Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുശാന്ത് സുഖമില്ലാതെ കിടന്നപ്പോൾ പോലും സുഹൃത്തുക്കൾക്കായി വീട്ടിൽ പാർട്ടി നടത്തി റിയാ ചക്രവർത്തി; അടിക്കടി റിയയുടെ അച്ഛനും സഹോദരനും വീട്ടിൽ വരുന്നതും പതിവ്; റിയ ഒപ്പം താമസിക്കാനെത്തിയ ശേഷം ഫ്‌ളാറ്റിലെ ജോലിക്കാരെയെല്ലാം മാറ്റി: ഒപ്പം താമസിക്കാനെത്തിയ ശേഷം ഫ്‌ളാറ്റിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്ത റിയ നൽകിയിരുന്ന മരുന്നുകൾ സുശാന്ത് കഴിച്ചിരുന്നെന്നും ബോഡി ഗാർഡ്

സുശാന്ത് സുഖമില്ലാതെ കിടന്നപ്പോൾ പോലും സുഹൃത്തുക്കൾക്കായി വീട്ടിൽ പാർട്ടി നടത്തി റിയാ ചക്രവർത്തി; അടിക്കടി റിയയുടെ അച്ഛനും സഹോദരനും വീട്ടിൽ വരുന്നതും പതിവ്; റിയ ഒപ്പം താമസിക്കാനെത്തിയ ശേഷം ഫ്‌ളാറ്റിലെ ജോലിക്കാരെയെല്ലാം മാറ്റി: ഒപ്പം താമസിക്കാനെത്തിയ ശേഷം ഫ്‌ളാറ്റിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്ത റിയ നൽകിയിരുന്ന മരുന്നുകൾ സുശാന്ത് കഴിച്ചിരുന്നെന്നും ബോഡി ഗാർഡ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബോളിവുഡ് നടൻ സുശാന്തിന്റെ മരണത്തിൽ കാമുകിയും നടിയുമായ റിയാ ചക്രവർത്തിക്ക് നേരെ ആരോപണ മുന നീളുന്നു. സുശാന്തിന്റെ പണം ഉപയോഗിച്ച് റിയ ധൂർത്ത് നടത്തിയതിന്റേയും സുശാന്തിന്റെ ഫ്‌ളാറ്റിന്റെ നിയന്ത്രണം ഏറ്റൈടുത്തതിന്റെയും വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. റിയ ഒപ്പം താമസിക്കാനെത്തിയ ശേഷം ഫ്‌ളാറ്റിലെ ജോലിക്കാരെയെല്ലാം മാറ്റിയതായാണ് സുശാന്തിന്റെ ബോഡി ഗാർഡിന്റെ വെളിപ്പെടുത്തൽ. ആഴ്ചയിലൊരിക്കൽ സുശാന്തിന്റെ സഹോദരി ഫ്‌ളാറ്റിലെത്തുക പതിവായിരുന്നു. അത് റിയയ്ക്ക് ഇഷ്ടമില്ലാതെ വന്നതോടെ അവർ വരാതെയായെന്നും ബോർഡി ഗാർഡ് ബിഹാർ പൊലീസിന് മൊഴി നൽകി.

ബാന്ദ്രയിലെ ഫ്‌ളാറ്റിൽ സുശാന്തിനൊപ്പം കാമുകിയും നടിയുമായ റിയ ചക്രവർത്തി താമസിച്ചിരുന്ന കാലത്ത് വീടിന്റെ നിയന്ത്രണം മുഴുവനും റിയയ്ക്കായിരുന്നുവെന്ന് വീട്ടുജോലിക്കാരൻ ബിഹാർ പൊലീസിന് മൊഴി നൽകി. സുശാന്തിന്റെ മുറിയിൽ അനുമതിയില്ലാതെ ആരെയും പ്രവേശിക്കാൻ റിയ അനുവദിച്ചിരുന്നില്ലെന്നും മുറി വൃത്തിയാക്കണോ, വേണ്ടയോ എന്ന കാര്യം പോലും അവരാണ് തീരുമാനിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു.

റിയ അടിക്കടി ഫ്‌ളാറ്റിൽ പാർട്ടി നടത്തിയിരുന്നു. സുശാന്തിന്റെ പണം ഉപയോഗിച്ചാണ് പാർട്ടികൾ നടത്തിയിരുന്നത്. സുഖമില്ലാതെ സുശാന്ത് കിടപ്പുമുറിക്കു പുറത്തിറങ്ങാതിരുന്നപ്പോൾ പോലും അദ്ദേഹത്തിന്റെ പണം ഉപയോഗിച്ച് റിയ ഫ്‌ളാറ്റിൽ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിച്ചുവരുത്തി വിരുന്ന് സൽക്കാരം നടത്തിയതായി നടന്റെ ബോഡി ഗാർഡ് വെളിപ്പെടുത്തി. എന്നാൽ സുശാന്ത് ഇതിലൊന്നും പങ്കെടുത്തിരുന്നില്ല. എന്നാൽ, ചിലപ്പോൾ റിയയുടെ അച്ഛനും സഹോദരനുമടക്കമുള്ളവർ എത്തിയിരുന്നു.

റിയ നൽകിയിരുന്ന മരുന്നുകൾ സുശാന്ത് കഴിച്ചിരുന്നെന്നും എന്നാൽ, ആ മരുന്ന് വാങ്ങാൻ ചെല്ലുന്ന തന്നെ മെഡിക്കൽ ഷോപ്പിലുള്ളവർ തുറിച്ചുനോക്കാറുണ്ടായിരുന്നുവെന്നും ബോഡി ഗാർഡ് പറയുന്നു. സുശാന്തിന്റെ മരണത്തിൽ ആരോപണങ്ങളെല്ലാം നീളുന്നത് റിയയ്ക്ക് നേരെയാണ്. സുശാന്തിന്റെ മരണത്തിൽ കാമുകിയായിരുന്ന റിയ ചക്രബർത്തിയാണ് ഉത്തരവാദിയെന്ന് ആരോപിച്ച് പിതാവ് പട്‌ന പൊലീസിൽ പരാതി നൽകിയതോടെയാണ് പൊലീസ് അനേഷണം തുടങ്ങിയത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിലെ കോടിക്കണക്കിന് രൂപ റിയ തട്ടിയെടുത്തതെന്നും മകനെ മാനസികമായി ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്. സാമ്പത്തിക തട്ടിപ്പ് അടക്കം ആരോപിച്ചതോടെ റിയ ചക്രവർത്തിക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP