Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിശയുടെ മരണവും സുശാന്തിന്റെ മരണവും തമ്മിൽ ബന്ധമുണ്ടോ? ദിശയുടെ സുഹൃത്ത് സിദ്ധാർഥ് പിഥാനി കഴിഞ്ഞ ഒരു വർഷമായി താമസിച്ചത് സുശാന്തിനൊപ്പമെന്നും കണ്ടെത്തൽ: സുശാന്തിന്റെ മരണത്തിൽ സകല തെളിവുകളും അരിച്ചു പെറുക്കി ബിഹാർ പൊലീസ്

ദിശയുടെ മരണവും സുശാന്തിന്റെ മരണവും തമ്മിൽ ബന്ധമുണ്ടോ? ദിശയുടെ സുഹൃത്ത് സിദ്ധാർഥ് പിഥാനി കഴിഞ്ഞ ഒരു വർഷമായി താമസിച്ചത് സുശാന്തിനൊപ്പമെന്നും കണ്ടെത്തൽ: സുശാന്തിന്റെ മരണത്തിൽ സകല തെളിവുകളും അരിച്ചു പെറുക്കി ബിഹാർ പൊലീസ്

സ്വന്തം ലേഖകൻ

മുംബൈ: ദിശയുടെ മരണവും സുശാന്തിന്റെ മരണവും തമ്മിൽ ബന്ധമുണ്ടോ? നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജറുടെ മരണത്തെക്കുറിച്ചും ബിഹാർ പൊലീസ് അന്വേഷണം നടത്തും. സുശാന്തിന്റെ മരണത്തിൽ സകല പഴുതുകളും അടച്ച് പരിശോധിക്കാൻ ഉറച്ച ബിഹാർ പൊലീസ് സുശാന്ത് കേസിന്റെ ഭാഗമായി ദിശയുടെ ആത്മഹത്യയും അന്വേഷിക്കാൻ തീരുമാനിക്കുക ആയിരുന്നു. ദിശയുടെ മരണത്തിന് പുറമേ അദ്ദേഹത്തിന്റെ സുഹൃത്ത് സിദ്ധാർഥ് പിഥാനിയെ ചോദ്യംചെയ്യുമെന്നും ബിഹാർ പൊലീസ് അറിയിച്ചു. സിദ്ധാർഥ് കഴിഞ്ഞ ഒരു വർഷമായി സുശാന്തിനൊപ്പമായിരുന്നു താമസമെന്നും പൊലീസ് പറയുന്നു.

ദിശ ജീവനൊടുക്കി ഒരാഴ്ച തികയും മുമ്പാണ് സുശാന്തിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബിഹാർ പൊലീസും ദിശയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. ജൂൺ എട്ടാം തീയതിയാണ് ദിശ സാലിയാൻ മുംബൈ മലാദിലെ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്. ഈ സംഭവം നടന്ന് ആറാം ദിവസമായിരുന്നു സുശാന്തിന്റെ മരണം. സുശാന്തിന്റെ കേസിൽ അന്വേഷണം നടത്തുന്ന ബിഹാർ പൊലീസിന്റെ സംഘം നിലവിൽ മുംബൈയിലുണ്ട്.

ബിഹാർ പൊലീസ് സംഘം കഴിഞ്ഞദിവസം സുശാന്തിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയും മരണരംഗങ്ങൾ പുനരാവിഷ്‌കരിക്കുകയും ചെയ്തു. വരുംദിവസങ്ങളിൽ കൂടുതൽപേരെ ചോദ്യംചെയ്യുമെന്നാണ് പട്‌ന ഐ.ജി. മാധ്യമങ്ങളോട് പറഞ്ഞത്. പട്‌ന സെൻട്രൽ എസ്‌പി. വിനയ് തിവാരിയുടെ നേതൃത്വത്തിലുള്ള ബിഹാർ പൊലീസിന്റെ സംഘമാണ് മുംബൈയിൽ ക്യാമ്പ് ചെയ്യുന്നത്. അതിനിടെ, മുംബൈ പൊലീസും ബിഹാർ പൊലീസും തമ്മിൽ ചില പടലപ്പിണക്കങ്ങൾ നിലനിൽക്കുന്നതായും സൂചനയുണ്ട്. മുംബൈ പൊലീസ് നേരത്തെ മുതൽ അന്വേഷിക്കുന്ന കേസിലാണ് ബിഹാർ പൊലീസ് മുംബൈയിലെത്തി സമാന്തര അന്വേഷണം നടത്തുന്നത്. ഇത് മുംബൈ പൊലീസിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല, റിയ ചക്രബർത്തിക്കെതിരായ സംശയങ്ങൾ സുശാന്തിന്റെ കുടുംബം നേരത്തെ പറഞ്ഞിരുന്നില്ലെന്നും പൊലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

സുശാന്തിന്റെ മരണത്തിൽ കാമുകിയായിരുന്ന റിയ ചക്രബർത്തിയാണ് ഉത്തരവാദിയെന്ന് ആരോപിച്ചാണ് പിതാവ് പട്‌ന പൊലീസിൽ പരാതി നൽകിയത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിലെ കോടിക്കണക്കിന് രൂപ റിയ തട്ടിയെടുത്തതെന്നും മകനെ മാനസികമായി ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്. സാമ്പത്തിക തട്ടിപ്പ് അടക്കം ആരോപിച്ചതോടെ റിയ ചക്രവർത്തിക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP