിലാണ് ഈ കൂറ്റൻ വീടിന്റെ ഉദ്ഘാടനം നടന്നത്. 17000 സ്‌ക്വയർ ഫീറ്റിൽ ഉയർന്നിരിക്കുന്ന കൂ്റ്റൻ കെട്ടിടം. ഒരു മ്യൂസിയമോ, ചരിത്ര സ്മാരകമോ ചോറ്റു പോകുന്ന തരത്തിൽ അതി സൗന്ദര്യത്തോടെ തലയുയർത്തി നിൽക്കുന്ന കോട്ടയത്തെ ഏറ്റവും മനോഹാരികത നിറഞ്ഞ് നിൽക്കുന്ന ഭവനം.

ക്ഷേത്രഭംഗി തോറ്റു പോകുന്ന അഴക് അളവ് തന്നെയാണ് ഈ കെട്ടിടത്തിന്റെ ഭംഗി. വയലിന് ഓരം ചേർന്ന് വിശാലമായ ഭൂവിസ്തൃതിയിൽ നിലക്കുന്ന സ്വപ്‌നഭവനത്തിന്റെ പേര് വാവത്തിൽ എന്നാണ്. നാലുകെട്ടിന് സമാനമായ വാസ്ുകല, ചുറ്റിലും കൂത്തമ്പലത്തിന് സമാനമായ കെട്ടിടം മുതൽ വ്യത്യസ്തമായ കെട്ടിടഭംഗികൾ. കെട്ടിടത്തിന് ചുറ്റും ശിൽപഭംഗിയും മരങ്ങളും അലങ്കാര ചെടികളും. വയലിന് സമീപമായി സ്വിമ്മിങ് പൂളും.ഇനി വീടിന് അകമാകട്ടെ ഗ്രാനൈറ്റും മാർബിളും ടൈലും അടങ്ങിയ കൂറ്റൻ വാസ്തുകല. അരികിൽ നന്ദികേശൻ മുതൽ ശ്രീകൃഷ്ണ വിഗ്രഹം വരെ. ഭാമാകാരമായ ഗേറ്റ് കടന്നാല് നിറപറയും കൊമ്പനാനും നിറഞ്ഞ് നിൽക്കുന്ന വരാന്ത. നാലമ്പലത്തിന് സമാനമായ പുറം മോദി. ഇനി വീടിന് അകത്തളമാകട്ടെ ഇതിലും മനോഹരം. കൽവിളക്ക് മുതൽ കതിർ മണ്ഡപം വരെ ഒരുക്കിയിരുക്കുന്ന ഈ കുറ്റൻ കെട്ടിടം ഒറ്റനോട്ടത്തിൽ കണ്ടാൽ പുരാവസ്തു വകുപ്പിന്റെ ഏതെങ്കിലും ചരിത്ര സ്മാരകമാണോ എന്ന് തോന്നിപോകും. മണർകാട് ചൂതാട്ടകേന്ദ്രത്തിലെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് മാലം സുരേഷിന്റെ ഉടമസ്ഥതയിലുള്ള ചീട്ടുകളി കേന്ദ്രത്തിലെ റെയ്ഡും അനുബന്ധമായി സുരേഷിന്റെ അറസ്റ്റും രേഖപ്പെടുത്തുന്നത്.

മണർകാട് ക്രൗൺ ക്ലബ്ബിൽ റെയ്ഡ് സമയത്ത് ഉണ്ടായിരുന്ന ചീട്ടുകളി ഇടനിലക്കാരനിലേക്ക് അന്വേഷണം എത്തിയതോടെയാണ് മാലം സുരേഷിലേക്ക് അന്വേഷണം നീണ്ടത്.റെയ്ഡ് നടത്തുമ്പോൾ ഇയാളും ക്ലബ്ബിൽ ഉണ്ടായിരുന്നു. ക്രൗൺ ക്ലബിലെ റെയ്ഡിനു ശേഷം സുരേഷ് വിളിച്ചവരും സുരേഷിനെ തിരിച്ചു വിളിച്ചവരുമായ നിരവധി പൊലീസുകാർ ഉണ്ടെന്നു സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. ക്ലബിലെ റെയ്ഡിനു ശേഷം സുരേഷുമായി ഫോണിൽ സംസാരിച്ചുവെന്നും സുരേഷ് പുറത്തു വിട്ട സംഭാഷണത്തിലുള്ളത് തന്റെ ശബ്ദമാണെന്നും മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രതീഷ് കുമാർ മൊഴി നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞിരപ്പളി ഡിവൈ.എസ്‌പി. സന്തോഷ് കുമാർ മുമ്പാകെയാണു മൊഴി നൽകിയത്.

ക്ലബിൽ നിന്നും 17.80 ലക്ഷം രൂപയും നിരവധി മൊബൈൽ ഫോണുകളും പിടിച്ചതായും രതീഷ് കുമാർ സമ്മതിച്ചിട്ടുണ്ട്. ചീട്ടുകളിയുമായി ബന്ധപ്പെട്ട് 43 പേർക്കെതിരേയാണു കേസ് എടുത്തത്.ഇതിനു പുറമേയാണു ക്ലബിന്റെ ഉടമസ്ഥനായ മാലം സുരേഷിനെതിരേ കേസ് എടുത്തത്.

എന്നാൽ ചീട്ടുകളി നടന്ന സമയത്ത് ക്ലബിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്ന ഒരു ഉന്നതനെ പൊലീസ് രക്ഷപെടാൻ അനുവദിച്ചിരുന്നു.ഇയാൾക്കും ചീട്ടുകളിയുടെ നടത്തിപ്പുമായി ബന്ധമുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. സംസ്ഥാന തലത്തിലെ ചില സിപിഎം.നേതാക്കന്മാരുമായുള്ള ബന്ധത്തിന്റെ പേരിൽ ഇയാളെ രക്ഷപെടാൻ അനുവദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ചീട്ടുകളിക്കാർക്കു ടോക്കണ കൊടുത്തിരുന്ന കൗണ്ടറിന്റെ ചുമതല ഇദേഹത്തിനായിരുന്നുവെന്നാണ് സൂചന. മുതിർന്ന പൊലീസ് ഉദ്യോഗസ്്ഥരുമായുള്ള ബന്ധമാണു സുരേഷിനു മണർകാട് ചീട്ടുകളി നടത്തുന്നതിനു മൗനാനുവദം ലഭിക്കാൻ കാരണം. 

സുരേഷിന്റെ താൽപര്യപ്രകാരമാണു മണർകാട് സ്റ്റേഷനിലെ പൊലീസുകാരുടെ സ്ഥലം മാറ്റം പോലും നടന്നിരുന്നതെന്നും സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം എസ്‌ഐ തെറിച്ചിരിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP