Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്നാക്സിന് 200 രൂപ': നെടുമ്പാശേരി വിമാനത്താവളത്തിലെ കൊള്ളയിൽ തൃശൂർ സ്വദേശിയുടെ പരാതി കിട്ടിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസിനെ മറുപടി അറിയിച്ച് സിയാൽ; ടെർമിനലിൽ ചായയും കാപ്പിയും ചില ലഘു ഭക്ഷണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ നടപടി നേരത്തെ സ്വീകരിച്ചു; ഇക്കാര്യം വീണ്ടും ഉറപ്പാക്കും; ബ്രാൻഡഡ് കോഫീ- ടീ ഷോപ്പുകളിൽ പായ്ക്കറ്റിലെ എംആർപി നിരക്കിലാണ് വില ഈടാക്കുന്നതെന്നും സിയാൽ

'ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്നാക്സിന് 200 രൂപ': നെടുമ്പാശേരി വിമാനത്താവളത്തിലെ കൊള്ളയിൽ തൃശൂർ സ്വദേശിയുടെ പരാതി കിട്ടിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസിനെ മറുപടി അറിയിച്ച് സിയാൽ; ടെർമിനലിൽ ചായയും കാപ്പിയും ചില ലഘു ഭക്ഷണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ നടപടി നേരത്തെ സ്വീകരിച്ചു; ഇക്കാര്യം വീണ്ടും ഉറപ്പാക്കും; ബ്രാൻഡഡ് കോഫീ- ടീ ഷോപ്പുകളിൽ പായ്ക്കറ്റിലെ എംആർപി നിരക്കിലാണ് വില ഈടാക്കുന്നതെന്നും സിയാൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്നാക്സിന് 200 രൂപ...വിമാനത്താവളത്തിലെ കടകളിലെ സാധനങ്ങളുടെ വില കേട്ട് 'തല കറങ്ങിയ' തൃശൂർ സ്വദേശിക്ക് സഹായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് വാർത്തയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ഒരു കത്താണ് ചായയുടെയും മറ്റും വില പിടിച്ചു നിർത്തിയത്. പ്രധാനമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് വിമാനത്താവളങ്ങളിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉൾപ്പെടെയുള്ള ചെറുകടികളും നൽകണം.


തൃശ്ശൂർ സ്വദേശിയായ അഡ്വ. ഷാജി കോടൻകണ്ടത്തിലിനാണ് പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ വിമാനത്താവളത്തിൽ വിലനിയന്ത്രണം സാധ്യമാക്കുമെന്ന അറിയിപ്പ് ലഭിച്ചത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ 100 രൂപയാണ് ഷാജിയിൽ നിന്ന് ചായയ്ക്ക് ഈടാക്കിയത്. വിമാനത്താവള അധികൃതർ കൈമലർത്തിയതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോർട്ടലിൽ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദ്ദേശം വന്ന കാര്യം ഷാജി അറിഞ്ഞത്.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവള ടെർമിനലിൽ ചായ, കാപ്പി, ചില ലഘു ഭക്ഷണങ്ങൾ എന്നിവ കുറഞ്ഞ വിലയ്ക്ക് യാത്രക്കാർക്ക് ലഭ്യമാക്കാനുള്ള നടപടി നേരത്തേതന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് സിയാൽ. ഇക്കാര്യം വീണ്ടും ഉറപ്പാക്കുമെന്ന് ഇതു സംബന്ധിച്ച കത്തിനു മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചതായും സിയാൽ വ്യക്തമാക്കി.

വിമാനത്താവളങ്ങളിലെ ഭക്ഷണ/പാനീയങ്ങളുടെ വിലനിലവാരം: സിയാൽ വിശദീകരണം

വിമാനത്താവളങ്ങളിലെ ഭക്ഷണ പാനീയങ്ങളുടെ വിലനിലവാരം സംബന്ധിച്ച് പുറത്തുവരുന്ന ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് 20/04/2019ൽ ബഹു.പ്രധാനമന്ത്രിയുടെ ഓഫീസിൽ ലഭിച്ച ഒരു പരാതി കൊച്ചി വിമാനത്താവളത്തിനും അയച്ചുകിട്ടിയിട്ടുണ്ട്. പി.എം.ഒയുടെ പരാതി പരിഹാര പോർട്ടലിൽ പോസ്റ്റ് ചെയ്ത മറുപടിയിൽ കൊച്ചി വിമാനത്താവളത്തിന്റെ ടെർമിനലിൽ ചായ, കാപ്പി, ചില ലഘു ഭക്ഷണങ്ങൾ എന്നിവ കുറഞ്ഞ വിലയ്ക്ക് യാത്രക്കാർക്ക് ലഭ്യമാക്കാനുള്ള നടപടി നേരത്തേ തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും അക്കാര്യം വീണ്ടും ഉറപ്പുവരുത്തുമെന്നുമാണ് സിയാൽ അധികൃതർ അറിയിച്ചത്.

അതേ സമയം, പ്രത്യേക ബ്രാൻഡുകളിൽ ലഭിക്കുന്ന ലഘുഭക്ഷണങ്ങളും പാനീയങ്ങളും അവയുടെ പായ്ക്കറ്റിൽ ചേർത്തിട്ടുള്ള എം.ആർ.പിയിലാണ് ലഭിക്കുന്നത്. ഇത്തരം ബ്രാൻഡഡ് കോഫീ/ ടീ ഷോപ്പുകളിൽ വിലനിലവാര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര ടെർമിനലായ ടി-1, രാജ്യാന്തര ടെർമിനലായ ടി-3 എന്നിവയിൽ കുറഞ്ഞ വിലയ്ക്ക് ലഘു ഭക്ഷണ/ പാനീയങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടാണ് ബ്രാൻഡഡ് ഉത്പ്പന്നങ്ങളുടെ വിൽപ്പന നിർവഹിക്കുന്നത്.

യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലെ ഉത്പ്പന്നങ്ങൾ ലഭ്യമാക്കുകയും ഒപ്പം താരതമ്യേന കുറഞ്ഞ വിലയിലെ ഉത്പന്നങ്ങൾ ആവശ്യമായവർക്ക് അതിനുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്ന നടപടിയാണ് സിയാൽ ചെയ്യുന്നത്. ഇക്കാര്യത്തിൽ പുതിയതായി ഒന്നും ചെയ്തിട്ടില്ല. രണ്ട് ടെർമിനലുകളുടേയും പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇതു തന്നെയാണ് സിയാലിന്റെ നടപടി. ഈ നയം തുടർന്നും അനുവർത്തിക്കുന്നതാണെന്നും സിയാൽ, പി.എം.ഒയുടെ പരാതി പരിഹാര പോർട്ടലിൽ മറുപടി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP