Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ക്ഡൗൺ നിയമങ്ങൾ അനുസരിച്ച് ഒമാൻ ജനത; ഒരാഴ്ചയ്ക്കുള്ളിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് അപൂർവ്വമായി മാത്രം

ലോക്ക്ഡൗൺ നിയമങ്ങൾ അനുസരിച്ച് ഒമാൻ ജനത; ഒരാഴ്ചയ്ക്കുള്ളിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് അപൂർവ്വമായി മാത്രം

സ്വന്തം ലേഖകൻ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിൽ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗൺ ഒരാഴ്ച പിന്നിട്ടു. ബലിപ്പെരുന്നാൾ ദിനത്തിലെ ഒത്തുചേരലുകൾ തടയുന്നതിനായാണ് ഗവർണറേറ്റുകൾക്കിടയിലെ യാത്രക്ക് നിരോധനവും രാത്രി ഏഴുമണി മുതൽ പുലർച്ച ആറുവരെ സമ്പൂർണ യാത്രവിലക്കും ഏർപ്പെടുത്തിയത്. എല്ലാവരും തന്നെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുകയും ലംഘനങ്ങൾ വളരെ അപൂർവ്വമായി മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കുന്നു.

ലോക്ഡൗൺ നിബന്ധന പാലിക്കുന്നതിൽ എല്ലാ ജനങ്ങളും ബോധവാന്മാരുമാണ്. വ്യാപാര സ്ഥാപനങ്ങളെല്ലാം ആറുമണിയോടെ അടക്കും. ആറരക്ക് ശേഷം പൂർണ സഞ്ചാര വിലക്കിന്റെ ഓർമപ്പെടുത്തലായി നിരത്തുകളിൽ സുരക്ഷ വിഭാഗത്തിന്റെ വാഹനങ്ങൾ പട്രോളിങ് ആരംഭിക്കും. ഹെലികോപ്ടറും ഡ്രോണുകളും നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. മുമ്പ് മസ്‌കത്ത് ലോക്ഡൗൺ സമയത്ത് കടത്തി വിടുമോയെന്നറിയാൻ സ്വദേശികളും വിദേശികളും ചെക്ക്‌പോയന്റുകളെ സമീപിക്കുന്നത് പതിവ് കാഴ്ചയായിരുന്നു. ഇക്കുറി അത്തരം കാഴ്ചകൾ കാണാനില്ല.

ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് സാധുവല്ലാത്ത കാരണങ്ങൾ പറഞ്ഞ് ചെക്ക്‌പോയന്റുകൾ കടക്കാൻ ശ്രമിക്കുന്നത് നിയമ ലംഘനമായാണ് കണക്കാക്കുകയെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. രാത്രി അടിയന്തര സേവന വാഹനങ്ങൾക്ക് മാത്രമാണ് നിരത്തിലിറങ്ങാൻ അനുമതിയുള്ളൂ. വിമാനത്താവളങ്ങളിൽ പോകുന്നവർക്ക് ടിക്കറ്റും പാസ്‌പോർട്ടും കാണിച്ചാൽ യാത്ര അനുവദിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP