Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വർണ്ണക്കടത്തു കേസിലെ തീവ്രവാദ ബന്ധം പുറത്തുവന്നു; കേസിൽ ഇന്നലെ എൻഐഎ അറസ്റ്റു ചെയ്തത് അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയടക്കം രണ്ടുപേരെ; മുഹമ്മദലി ഇബ്രാഹിം അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയായിരുന്ന വ്യക്തി; റമീസിൽ നിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിം; തിരുവനന്തപുരത്തെ ഹോട്ടലുകളിൽവെച്ച് റമീസ് ഇയാളുമായി കൂടിക്കാഴ്‌ച്ച നടത്തി; തുടരന്വേഷണത്തിൽ തീവ്രവാദ ബന്ധം തെളിയിക്കാൻ സാധിക്കുമെന്ന് എൻഐഎ

സ്വർണ്ണക്കടത്തു കേസിലെ തീവ്രവാദ ബന്ധം പുറത്തുവന്നു; കേസിൽ ഇന്നലെ എൻഐഎ അറസ്റ്റു ചെയ്തത് അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയടക്കം രണ്ടുപേരെ; മുഹമ്മദലി ഇബ്രാഹിം അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയായിരുന്ന വ്യക്തി; റമീസിൽ നിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിം; തിരുവനന്തപുരത്തെ ഹോട്ടലുകളിൽവെച്ച് റമീസ് ഇയാളുമായി കൂടിക്കാഴ്‌ച്ച നടത്തി; തുടരന്വേഷണത്തിൽ തീവ്രവാദ ബന്ധം തെളിയിക്കാൻ സാധിക്കുമെന്ന് എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ തീവ്രവാദബന്ധം പുറത്തുവരുന്നു. കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന അറസ്റ്റാണ് കഴിഞ്ഞദിവസം ഉണ്ടായത്. ഇന്നലെ അറസ്റ്റിലായവരുടെ കൂട്ടത്തിൽ തൊടുപുഴയിലെ ന്യൂമാൻസ് കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയും ഉൾപ്പെട്ടിട്ടുണ്ട്. ഇതാണ് കേസിൽ നിർണായക വഴിത്തിവായി മാറിയത്. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മൂവാറ്റുപുഴയിൽനിന്ന് എൻ.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിൽ മുഹമ്മദലി ഇബ്രാഹിം അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണ്.

സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെ.ടി. റമീസിൽനിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് രണ്ടുപേരെയും എൻ.ഐ.എ. സംഘം പിടികൂടുകയായിരുന്നു. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും മുഹമ്മദാലിയുമാണെന്നാണ് എൻ.ഐ.എ.യുടെ റിപ്പോർട്ട്. തിരുവനന്തപുരത്തെ ഹോട്ടലുകളിൽവെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ജൂൺ 24, 26 തീയതികളിലാണ് പ്രതികൾ സ്വർണം വിവിധയിടങ്ങളിൽ എത്തിച്ച് വിതരണം ചെയ്തത്.

അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സ്വർണക്കടത്ത് കേസിൽ പിടിയിലായത് നിർണായക വഴിത്തിരിവാണെന്നാണ് എൻ.ഐ.എ. സംഘത്തിന്റെ വിലയിരുത്തൽ. സ്വർണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന കണ്ടെത്തൽ സാധൂകരിക്കുന്നതാണിത്. കേസിന്റെ തുടരന്വേഷണത്തിൽ തീവ്രവാദബന്ധം തെളിയിക്കുന്ന കൂടുതൽ കാര്യങ്ങൾ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന

സ്വർണ്ണക്കടത്ത് കേസിൽ ഇതുവരെ പത്തുപേരെ അറസ്റ്റു ചെയ്തതായി എൻഐഎ അറിയിച്ചു. അറസ്റ്റിലായ പ്രതികൾക്ക് തീവ്രവാദ ബന്ധമുള്ളതായി എൻഐഎ വാർത്തക്കുറിപ്പിലൂടെ അറിയിക്കുന്നു. ഇന്ന് മാത്രം പത്ത് സ്ഥലത്താണ് എൻഐഎ റെയ്ഡ് നടത്തിയത്.അറസ്റ്റിലായ ജലാലിന്റെയും, പിടികൂടിനുള്ള റബിൻസന്റെയും വീടുകളിൽ റെയ്ഡ് നടന്നിരുന്നു. ബാങ്ക് പാസ്ബുക്കുകളും ഹാർഡ് ഡിസ്‌ക്കും മറ്റ് രേഖകളും പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

എട്ട് മൊബൈൽ ഫോണും, ആറ് സിംകാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിന്ന് ലഭിച്ച തെളിവുകൾ എൻഐഎ വ്യക്തമാക്കിയിട്ടില്ല . അറസ്റ്റിലായ പലരും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരാണെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പല സ്ഥലങ്ങളിലും റെയ്ഡ് തുടരുകയാണ്. അന്വേഷണവുമായി മുന്നോട്ടു പോകുമെന്ന സൂചനയും എൻഐഎ അറിയിക്കുന്നു. എന്നാൽ അന്വേഷണ വിവരങ്ങളൊന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടില്ല.

കേസിൽ കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. എൻഐഎ ദക്ഷിണ മേഖല മേധാവി കെ.ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ പരിശോധന നടത്തിയ സംഘം കസ്റ്റംസ് അധികൃതരുമായി കൂടിക്കാഴ്‌ച്ചയും നടത്തുകയുണ്ടായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയും സ്വർണം കടത്ത് സംഘം കള്ളക്കടത്ത് നടത്തിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻഐഎ പരിശോധന. വിമാനത്താവളത്തിൽ എത്തിയ അന്വേഷണ സംഘം കാർഗോ വിഭാഗത്തിൽ പരിശോധന നടത്തി. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ മലപ്പുറം സ്വദേശി കെ.ടി റമീസിനെ മുൻപ് നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടികൂടിയിരുന്നു.

വിമാനത്താവളം വഴി സ്വർണം കടത്തിയതിനും തോക്ക് കടത്തിയതിനുമായിരുന്നു അന്ന് പിടികൂടിയത്. അപ്പോഴെല്ലാം തുടരന്വേഷണങ്ങളിൽ നിന്നും രക്ഷപ്പെട്ട റമീസ് പിന്നീടും വിമാനത്താവളം വഴി സ്വർണം കടത്തിയിരുന്നു. കൊച്ചി വിമാനത്താവളം വഴി നടത്തിയ സ്വർണ്ണക്കടത്തുകളുടെ വിവരം ശേഖരിക്കാനായിരുന്നു എൻഐഎയുടെ പരിശോധന. സ്വർണ്ണക്കടത്തിൽ ബന്ധമുള്ളതായി കണ്ടെത്തിയ മൂവാറ്റുപുഴ സംഘം പലപ്പോഴായി കൊച്ചി വഴി സ്വർണം കടത്തിയിരുന്നു. സ്വർണം കടത്താനായി കള്ളക്കടത്ത് സംഘത്തെ സഹായിച്ച ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളം കണ്ണമാലി സ്വദേശി സുനിൽ ഫ്രാൻസിനിനെയാണ് അറസ്റ്റ് ചെയ്തിരുന്നത്. കള്ളക്കടത്തിൽ വിമാനത്താവളത്തിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് എൻഐഎക്ക് ലഭിക്കുന്ന വിവരം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് എൻഐഎ സംഘം വിമാനത്താവളത്തിൽ പരിശോധന നടത്തിയത്. എൻഐഎ സംഘം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP