Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണ കള്ളക്കടത്ത് കേസ്: അറസ്റ്റിലായത് പോപുലർ ഫ്രണ്ട് പ്രവർത്തകനല്ല; കൈവെട്ട് കേസിൽ കുറ്റകാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ട മുഹമ്മദ് അലിക്ക് സംഘടനയുമായി ബന്ധമില്ല; വാർത്ത പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമെന്നും പോപുലർ ഫ്രണ്ട്

സ്വർണ്ണ കള്ളക്കടത്ത് കേസ്: അറസ്റ്റിലായത് പോപുലർ ഫ്രണ്ട് പ്രവർത്തകനല്ല; കൈവെട്ട് കേസിൽ കുറ്റകാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ട മുഹമ്മദ് അലിക്ക് സംഘടനയുമായി ബന്ധമില്ല; വാർത്ത പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമെന്നും പോപുലർ ഫ്രണ്ട്

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: സ്വർണക്കടത്ത് കേസിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ആസൂത്രിത ശ്രമം നടക്കുന്നതായി പോപുലർഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലിം പ്രസ്താവനയിൽ പറഞ്ഞു. കേസിൽ അന്വേഷണം പ്രമുഖരിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ പോപുലർ ഫ്രണ്ടിനെ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കാനുള്ള നീക്കം സംശയാസ്പദമാണ്.

കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദ് അലി പോപുലർ ഫ്രണ്ട് പ്രവർത്തകനെന്ന തരത്തിലുള്ള മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണ്. കൈവെട്ട് കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ട മുഹമ്മദ് അലി പോപുലർ ഫ്രണ്ട് പ്രവർത്തകനല്ല. ഇയാൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. വസ്തുത ഇതായിരിക്കെ എൻഐഎയെ ഉദ്ധരിച്ച് കൊണ്ട് പോപുലർ ഫ്രണ്ടിനെ കേസുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങൾ സ്വർണക്കടത്ത് കേസിലെ അന്വേഷണം വഴിതെറ്റിച്ചു വിടാൻ ശ്രമിക്കുകയാണ്.

നിയമവിരുദ്ധവും രാജ്യദ്രോഹപരവുമായ പ്രവർത്തനങ്ങൾ പോപുലർ ഫ്രണ്ടിന്റെ രീതിയല്ല. അത്തരം പ്രവർത്തനങ്ങളെ ഒരുകാലത്തും സംഘടന പ്രോൽസാഹിപ്പിക്കുകയുമില്ല. യാതൊരു വസ്തുതയുമില്ലാതെ സംഘടനയ്‌ക്കെതിരേ വ്യാജ വാർത്തകൾ പടച്ചുവിടുന്ന മാധ്യമങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും വി കെ സലിം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP