Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് ബാലസംഘടനയുടെ പരിപാടിയിൽ അതിഥിയായി ശ്രീജിത്ത് പണിക്കർ; സംഘപരിവാർ അനുകൂലിയായ പണിക്കരെ പരിപാടിയിൽ ക്ഷണിച്ചതിന് പ്രതിഷേധിച്ച് കുട്ടികളും; കുട്ടികളുടെ പ്രതിഷേധത്തിൽ സംഘടനാ നേതൃത്വവും പെട്ടതോടെ ശ്രീജിത്ത് പണിക്കരെ ഒഴിവാക്കിയും നടപടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോൺഗ്രസ് അനുകൂല ബാലസംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ ശ്രീജിത്ത് പണിക്കരെ ക്ഷണിച്ചതിനെതിരെ പ്രതിഷേധിച്ചും യോഗം ബഹിഷ്‌കരിച്ചും കുട്ടികൾ. സംഘടനയ്ക്ക് തലവേദനയായതോടെ തീരുമാനം ഉപേക്ഷിച്ചും നേതൃത്വം. കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം ചാനൽ ചർച്ച വേദികളിൽ പങ്കെടുത്ത് സംഘപരിവാർ നിലപാട് സ്വീകരിക്കാർക്കുള്ള ശ്രീജിത്ത് പണിക്കരെ ബാലസഭയ്ക്കായി സംഘടിപ്പിച്ച സെമിനാറിൽ പങ്കടുക്കാൻ അനുവദിക്കരുതെന്നാണ് കുട്ടി

സംഘ്പരിവാർ അനുകൂല നിലപാട് സ്വീകരിക്കാറുള്ള ശ്രീജിത്ത് പണിക്കരെയും കോൺഗ്രസ് അനുകൂല ബാലസംഘടനയുടെ വെബിനാറിന് ക്ഷണിച്ചതിൽ പ്രതിഷേധമറിയിച്ച് കുട്ടികൾ. കുട്ടികളിൽ നിന്നും പാർട്ടിയിൽ നിന്നും പ്രതിഷേധമുയർന്നതോടെ വെബിനാറിൽ നിന്ന് ശ്രീജീത്ത് പണിക്കരെ ഒഴിവാക്കി.

രാഷ്ട്രീയ നിരീക്ഷകനായി ചാനൽ ചർച്ചകളിൽ പങ്കെടുക്കാറുള്ള ശ്രീജിത്ത് പണിക്കർ രാഹുൽ ഗാന്ധിയെ സ്ഥിരമായി വിമർശിക്കുന്ന വ്യക്തിയാണെന്നാണ് കുട്ടികൾ ആരോപിച്ചത്. അതിനാൽ തന്നെ വെബിനാറിൽ പങ്കെടുപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ശ്രീജിത്ത് പണിക്കരുണ്ടെങ്കിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് മുതിർന്ന നേതാക്കളും നിലപാടെടുത്തു.

ഓഗസ്ത് 5 മുതൽ 19 വരെയാണ് വെബിനാർ. 300 കുട്ടികൾക്കാണ് സൂം മീറ്റിംഗിൽ പങ്കെടുക്കാനുള്ള അവസരം നൽകുന്നത്. 15 ദിവസം നീണ്ടു നിൽക്കുന്ന ചർച്ചയിൽ 15 വിഷയങ്ങളിലായി 15 വ്യക്തികൾ സംസാരിക്കും. കെ മുരളീധരൻ എംപി, എം.എം ഹസൻ, രമ്യ ഹരിദാസ് എംപി, വിടി ബൽറാം എംഎ‍ൽഎ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഗായകൻ ജി വേണുഗോപാൽ, നടൻ വിനു മോഹൻ എന്നിവർ വെബിനാറിൽ പങ്കെടുക്കും.രാഷ്ട്രീയേതരം എന്ന് പറഞ്ഞാണ് പരിപാടിയിലേക്ക് ക്ഷണിച്ചതാണെന്ന് ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. സംഘിയാണെങ്കിൽ തന്നെ എന്തിനാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം ചോദിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP