Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങളും ലിങ്കുകളും പ്രചരിപ്പിക്കുന്നു; മുന്നറിയിപ്പുമായി കേരളാ പൊലീസ്

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങളും ലിങ്കുകളും പ്രചരിപ്പിക്കുന്നു; മുന്നറിയിപ്പുമായി കേരളാ പൊലീസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങളും ലിങ്കുകളും പ്രചരിപ്പിക്കുന്നത് സംസ്ഥാനത്ത് വർദ്ധിച്ചതോടെ മുന്നറിയിപ്പുമായി കേരളാ പൊലീസ് രംഗത്ത് എത്തി. സാമൂഹിക മാധ്യമങ്ങൾ വ്യാപകമായി ഹാക്ക് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാൻ ഉപഭോക്താക്കൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് പൊലീസിന്റെ സന്ദേശം. കേരള പൊലീസ് ഫേസ്‌ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഹാക്കിങ് ഒഴിവാക്കാൻ ഉപഭോക്താക്കൾ ടൂ ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യണം. വാട്‌സാപ്പ് ഉപഭോക്താക്കൾ ഓതന്റിക്കേഷന്റെ ഭാഗമായി സെക്യൂരിറ്റി പിൻ നമ്പറും ഇ-മെയിലും ചേർക്കണമെന്നും കേരള പൊലീസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. നിരവധി പേരാണ് തങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തെന്ന പരാതിയുമായി കഴിഞ്ഞദിവസങ്ങളിൽ രംഗത്തെത്തിയത്. പലരുടെയും ഡിസ്‌പ്ലേ പിക്ചർ(ഡി.പി.) അവരറിയാതെ ഹാക്കർമാർ മാറ്റിയിരുന്നു.

പലരുടേയും വാട്‌സാപ്പ് കോൺടാക്ടുകളിലേക്ക് അശ്ലീല ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റുകളുടെ ലിങ്കുകളും വ്യാപകമായി അയക്കുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട നമ്പർ ഉൾപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഇത്തരം അശ്ലീല സന്ദേശങ്ങൾ നിറഞ്ഞതായും പരാതികളുണ്ട്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഫോണിൽവിളിച്ച് പറയുമ്പോഴാണ് പലരും തങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത വിവരമറിയുന്നത്. ഇത്തരത്തിലുള്ള പരാതികൾ വർധിച്ചതോടെയാണ് പൊലീസ് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP