Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നു വയസുകാരൻ വിഴുങ്ങിയ നാണയം കുടുങ്ങിയത് ആമാശയത്തിൽ; എക്‌സ് റേ ദൃശ്യങ്ങൾ പുറത്ത്; നാണയമല്ല മരണകാരണമെന്നും കൂടുതൽ പരിശോധന വേണമെന്നും ആശുപത്രി അധികൃതർ; കുട്ടിക്ക് അസ്വസ്ഥതകൾ ഒന്നുമുണ്ടായില്ലെന്ന് ആശുപത്രി സൂപ്രണ്ടും; ചികിത്സ കിട്ടാതെ കുട്ടി മരിച്ചത് മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും; കുട്ടിക്ക് കൊവിഡില്ലെന്ന് പരിശോധനാഫലവും

മൂന്നു വയസുകാരൻ വിഴുങ്ങിയ നാണയം കുടുങ്ങിയത് ആമാശയത്തിൽ; എക്‌സ് റേ ദൃശ്യങ്ങൾ പുറത്ത്; നാണയമല്ല മരണകാരണമെന്നും കൂടുതൽ പരിശോധന വേണമെന്നും ആശുപത്രി അധികൃതർ; കുട്ടിക്ക് അസ്വസ്ഥതകൾ ഒന്നുമുണ്ടായില്ലെന്ന് ആശുപത്രി സൂപ്രണ്ടും; ചികിത്സ കിട്ടാതെ കുട്ടി മരിച്ചത് മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും; കുട്ടിക്ക് കൊവിഡില്ലെന്ന് പരിശോധനാഫലവും

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ആലുവയിൽ മൂന്നു വയസുകാരന്റെ മരണത്തിൽ ചികിൽസാപിഴവുണ്ടെന്ന് കുടുംബം ആരോപിക്കുമ്പോൾ നാണയം വിഴുങ്ങുന്നത് മരണകാരണമാകില്ലെന്ന് ഡോക്ടർമാർ. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധന വേണമെന്നാണ് ബന്ധപ്പെട്ട ആശുപത്രിയുടെ നിലപാട്. അതേസമയം നാണയം വിഴുങ്ങിയ കുഞ്ഞിന്റെ എക്‌സ്‌റേ ദൃശ്യങ്ങളും പുറത്തുവന്നു. നാണയമിരിക്കുന്നത് ആമാശയത്തിലെന്ന് എക്‌സ് റേയിൽ വ്യക്തമെന്ന് ഡോക്ടർമാർ പറഞ്ഞു. ദൃശ്യങ്ങൾ ആലുവയിലും ആലപ്പുഴയിലും എടുത്ത എക്‌സ് റേയുടേത്.

കുഞ്ഞ് വിഴുങ്ങിയ നാണയം വിഴുങ്ങിയ നാണയം ശ്വാസകോശത്തിൽ തങ്ങിയില്ല, ഇത് കുട്ടിയുടെ ആമാശത്തിലെത്തിയതായി ആലുവ ആശുപത്രിയില നടത്തിയ എക്‌സ്‌റേ പരിശോധനയിൽ തന്നെ വ്യക്തമായിരുന്നു. ഇതുമായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴും ഡോക്ടർമാരുടെ നിലപാട് അപകടമില്ല എന്നു തന്നെയായിരുന്നു. ചോറും പഴവും നൽകിയാൽ നാണയം സ്വാഭാവികമായി പുറത്തുപോകുമെന്ന് അമ്മയെ ആശ്വസിപ്പിച്ചു. എങ്കിലും വിദഗ്ധ പരിശോധന ഉദ്ദേശിച്ച് സൗജന്യമായി ആംബുലൻസ് വിട്ടുകൊടുത്ത് ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചു. ഇതാണ് ഔദ്യോഗിക വിശദീകരണം. കുട്ടിക്ക് അസ്വസ്ഥതകൾ ഒന്നുമുണ്ടായില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

എക്‌സ്‌റേ വിലയിരുത്തലിന് പുറമെ കൂടുതൽ പരിശോധന ആലപ്പുഴയിൽ നടന്നു. നാണയം ആമാശത്തിൽ എത്തിയതിനാൽ അപകടമില്ലെന്ന് രണ്ട് ഡോക്ടർമാരും നിലപാടെടുത്തു. കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നുമില്ല. സ്വാഭാവികമായി പുറത്തുപോകുന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയുടെ ആവശ്യമില്ലായിരുന്നു. ഇതിനാലാണ് തിരിച്ചയച്ചതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ആർ.വി.രാംലാൽ വിശദീകരിച്ചു.

അതിനിടെ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമാർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കണ്ടെയ്ന്മെന്റ് സോണിൽ നിന്ന് വരുന്നതിനാൽ കുട്ടിയെ അഡ്‌മിറ്റ് ചെയ്യാൻ കഴിയില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞെന്ന് കുട്ടിയുടെ അമ്മ നന്ദിനി ആരോപിച്ചിരുന്നു. എന്നാൽ കുട്ടിയുടെ കോവിഡ് ആന്റിജൻ പരിശോധന ഫലം നെഗറ്റീവാണ്.

24 മണിക്കൂറിനിടെ മൂന്നു സർക്കാർ ആശൂപത്രികൾ കയറിയിറങ്ങിയിട്ടും കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകാൻ ആരും തയ്യാറായില്ലെന്ന് പരാതി ഉയർന്നതോടെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. കണ്ടെയ്ന്മെന്റ് സോണായ ആലുവ കടുങ്ങലൂരിൽ നിന്നുള്ള മൂന്നു വയസുകാരൻ പൃഥ്വിരാജിനെ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ ആണ് നാണയം വിഴുങ്ങിയ നിലയിൽ ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അവിടെ നടത്തിയ എക്സ്റേ പരിശോധനക്ക് ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചു. ഇവിടെ രണ്ടിടത്തും പീഡിയാട്രിക് സർജൻ ഇല്ലാത്തതിനാൽ കുട്ടിയെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് അയച്ചു.

പ്രശ്‌നം ഗുരുതരമല്ലെന്നും ആവശ്യമെങ്കിൽ മൂന്നു ദിവസത്തിന് ശേഷം ശസ്ത്രക്രിയ നടത്താമെന്നും നിർദേശിച്ചു അവിടെനിന്നും തിരിച്ച് അയക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. രാത്രി വീട്ടിൽ തിരിച്ചെത്തി എന്നാൽ പുലർച്ചെ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ച് വീണ്ടും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചയാളും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP