Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം ജീവിത പ്രശ്‌നങ്ങൾക്കിടയിലും ആ കുരുന്നു ജീവൻ രക്ഷിക്കാൻ സഹായഹസ്തവുമായി ബാബു ഓടി എത്തി; എന്നിട്ടും പിഞ്ചു ജീവൻ തിരികെ പിടിക്കാനായില്ലല്ലോ എന്ന സങ്കടം മാത്രം: ഒറ്റ നാണയത്തുട്ടിന്റെ രൂപത്തിൽ പൃഥ്വിരാജിനെ മരണം തട്ടിയെടുത്തത് മൂന്നാം പിറന്നാളിന് ഒരാഴ്ചയ്ക്ക് അകലെവെച്ച്

സ്വന്തം ജീവിത പ്രശ്‌നങ്ങൾക്കിടയിലും ആ കുരുന്നു ജീവൻ രക്ഷിക്കാൻ സഹായഹസ്തവുമായി ബാബു ഓടി എത്തി; എന്നിട്ടും പിഞ്ചു ജീവൻ തിരികെ പിടിക്കാനായില്ലല്ലോ എന്ന സങ്കടം മാത്രം:  ഒറ്റ നാണയത്തുട്ടിന്റെ രൂപത്തിൽ പൃഥ്വിരാജിനെ മരണം തട്ടിയെടുത്തത് മൂന്നാം പിറന്നാളിന് ഒരാഴ്ചയ്ക്ക് അകലെവെച്ച്

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ജീവിതം ദുരിതത്തിലാണെങ്കിലും സ്വന്തം കുഞ്ഞിന്റെ ജീവന് വേണ്ടി അലറി കരഞ്ഞ ആ അമ്മയുടെ സങ്കടം ബാബുവിന് കാണാതിരിക്കാനായില്ല. കാരണം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ആശുപത്രിയുടെ പടിക്കൽ പരിഭ്രാന്തയായി നിന്ന ആ അമ്മയെ കണ്ടപ്പോൾ അത് താൻ തന്നെയാണെന്നാണ് ബാബുവിന് തോന്നിയത്. ഒമ്പത് മാസങ്ങൾക്ക് മുമ്പ് താനും ഇതേ അവസ്ഥയിൽ നിന്നതോർത്തപ്പോൾ സ്വന്തം ഇല്ലായ്മയ്ക്കിടയിലും ആ അമ്മയെ സഹായിക്കാതിരിക്കാനും ബാബുവിന് തോന്നിയില്ല.

നാണയം വിഴുങ്ങിയ കുട്ടിയുമായി നിസ്സഹായയായി നിന്ന നന്ദിനി എന്ന അമ്മയ്ക്ക് വേണ്ട സഹായമെല്ലാം ചെയ്ത് നൽകിയത് ബാബുവായിരുന്നു. പൃഥ്വിരാജിനെയും അമ്മയെയും അമ്മൂമ്മയെയും ഓട്ടോയിൽ കയറ്റി സൗജന്യമായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച ബാബു തന്നെയാണ് 500 രൂപ സഹായം നൽകി മൂന്നു പേരെയും ആലപ്പുഴയിലേക്ക് ആംബുലൻസിൽ കയറ്റി വിട്ടതും. കയ്യിൽ കാശില്ലാതെ നന്ദിനി വീണ്ടും വിളിച്ചപ്പോൾ രാത്രി ആലുവയിൽ നിന്ന് ആലപ്പുഴ വരെ ഓട്ടോ ഓടിച്ചു ചെന്നു തിരികെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്തു. എന്നിട്ടും ആ കുരുന്നിനെ രക്ഷിക്കാനായില്ലല്ലോ എന്ന വിഷമത്തിലാണിപ്പോൾ ബാബു.

എന്നിട്ടും ആ കുഞ്ഞ് ജീവൻ തിരികെ പിടിക്കാനായില്ലല്ലോ എന്ന സങ്കടത്തിലാണ് ബാബു. മൂന്നാം പിറന്നാളിന് ഒരാഴ്ചയ്ക്ക് അകലെവച്ചാണ് പൃഥ്വിരാജിനെ വിധി തട്ടിയെടുത്തത്. ചൂർണിക്കര പഞ്ചായത്തിൽ മട്ടമ്മേൽ റോഡിൽ വാടകയ്ക്കു താമസിക്കുന്ന ബാബു സ്വന്തം ദുരിതം മറന്നാണ് ഇവരെ സഹായിച്ചത്. ബാബുവിന്റെ ഇളയ മകൻ സെബിൻ (19) കൂട്ടുകാരനൊപ്പം വടുതലയിൽ റെയിൽപാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി അരയ്ക്കു താഴെ തളർന്നു കിടപ്പാണ്. കഴിഞ്ഞ ഒക്ടോബർ 17നായിരുന്നു അപകടം. അവിടെ ഒരു സ്ഥാപനത്തിൽ ഓഫിസ് ബോയ് ആയിരുന്നു സെബിൻ. ട്രെയിൻ വരുന്നതറിഞ്ഞ് ഓടിമാറാൻ ശ്രമിക്കുന്നതിനിടെ ഷൂ പാളത്തിൽ കുരുങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്.

കൂട്ടുകാർ സെബിനെ രാത്രി കൊച്ചിയിൽ ഒരു ആശുപത്രിയിൽ കൊണ്ടുചെന്നെങ്കിലും ഡോക്ടർ ഇല്ലെന്നു പറഞ്ഞു മടക്കി. മറ്റൊരു ആശുപത്രിയിൽ എത്തിച്ചപ്പോൾ 6 ലക്ഷം രൂപ ചികിത്സാ ചെലവു കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നീടു കോട്ടയം മെഡിക്കൽ കോളജിൽ 3 ശസ്ത്രക്രിയ നടത്തിയാണു ജീവൻ നിലനിർത്തിയത്. മൂത്ത മകനും ബാബുവും ശ്വാസതടസ്സം ഉള്ളവരാണ്. കയ്യിൽ എപ്പോഴും 'ഇൻഹെയ്ലറു'മായാണു ബാബു ഓട്ടോ ഓടിക്കുന്നത്. എങ്കിലും ആ കുരുന്നു ജീവന് വേണ്ടി നന്ദിനി അലറി കരഞ്ഞപ്പോൾ ബാബു തന്റെ ദുഃഖങ്ങളെല്ലാം മറന്ന് സഹായ ഹസ്തവുമായി എത്തുക ആയിരുന്നു.

മൂന്നാം പിറന്നാളിനു ഒരാഴ്ച മാത്രം ശേഷിക്കുമ്പോഴാണു നാണയത്തിന്റെ രൂപത്തിൽ പൃഥ്വിരാജിനെ മരണം കവർന്നെടുത്തത്. കുട്ടിയുടെ കയ്യിൽ നാണയം കണ്ട് പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോഴേക്കും അവൻ അതു വായിൽ ഇട്ടു വിഴുങ്ങിയിരുന്നുവെന്ന് അമ്മ പറയുന്നു. കൊല്ലം നെല്ലേറ്റിൽ നിന്ന് 5 വർഷം മുൻപ് ആലുവയിൽ എത്തിയ നന്ദിനിയുടെ കുടുംബം ഒരാഴ്ചയേ ആയുള്ളൂ വളഞ്ഞമ്പലം കോടിമറ്റത്തു പുതിയ വാടകവീട്ടിൽ താമസമാക്കിയിട്ട്. നന്ദിനിയും പൃഥ്വിയും അമ്മ യശോദയുമാണ് ഇവിടെയുള്ളത്. ബെംഗളൂരു സ്വദേശിയായ ഭർത്താവ് രാജ് അവിടെ സ്വകാര്യ കമ്പനി സൂപ്പർവൈസറാണ്. നന്ദിനിക്കു ചെറിയ ജോലി ഉണ്ടായിരുന്നെങ്കിലും ലോക്ഡൗണിനെ തുടർന്നു നഷ്ടപ്പെട്ടു. അമ്മ വീട്ടുജോലിക്കു പോയി കിട്ടുന്ന 300 രൂപയാണു കുടുംബത്തിന്റെ ഏക വരുമാനം.

നാണയം വിഴുങ്ങിയിട്ടും പകൽ അവനു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയിൽനിന്നു രാത്രി വീട്ടിലെത്തിയ ശേഷമാണ് അസ്വസ്ഥത തോന്നിയതെന്നും കരയാൻ തുടങ്ങിയതെന്നും നന്ദിനി പറഞ്ഞു. 'ആലപ്പുഴയിലെ ഡോക്ടർ കൈവിട്ടതിലാണ് ഏറ്റവും വിഷമം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP