Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹനം ഈടുവച്ചതായി മുദ്രപത്രത്തിൽ കരാറെഴുതി ഒപ്പിട്ടു വാങ്ങും; തുടർന്ന് നിശ്ചയിക്കുന്ന തുകയ്ക്കു ചീട്ടു കളിക്കാം; ജയിച്ചാൽ വാഹനവും ഒപ്പം കരാർ പ്രകാരമുള്ള പണവും; തോറ്റാൽ വാഹനം നഷ്ടമാകും; 70 ലക്ഷം രൂപ വരെ വിലയുള്ള ആഡംബര വാഹനങ്ങൾ വരെ ചീട്ടുകളി മാഫിയ സ്വന്തമാക്കി; മണർകാട് ക്രൗൺ ക്ലബ്ബിൽ നടന്നത് പണം തട്ടിപ്പിന്റെ സമാനതകളില്ലാത്ത തന്ത്രങ്ങൾ; ഇടനിലക്കാർ രാഷ്ട്രീയക്കാരുടെ ബിനാമിയും; മറ്റക്കരക്കാരനെ കൊണ്ട് സത്യം പറയിക്കാൻ പൊലീസ്; അട്ടിമറിക്ക് രാഷ്ട്രീയക്കാരും

വാഹനം ഈടുവച്ചതായി മുദ്രപത്രത്തിൽ കരാറെഴുതി ഒപ്പിട്ടു വാങ്ങും; തുടർന്ന് നിശ്ചയിക്കുന്ന തുകയ്ക്കു ചീട്ടു കളിക്കാം; ജയിച്ചാൽ വാഹനവും ഒപ്പം കരാർ പ്രകാരമുള്ള പണവും; തോറ്റാൽ വാഹനം നഷ്ടമാകും; 70 ലക്ഷം രൂപ വരെ വിലയുള്ള ആഡംബര വാഹനങ്ങൾ വരെ ചീട്ടുകളി മാഫിയ സ്വന്തമാക്കി; മണർകാട് ക്രൗൺ ക്ലബ്ബിൽ നടന്നത് പണം തട്ടിപ്പിന്റെ സമാനതകളില്ലാത്ത തന്ത്രങ്ങൾ; ഇടനിലക്കാർ രാഷ്ട്രീയക്കാരുടെ ബിനാമിയും; മറ്റക്കരക്കാരനെ കൊണ്ട് സത്യം പറയിക്കാൻ പൊലീസ്; അട്ടിമറിക്ക് രാഷ്ട്രീയക്കാരും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മണർകാട് ക്രൗൺ ക്ലബ്ബിൽ റെയ്ഡ് സമയത്ത് ഉണ്ടായിരുന്ന ചീട്ടുകളി ഇടനിലക്കാരനെ ചോദ്യം ചെയ്യും. മറ്റക്കര സ്വദേശിയായ ഇടനിലക്കാരന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ട്. റെയ്ഡ് നടത്തുമ്പോൾ ഇയാളും ക്ലബ്ബിൽ ഉണ്ടായിരുന്നു. ഇക്കാര്യം റെയ്ഡ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി ജെ. സന്തോഷ് കുമാറിനു മൊഴി കൊടുത്തിരുന്നു. ഈ സാഹചര്യത്തിൽ കേസ് അട്ടിമറിക്കാൻ മണർകാട്ടെ മുതലാളിമാരെ രക്ഷിക്കാൻ രാഷ്ട്രീയ നേതൃത്വവും സജീവമാണ്.

ക്ലബ് സെക്രട്ടറി മാലം സുരേഷിന്റെ സുഹൃത്തായ ഈ വ്യക്തിയും ക്ലബ്ബിന്റെ നടത്തിപ്പിൽ പണം മുടക്കിയിട്ടുണ്ടെന്നാണ് സൂചന. ചീട്ടുകളി നടക്കുന്ന സമയത്ത് ഇടനിലക്കാരന്റെ സാന്നിധ്യം ഉണ്ടാകും. പല പ്രമുഖരുടെയും ബെനാമിയാണ് ഇയാൾ. റെയ്ഡിനൊടുവിൽ ചീട്ടുകളിച്ചവർ പിടിയിലായെങ്കിലും ഇടനിലക്കാരൻ കടന്നു കളഞ്ഞു. ഇടനിലക്കാരനൊപ്പം ചീട്ടുകളിയും പണം ഇടപാടും സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ രജിസ്റ്ററും അപ്രത്യക്ഷമായി. ഈ സാഹചര്യത്തിലാണ് മൊഴി എടുക്കൽ.

അതിനിടെ മാലം സുരേഷിനെതിരെ കൂടുതൽ പരാതികൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ചീട്ടുകളിക്കാൻ ക്ലബ്ബിൽ നിന്നു തന്നെ പണം വായ്പ നൽകും. ഇതിന് വാഹനവും വാങ്ങി വയ്ക്കും. ഇങ്ങനെ ഈടായി വാങ്ങിയ വാഹനങ്ങൾ നഷ്ടപ്പെട്ടെന്നാണ് പരാതി. എട്ട് പരാതികളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയത്. ഇവർ രേഖാമൂലം പരാതി നൽകിയിട്ടില്ല. വാഹനം ഈടുവച്ചതായി മുദ്രപത്രത്തിൽ കരാറെഴുതി ഒപ്പിട്ടു വാങ്ങുകയാണ് ആദ്യം ചെയ്യുക. തുടർന്ന് ഇവർ നിശ്ചയിക്കുന്ന തുകയ്ക്കു ചീട്ടു കളിക്കാം. ജയിച്ചാൽ വാഹനവും ഒപ്പം കരാർ പ്രകാരമുള്ള പണവും ലഭിക്കും. തോറ്റാൽ വാഹനം നഷ്ടമാകും.

വാഹനത്തിന്റെ വില 70 ലക്ഷം രൂപ വരെ വിലയുള്ള ആഡംബര വാഹനങ്ങൾവരെ ചീട്ടുകളി കേന്ദ്രത്തിൽനിന്ന് ഒറ്റ രാത്രി കൊണ്ടു നഷ്ടമായവരുണ്ട്. ഇത്തരത്തിൽ സ്വന്തമാക്കുന്ന വാഹനങ്ങൾ കൂടുതൽ വിലയ്ക്കു മറിച്ചു വിൽക്കുമ്പോൾ ലഭിക്കുന്ന പണവും ഇതേ ഇടപാടുകൾക്കായി സുരേഷ് ഉപയോഗിച്ചിരുന്നതായാണു വിവരം. ക്ലബ് പ്രസിഡന്റ് സന്തോഷും സെക്രട്ടറി മാലം സുരേഷും നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കാർ മോഷണം അടക്കമുള്ള വിവരങ്ങൾ കോടതിയെ പൊലീസ് അറിയിക്കും.

മാലം സുരേഷിനെതിരെയുള്ള കേസുകളുടെ വിവരം കഴിഞ്ഞ ദിവസം പൊലീസ് ഗവ. പ്ലീഡർക്കു കൈമാറി. ചീട്ടുകളിക്ക് ഒത്താശ നൽകിയെന്ന ആരോപണത്തെത്തുടർന്ന് സസ്‌പെൻഷനിലായ ഇൻസ്‌പെക്ടർ (മുൻ എസ്എച്ച്ഒ മണർകാട്) ആർ. രതീഷ് കുമാറിനെതിരെയുള്ള വകുപ്പു തല അന്വേഷണം ചേർത്തല ഡിവൈഎസ്‌പി കെ. സുഭാഷിനു നൽകി. ചൂതാട്ടം നടത്തിയ ക്രൗൺ ക്ലബ്ബിന്റെ ഉടമ മാലം സുരേഷുമായുള്ള ബന്ധം വെളിപ്പെട്ടതിനെ തുടർന്ന് ഇൻസ്‌പെക്ടർ ആർ രതീഷ്‌കുമാറിനെ ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരി സസ്‌പെൻഡ് ചെയ്തിരുന്നു. ജില്ലാ പൊലീസ് ചീഫ് ജി ജയ്‌ദേവ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മണർകാട് സ്റ്റേഷനിലെ കുറഞ്ഞത് അഞ്ച് പൊലീസുകാർക്ക് ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സസ്‌പെൻഷനിലായ ഇൻസ്‌പെക്ടറെ ചേർത്തല ഡിവൈഎസ്‌പി ഉടൻ ചോദ്യം ചെയ്യുന്നതോടെ ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെട്ടേക്കും. രതീഷ് കുമാറിന് എതിരെ തുടർനടപടി വേണമെങ്കിൽ ഡിവൈഎസ്‌പി റിപ്പോർട്ട് നൽകണം. ക്ലബ്ബ് ഉടമ മാലം സുരേഷുമായി ബന്ധമുണ്ടെന്നും പുറത്തായ ഫോൺ സംഭാഷണം തന്റേതാണെന്നും രതീഷ്‌കുമാർ സമ്മതിച്ചിരുന്നു.

ക്ലബ്ബ് നടത്തിപ്പുകാരനും രതീഷ്‌കുമാറും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ഇതിൽ പൊലീസിനെ കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്ന രതീഷ്, ഹൈക്കോടതിയെ സമീപിക്കണമെന്ന ഉപദേശവും നൽകുന്നുണ്ട്. ഇത് വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി, രതീഷ്‌കുമാറിന് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട് നൽകിയിരുന്നു. ഫോൺ സംഭാഷണം തൻേറതാണെന്ന് രതീഷ് സമ്മതിക്കുകയും ചെയ്തിരുന്നു.

ക്ലബ് റെയ്ഡ് ചെയ്യാൻ പോകുന്ന വിവരം മുൻകൂട്ടി അറിയിച്ചെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, പണം ഉപയോഗിച്ച് ചീട്ടുകളി നടത്തിയിട്ടില്ലെന്നാണ് ക്രൗൺ ക്ലബ് ഭാരവാഹികളുടെ വാദം. ിലവിൽ 17 പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് അന്വേഷണസംഘം ശേഖരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP