Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് പോസിറ്റിവായവരുടെ എണ്ണത്തിൽ അരലക്ഷത്തിലേറെ വർധന; 18 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു; ഇന്നലെ 758 പേർ മരിച്ച ഇന്ത്യയിലെ മരണ നിരക്ക് താമസിയാതെ നാൽപ്പതിനായിരത്തിലെത്തും: മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു

തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് പോസിറ്റിവായവരുടെ എണ്ണത്തിൽ അരലക്ഷത്തിലേറെ വർധന; 18 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു; ഇന്നലെ 758 പേർ മരിച്ച ഇന്ത്യയിലെ മരണ നിരക്ക് താമസിയാതെ നാൽപ്പതിനായിരത്തിലെത്തും: മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു

സ്വന്തം ലേഖകൻ

മഹാരാഷ്ട്ര: രാജ്യത്ത് കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തിൽ തുടർച്ചയായ മൂന്നാം ദിവസവും അരലക്ഷത്തിലേറെ വർധന. ഇന്നലെ 52,783 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. 18,04,702 പേർക്കണ് കോവിഡ് പിടിപെട്ടത്. സുഖം പ്രാപിച്ചവരുടെ എണ്ണത്തിലും റെക്കോർഡ് പുരോഗതിയുണ്ട്. 51,255 പേർ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 65.4%. മരണനിരക്ക് 2.15% ആയി കുറഞ്ഞു.ഇന്നലെ 758 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ നിരക്ക് 38,161 ആയി. 8,944 പേരാണ് രാജ്യത്ത് അസുഖം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

രാജ്യത്തിന് ആശങ്കയായി മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും കോവിഡ് രോഗികളുടെ എണ്ണം പെരുകുകയാണ്. മഹാരാഷ്ട്രയിൽ ഇന്നലെ 9,509 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,41,228 ആയി. 24 മണിക്കൂറിനിടെ 260 പേർ മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 15,576 ആയി. അതേസമയം
9926 പേർ ഇന്നലെ രോഗമുക്തി നേടി ആശുപത്രിവിട്ടതും ആശ്വാസമായി. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവർ 2,76,809 ആയി. 1,48,537 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ഇതിൽ 44,204 കേസുകളും പുണെയിലാണ്.

മഹാരാഷ്്ട്രയിലെ കോവിഡ് ബാധിതരിൽ 30 ശതമാനവും പുണെയിലാണ്. മുംബൈയുടെ സമീപ ജില്ലകളിലും രോഗവ്യാപനം തീവ്രം. മലയാളികൾ ഏറെയുള്ള കല്യാൺ-ഡോംബിവ്‌ലി കോർപറേഷനിൽ 20,000 കടന്നു. പകുതിയിലേറെപ്പേർക്കും കഴിഞ്ഞ മാസമാണ് കോവിഡ് സ്ഥിരീകരിച്ചത്. 62.74 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 3.53ശതമാനമാണ്. നിലവിൽ മഹാരാഷ്ട്രയിൽ 9,25,269 പേർ ഹോം ക്വാറന്റീനിലും 37,944 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്. ധാരാവിയിൽ ഇന്ന് 13 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 80 ആണ് നിലവിൽ ധാരാവിയിലെ ആക്ടീവ് കേസുകൾ.

ആന്ധ്രാപ്രദേശിൽ ഇന്ന് 8,555 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,764 ആയി. 82,886 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 74,404 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

തമിഴ്‌നാട്ടിൽ ഇന്ന് 5,875 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 98 മരണങ്ങൾ 24 മണിക്കൂറിനിടെ റിപ്പോർട്ടു ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,613 ആയി. 4132 പേരാണ് തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 1,96,483 പേർ ഇതുവരെ രോഗമുക്തി നേടി ആശുപത്രിവിട്ടു. 56,998 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. കേരളത്തിൽനിന്ന് റോഡുമാർഗം തമിഴ്‌നാട്ടിൽ എത്തിയ അഞ്ചുപേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കർണാടകയിൽ ഇന്ന് 5532 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 84 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. കർണാടകയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,34,819 ആയി. 2496 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 57,725 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 74,590 ആണ് നിലവിൽ ആക്ടീവ് കേസുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP