Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2010ൽ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിക്കാൻ വാനിലെത്തിയ സംഘത്തിന് ബൈക്കിൽ വഴികാട്ടിയ പ്രതി; നോട്ടു നിരോധനക്കാലത്ത് കണക്കിൽപെടാത്ത പണം കൈവശം വെച്ചതിനും പിടിയിൽ; സ്വർണ്ണക്കടത്തതിൽ അറസ്റ്റിലായ കൈവെട്ട് കേസിലെ 24-ാം പ്രതി മുഹമ്മദ് അലിക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പ്രകടം; ആന്ധ്രയിലെ നെല്ലൂരിൽ നിന്ന് സ്വർണ്ണപ്പണം പോകുന്നത് കശ്മീരിലേക്ക്; കനക മാഫിയയുടെ തീവ്രവാദ നാഡികൾ തെളിയുമ്പോൾ

2010ൽ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിക്കാൻ വാനിലെത്തിയ സംഘത്തിന് ബൈക്കിൽ വഴികാട്ടിയ പ്രതി; നോട്ടു നിരോധനക്കാലത്ത് കണക്കിൽപെടാത്ത പണം കൈവശം വെച്ചതിനും പിടിയിൽ; സ്വർണ്ണക്കടത്തതിൽ അറസ്റ്റിലായ കൈവെട്ട് കേസിലെ 24-ാം പ്രതി മുഹമ്മദ് അലിക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പ്രകടം; ആന്ധ്രയിലെ നെല്ലൂരിൽ നിന്ന് സ്വർണ്ണപ്പണം പോകുന്നത് കശ്മീരിലേക്ക്; കനക മാഫിയയുടെ തീവ്രവാദ നാഡികൾ തെളിയുമ്പോൾ

എം മാധവദാസ്

തിരുവനന്തപുരം സ്വർണ്ണക്കടത്തുകേസിൽ എൻഐഎ അറസ്റ്റ് ചെയ്തവരിൽ കൈവെട്ട് കേസ് പ്രതികൾ കൂടി ഉൾപ്പെട്ടതോടെ കേസിലെ തീവ്രാവാദ ബന്ധം മറനീക്കുന്നു. പ്രവാചക നിന്ദയുടെ പേരിൽ തൊടുപുഴ ന്യൂമാൻ കോളജിലെ അദ്ധ്യാപകൻ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ 24ാം പ്രതി ആയിരുന്ന മുഹമ്മദ് അലി എന്ന മമ്മാലിയാണ് സ്വർണ്ണക്കടത്തിലും പിടിയിലായത്.

അതിനിടെ ചെന്നൈയിൽ എൻഐഎയുടെ കസ്റ്റഡിയിൽ ആയ സ്വർണ്ണവിൽപ്പനക്കാരായ രണ്ടുപേരിൽനിന്ന് നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം ഇവർ വിറ്റിരുന്നത് ആന്ധ്രയിലെ നെല്ലൂരിലാണ്. ഇവിടെനിന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കായി കശ്മീരിലേക്കാണ് ഈ പണം പോയിരുന്നത്. ഇതോടെ എൻഐഎ അന്വേഷണം ഈ വഴിക്കും നീങ്ങിയിടുണ്ട്. കേസിൽ ഇന്റർപോളും കൂടുതൽ വിവരങ്ങൾ നേടിയിട്ടുണ്ട്.

കൈവെട്ടുകേസിലെ ദീർഘകാല ഗൂഢാലോചനയിലെ പങ്കാളി

മമ്മാലിക്കൊപ്പം എൻഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് അലി ഇബ്രാഹീമും മൂവാറ്റുപുഴ കിഴക്കേക്കരയിലാണ് താമസം. സ്വർണ്ണക്കടത്തുമായി തീവ്രാവാദത്തെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്, മുഹമ്മദ് അലി. 2010ൽ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിക്കാൻ വാനിലെത്തിയ സംഘത്തിന് ബൈക്കിൽ വഴികാട്ടിയ പ്രതിയാണ് ഇയാൾ. ചാലിക്കടവ് പാലത്തിന് സമീപമായിരുന്നു, അന്ന് താമസം. അന്നുതന്നെ തീവ്രാവാദ പ്രവർത്തനങ്ങളിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. എസ്ഡിപിഐയുടെ സജീവ പ്രവർത്തകനായിരുന്നു ഇയാൾ. കൈവെട്ടുകേസിലെ ദീർഘകാല ഗൂഢാലോചനയിലെ സജീവ പങ്കാളിയും അക്രമത്തിൽ വഴികാട്ടിയാവുകയും ചെയ്ത വ്യക്തിയാണ് ഇയാൾ. മാറാട് കാലാപും കൈവെട്ടുകേസും തൊട്ട് ഹാദിയ കേസും സിഎഎ സമരവും വരെയുള്ള ഇസ്ലാമിക തീവ്രാവാദ സംഘടനകൾ ഇടപെട്ട മിക്ക കേസുകളിലും വൻതോതിൽ പണം കേരളത്തിലേക്ക് ഒഴുകിയിരുന്നു. ഇത് സ്വർണ്ണക്കടത്ത് വഴിയാണൊയെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.

സ്ഥലക്കച്ചടം, പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി നടത്തിപ്പ് എന്നിവയൊക്കെയാണ് ഇയാൾക്ക് നാട്ടിൽ ഉണ്ടായിരുന്ന ജോലികൾ. വീടുകൾ ഇടക്കിടെ വിറ്റും ഇയാൾ പണം സമ്പാദിച്ചു. രണ്ടു വീട് വിറ്റതിന് ശേഷമാണ് മൂവാറ്റുപുഴ കിഴക്കേക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തിന് സമീപം ഇരുനില വീട്് വെച്ചത്. നാട്ടിൽ അത്ര സൗഹൃദങ്ങൾ സൂക്ഷിക്കാത്ത പ്രകൃതമായിരുന്നു. നോട്ടുനിരോധനക്കാലത്ത് കണക്കിൽ പെടാത്ത പണം കൈവശം വെച്ചതിനും ഇയൾ പിടിയിലായിരുന്നു.

മൂവാറ്റുപുഴയിലെ സ്വർണ്ണക്കടത്തു സംഘത്തിന് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സംശയിച്ചിരുന്നതാണ്. കൈവെട്ടുകേസ് വന്നപ്പോൾ തന്നെ അന്വേഷണ സംഘങ്ങൾ ഇത്തരത്തിലുള്ള പല സൂചനയും നൽകിയിരുന്നു. തീവ്രാവാദത്തിന് വരുന്ന പണം കുഴൽപ്പണമായും കള്ള സ്വർണ്ണവുമായാണ് നാട്ടിൽ എത്തിയിരുന്നത്. യുവാക്കളെ തീവ്രാവാദത്തിലേക്ക് തിരിച്ചുവിട്ടും സ്വർണ്ണക്കടത്തിന്റെ കാരിയർമാർ ആയും നടത്തിയ പ്രവർത്തനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ ആനിക്കാട് സഹോദരങ്ങളും ജലാലുമായുള്ള ബന്ധമാണ് മുഹമ്മദ് ഇബ്രാഹീമിനെ കേസിൽ എത്തിച്ചത്. ആനിക്കാട്ട് ഇവരുടെ അടുത്ത് വാടകക്ക് താമസിച്ചതോടെ രൂപപ്പെട്ട ബന്ധം സ്വർണക്കടത്തിലേക്ക് നീങ്ങുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തന്നെ എൻഐഎ സംഘം ഇവരുടെ വീടിന്റെ പരിസരങ്ങളിൽ ഉണ്ടായിരുന്നു. സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെ.ടി. റമീസിൽനിന്നും ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് രണ്ടുപേരെയും എൻഐഎ. സംഘം പിടികൂടുകയായിരുന്നു. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മമ്മാലിയും, മുഹമ്മദ് അലി ഇബ്രാഹീമുമാണെന്നാണ് എൻ.ഐ.എ.യുടെ റിപ്പോർട്ട്.തിരുവനന്തപുരത്തെ ഹോട്ടലുകളിൽവെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ജൂൺ 24, 26 തീയതികളിലാണ് പ്രതികൾ സ്വർണം വിവിധയിടങ്ങളിൽ എത്തിച്ച് വിതരണം ചെയ്തത്.

തിരുവനന്തപുരത്തെയും കോവളത്തെയും ഹോട്ടലുകളിൽ വച്ചാണ്, ഗൂഢാലോചന നടത്തിയത്. മൂവാറ്റുപുഴയിൽ ജലാലിന്റെയും റബിൻസിന്റെയും വീട്ടിൽ പരിശോധന നടത്തിയപ്പോൾ മലപ്പുറത്ത് കെ ടി റമീസ്, മുഹമ്മദ് ഷാഫി, സെയദ് അലവി, പി ടി അബ്ദു എന്നിവരുടെ വീടുകളിൽ ആയിരുന്നു പരിശോധന. ഞായറാഴ്ച പുലർച്ചെ തുടങ്ങിയ റെയഡ് മണിക്കൂറുകൾ നീണ്ടു. സ്വർണ്ണക്കടത്തുകേസിൽ ഇതുവെരെ പത്തുപേരാണ് എൻഐഎയുടെ പിടിയിൽ ആയത്.

കൂടുതൽ വിവരങ്ങൾ തേടി ഇന്റർപോളും

സ്വർണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകൻ ഫൈസൽ ഫരീദിന്റെ നാടുകടത്തലുമായി ബന്ധപ്പെട്ട് ഇന്റർപോൾ ഇന്ത്യയിൽനിന്നു കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. കേസിനുപിന്നിൽ സ്വർണക്കടത്ത്, തീവ്രവാദബന്ധം എന്നിവയല്ലാതെ മതപരമായ കാര്യങ്ങളൊന്നുമില്ലെന്ന് ഇന്റർപോൾ ഉറപ്പുവരുത്തും. ഇതിനുശേഷമേ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കുകയുള്ളൂ. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് ഇറക്കിയതിനെത്തുടർന്നാണ് ദുബായ് പൊലീസ് കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസലിനെ അറസ്റ്റുചെയ്തത്. ഫൈസൽ ഫരീദിനും റബിൻസിനും പുറമേ നാലു പ്രതികൾകൂടി ദുബായിൽനിന്ന് പിടിയിലാവാനുണ്ടെന്ന് കസ്റ്റംസ് അന്വേഷണസംഘം ഉറപ്പിച്ചു. എൻ.ഐ.എ. ആണ് ഫൈസൽ ഫരീദിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയംവഴി ഇന്റർപോളിനെ സമീപിച്ചത്. തുടർന്ന് ഇയാൾക്കെതിരേ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് ഇറക്കി. പിന്നാലെ ദുബായ് പൊലീസ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഉടൻ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇയാളുടെ നാടുകടത്തൽ നീണ്ടുപോവുകയായിരുന്നു.

അന്വേഷണത്തുടർച്ചയ്ക്കും ദുബായ് ബന്ധങ്ങൾ പുറത്തുകൊണ്ടുവരാനും ഫൈസലിന്റെ അറസ്റ്റ് അനിവാര്യമാണ്. ഇക്കാര്യങ്ങൾ എൻ.ഐ.എ.യും കസ്റ്റംസും കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇന്ത്യ സമ്മർദം ചെലുത്താൻ തുടങ്ങിയതോടെയാണ് നാടുകടത്തലിന്റെ ആദ്യപടിയെന്നോണം ഇന്റർപോൾ വിശദീകരണം തേടിയിരിക്കുന്നത്. ന്യൂനപക്ഷ പീഡനമുണ്ടാവില്ലെന്ന ഉറപ്പും നൽകണം. സ്വർണക്കടത്ത് കേസുമായിമാത്രം ബന്ധപ്പെട്ടാണ് ഫൈസലിനെ ആവശ്യപ്പെടുന്നതെന്ന് ഇന്ത്യ ഇതിന് മറുപടി നൽകും.

കേരളത്തിൽനിന്ന് ദുബായിലേക്ക് പണം ഹവാലയായി എത്തിച്ചാണ് വൻതോതിൽ സ്വർണം കടത്തിയിരിക്കുന്നത്. ഓരോ സ്വർണക്കടത്തിനും ഹവാല ഇടപാടുകൾ നടന്നിട്ടുണ്ട്. കേരളത്തിൽനിന്നുള്ള നിർദ്ദേശമനുസരിച്ച് സ്വർണക്കടത്തിനായി പണമിറക്കിയവർക്ക് പ്രതിഫലം കേരളത്തിൽ ഭൂമിയായും കറൻസിയായും നൽകിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.ഏറെക്കാലമായി ദുബായിൽ കച്ചവടം നടത്തുന്ന ഈ മലയാളികൾക്ക് സ്വർണക്കടത്തുമായി അടുത്ത ബന്ധമാണുള്ളത്. നിലവിൽ നാലുപേരെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ദുബായിലെ പ്രതികളുടെ എണ്ണം കൂടിയേക്കാം.

ഫൈസലിനും റബിൻസിനുമൊപ്പം ഇവരെയും ഇന്ത്യയിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നൽകാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP