Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബം നാണയം വിഴുങ്ങിയതു കണ്ട് കുട്ടിയുമായി എത്തിയത് മൂന്ന് ആശുപത്രിയിൽ; കോവിഡു കാലത്തെ നിസ്സഗത ആശുപത്രികളിൽ പ്രകടമായപ്പോൾ വീട്ടിലേക്ക് മടക്കം; കളിച്ചു ചിരിച്ച് ഉറങ്ങാൻ കിടന്ന രണ്ടു വയസ്സുകാരൻ പിന്നെ എണീറ്റതുമില്ല; ചികിൽസാ വീഴ്ചയില്ലെന്ന് പറയുമ്പോഴും പൃഥ്വിരാജിന്റെ മരണത്തിനുള്ളത് മെഡിക്കൽ നെഗ്ലജൻസിന്റെ മണം മാത്രം; കണ്ടെയ്ന്മെന്റ് സോണിൽ ജീവന് സർക്കാർ ആശുപത്രികൾ പുല്ലുവില നൽകുമ്പോൾ

കോടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബം നാണയം വിഴുങ്ങിയതു കണ്ട് കുട്ടിയുമായി എത്തിയത് മൂന്ന് ആശുപത്രിയിൽ; കോവിഡു കാലത്തെ നിസ്സഗത ആശുപത്രികളിൽ പ്രകടമായപ്പോൾ വീട്ടിലേക്ക് മടക്കം; കളിച്ചു ചിരിച്ച് ഉറങ്ങാൻ കിടന്ന രണ്ടു വയസ്സുകാരൻ പിന്നെ എണീറ്റതുമില്ല; ചികിൽസാ വീഴ്ചയില്ലെന്ന് പറയുമ്പോഴും പൃഥ്വിരാജിന്റെ മരണത്തിനുള്ളത് മെഡിക്കൽ നെഗ്ലജൻസിന്റെ മണം മാത്രം; കണ്ടെയ്ന്മെന്റ് സോണിൽ ജീവന് സർക്കാർ ആശുപത്രികൾ പുല്ലുവില നൽകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: കോവിഡുകാലത്തെ മെഡിക്കൽ നെഗ് ലജൻസിന് തെളിവാണ് പൃഥ്വിരാജ് എന്ന കുട്ടിയുടെ മരണം. പടിഞ്ഞാറേ കടുങ്ങല്ലൂർ വളഞ്ഞമ്പലം കോടിമറ്റത്തു വാടകയ്ക്കു താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏക മകൻ പൃഥിരാജ് ആണു മരിച്ചത്. അബദ്ധത്തിൽ ഒരു രൂപ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരനെ 6 മണിക്കൂറിനിടെ 3 ആശുപത്രികളിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ വേണ്ടത് ഡോക്ടർമാർ ചെയ്തില്ല. കോവിഡിലെ ആശുപത്രികളിലെ നിസംഗതയാണ് ഈ കുട്ടിയുടെ ജീവൻ എടുത്തത്. പിറന്നാൾ ആഘോഷത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ കൊച്ചു മിടുക്കൻ ഏവരേയും വിട്ട് യാത്രയായി.

'ആലപ്പുഴ മെഡിക്കൽ കോളജ് വരെ അവനെ കൊണ്ടുപോയി. അവർ അവിടെ കിടത്താൻ സമ്മതിച്ചിരുന്നെങ്കിൽ അവൻ ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായേനെ.'-ഹൃദയം പൊട്ടുന്ന വേദനയോടെ അമ്മ പറഞ്ഞത് ഇതാണ്. കുട്ടിയുടെ കയ്യിൽ നാണയം കണ്ട് പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോഴേക്കും അവൻ അതു വായിൽ ഇട്ടു വിഴുങ്ങി. ഈ മാസം 10നാണു പൃഥ്വിയുടെ പിറന്നാൾ. കൊല്ലം നെല്ലേറ്റിൽ നിന്ന് 5 വർഷം മുൻപ് ആലുവയിൽ എത്തിയ നന്ദിനിയുടെ കുടുംബം ഒരാഴ്ചയേ ആയുള്ളൂ വളഞ്ഞമ്പലം കോടിമറ്റത്തു പുതിയ വാടകവീട്ടിൽ താമസമാക്കിയിട്ട്. കൊറോണ നൽകിയ പ്രാരാബ്ദങ്ങൾക്കിടെ ദുരന്തം.

ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജിലും കുട്ടിയെ എത്തിച്ചെങ്കിലും നാണയം തനിയെ പുറത്തുപൊയ്‌ക്കൊള്ളുമെന്നു പറഞ്ഞ് ഡോക്ടർമാർ വിട്ടയച്ചു. കൊറോണ കണ്ടെയ്ന്മെന്റ് സോണിൽനിന്ന് എത്തിയതിനാലാണ് ഡോക്ടർമാർ ഈ നിലപാട് എടുത്തത്. മരണശേഷമുള്ള പരിശോധനയിൽ കുട്ടിയുടെ കോവിഡ് ഫലം നെഗറ്റീവായി. എന്നാൽ പൃഥ്വിക്ക് കോവിഡിന്റെ പേരിൽ ജീവൻ നഷ്ടമായി. അതേസമയം, ചികിത്സപ്പിഴവില്ലെന്ന് മൂന്ന് ആശുപത്രി അധികൃതരും പറയുന്നു. എന്നാൽ കിടത്തി ചികിൽസിക്കാനുള്ള മടിയാണ് കുട്ടിയുടെ ജീവൻ എടുത്തതെന്ന് വ്യക്തമാണ്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. പതിനൊന്ന് മണിയോടെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എക്‌സ്‌റേയിൽ നാണയം കുടലിലുള്ളതായി കണ്ടു. പഴവും വെള്ളവും കൊടുത്ത് 2 മണിക്കൂർ കഴിഞ്ഞ് വീണ്ടും എക്‌സ്‌റേ എടുക്കാമെന്നു നിർദ്ദേശം. രണ്ട് മണിയോടെ വയർ നിറഞ്ഞെങ്കിലും കുട്ടി മൂത്രമൊഴിക്കുന്നില്ല. ഇതോടെ നാലു മണിയോടെ ജനറൽ ആശുപത്രിയിൽനിന്നുള്ള ആംബുലൻസിൽ ആലപ്പുഴയിലേക്ക് കൊണ്ടു പോയി. ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും എക്‌സ്‌റേ എടുക്കുന്നു. നാണയം തനിയെ പോകുമെന്നും അല്ലെങ്കിൽ 3 ദിവസം കഴിഞ്ഞുവരാനും നിർദേശിച്ചു മടക്കിവിടുന്നു. രാത്രി പന്ത്രണ്ട് മണി വരെ കുട്ടി കളിച്ചു ചിരിച്ചു. രാത്രി ഉറങ്ങിയില്ല. രാവിലെ നോക്കുമ്പോൾ അനക്കമില്ല. ആലുവ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു.

പടിഞ്ഞാറേ കടുങ്ങല്ലൂർ വളഞ്ഞമ്പലം കോടിമറ്റത്തു വാടക വീട്ടിൽ നന്ദിനിയും പൃഥ്വിയും അമ്മ യശോദയുമാണ് ഇവിടെയുള്ളത്. ബെംഗളൂരു സ്വദേശിയായ ഭർത്താവ് രാജ് അവിടെ സ്വകാര്യ കമ്പനി സൂപ്പർവൈസറാണ്. നന്ദിനിക്കു ചെറിയ ജോലി ഉണ്ടായിരുന്നെങ്കിലും ലോക്ഡൗണിനെ തുടർന്നു നഷ്ടപ്പെട്ടു. അമ്മ വീട്ടുജോലിക്കു പോയി കിട്ടുന്ന 300 രൂപയാണു കുടുംബത്തിന്റെ ഏക വരുമാനം. നാണയം വിഴുങ്ങിയിട്ടും പകൽ അവനു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയിൽനിന്നു രാത്രി വീട്ടിലെത്തിയ ശേഷമാണ് അസ്വസ്ഥത തോന്നിയതെന്നും കരയാൻ തുടങ്ങിയതെന്നും നന്ദിനി പറഞ്ഞു. 'ആലപ്പുഴയിലെ ഡോക്ടർ കൈവിട്ടതിലാണ് ഏറ്റവും വിഷമം. ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ ആരുടെയെങ്കിലും കയ്യോ കാലോ പിടിച്ചു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി എന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തിയേനെ. കൂലിപ്പണിക്കാരുടെ കുട്ടിക്ക് അവർ വില കൽപിച്ചില്ല'. അമ്മൂമ്മ യശോദ പറയുന്നത് ഇങ്ങനെയാണ്,

മൂന്നാം പിറന്നാളിന് 8 ദിവസം മാത്രം ബാക്കി നിൽക്കെയാണു പൃഥ്വിരാജിന്റെ മരണം. കൊല്ലം പൂത്താക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിൽ സുനിലിന്റെയും യശോദയുടെയും മകളാണു നന്ദിനി. ബെംഗളൂരുവിൽ സ്വകാര്യ കമ്പനി സൂപ്പർവൈസറാണു രാജ്. കോവിഡ് വ്യാപന മേഖലയായതിനാൽ ഇന്നു കൊല്ലത്തു നടത്തുന്ന സംസ്‌കാരത്തിനു പോകാനുമാകില്ല. ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും പീഡിയാട്രിക് സർജനില്ലായിരുന്നു. പഴവും ചോറും കഴിച്ചാൽ തനിയെ പോകുമെന്നാണ് ആലുവയിലെ ഡോക്ടർ പറഞ്ഞത്.

കണ്ടെയ്ന്മെന്റ് സോണിൽ നിന്നായതിനാൽ കിടത്താനാവില്ലെന്നും പഴവും ചോറും നൽകിയിട്ടും പോയില്ലെങ്കിൽ 3 ദിവസം കഴിഞ്ഞുവരാനും പറഞ്ഞാണ് ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നു മടക്കിയത്. എന്നാൽ ചികിൽസാ പിഴവില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സ ആവശ്യമില്ലെന്ന അനുമാനത്തിൽ പിഴവില്ല. നാണയം ആമാശയത്തിലെത്തിയതായി ആലുവയിലെയും ആലപ്പുഴയിലെയും എക്‌സ്‌റേയിൽ വ്യക്തം.

തൊണ്ടയിലോ ശ്വാസനാളത്തിലോ തങ്ങാതെ നാണയം വയറ്റിലെത്തിയാൽ വിസർജന വേളയിൽ പുറത്തുപോകാൻ സമയം നൽകുകയാണു ചെയ്യുക. മരണകാരണം കൃത്യമായി കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരണമെന്നാണ് അവരുടെ പക്ഷം,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP