Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ സസ്‌പെൻഷനിലായ ബിജുലാൽ എൻജിഒ യൂണിയൻ അംഗമല്ല; ഇടതുപക്ഷ സംഘടനകൾക്ക് എതിരായിരുന്നു ഈ ജീവനക്കാരനെന്ന് യൂണിയൻ; അപകീർത്തികരമായ വാർത്തയ്‌ക്കെതിരെ നിയമനടപടിയെന്നും ജനറൽ സെക്രട്ടറി കെ.പി.സുനിൽ കുമാർ

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ സസ്‌പെൻഷനിലായ ബിജുലാൽ എൻജിഒ യൂണിയൻ അംഗമല്ല; ഇടതുപക്ഷ സംഘടനകൾക്ക് എതിരായിരുന്നു ഈ ജീവനക്കാരനെന്ന് യൂണിയൻ; അപകീർത്തികരമായ വാർത്തയ്‌ക്കെതിരെ നിയമനടപടിയെന്നും ജനറൽ സെക്രട്ടറി കെ.പി.സുനിൽ കുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരള എൻ.ജി.ഒ യൂണിയനെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി കെ പി സുനിൽകുമാർ അറിയിച്ചു.

എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം യൂണിയനിൽ പ്രാഥമിക അംഗത്വം പോലുമില്ലാത്ത ജീവനക്കാരനെ എൻ.ജി.ഒ യൂണിയൻ നേതാവായി ചിത്രീകരിച്ചാണ് മലയാള മനോരമ ഒന്നാം പേജിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ഇയാൾക്ക് ഒരു കാലത്തും NGO യൂണിയനുമായി ബന്ധം ഉണ്ടായിരുന്നില്ല. ഇടതുപക്ഷ സംഘടനകൾക്കെതിരായിരുന്നു ഇയാൾ

ട്രഷറിയിൽ തട്ടിപ്പുകാണിച്ച ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് മാതൃകാപരമായ നടപടികൾ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കുറ്റക്കാരായ മറ്റു ജീവനക്കാരുണ്ടെങ്കിൽ അവരെയും നടപടിക്ക് വിധേയമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. അഴിമതിക്കും കാര്യക്ഷമതാ രാഹിത്യത്തിനുമെതിരെ എക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള സംഘടനയാണ് കേരള എൻ. ജി.ഒ യൂണിയൻ.

ജീവനക്കാർക്കിടയിലും സമൂഹമധ്യത്തിലും സംഘടനയെ താറടിച്ചു കാണിക്കാനുള്ള ബോധപൂർവമായ ഇടപെടലുകളാണ് ചില മാധ്യമങ്ങളും ചില സർക്കാർവിരുദ്ധ കേന്ദ്രങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സിവിൽ സർവീസിലെ മുഴുവൻ ജീവനക്കാരെയും സംഘടനകളെയും കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ മുൻകാലങ്ങളിലും ഇത്തരം കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്.

ഇത്തരത്തിൽ വ്യാജവാർത്ത നൽകിയ മാധ്യമങ്ങളും വ്യക്തികളും വസ്തുതകൾ മനസ്സിലാക്കി ആ വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം. അല്ലാത്തപക്ഷം സംഘടനയ്ക്ക് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും. ഇത്തരത്തിൽ വാർത്ത നൽകിയ മാധ്യമങ്ങൾ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് തെറ്റുതിരുത്തണമെന്ന് എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP