Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സ്പീക്ക് അപ്പ് കേരള' സത്യാഗ്രഹം നാളെ; പ്രതിപക്ഷനേതാവ് കന്റോൺമെന്റ് ഹൗസിൽ സത്യാഗ്രഹം അനുഷ്ടിക്കും; സ്വർണ്ണ കടത്തിൽ യുഡിഎഫ് ആവശ്യപ്പെടുന്നത് സിബിഐ അന്വേഷണം; മുഖ്യമന്ത്രിയുടെ രാജിയിൽ പ്രക്ഷോഭം ശക്തമാക്കാൻ പ്രതിപക്ഷം

'സ്പീക്ക് അപ്പ് കേരള' സത്യാഗ്രഹം നാളെ; പ്രതിപക്ഷനേതാവ് കന്റോൺമെന്റ് ഹൗസിൽ സത്യാഗ്രഹം അനുഷ്ടിക്കും; സ്വർണ്ണ കടത്തിൽ യുഡിഎഫ് ആവശ്യപ്പെടുന്നത് സിബിഐ അന്വേഷണം; മുഖ്യമന്ത്രിയുടെ രാജിയിൽ പ്രക്ഷോഭം ശക്തമാക്കാൻ പ്രതിപക്ഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ട സ്വർണ്ണക്കള്ളക്കടത്ത് കേസും സർക്കാരിന്റെ അഴിമതിയും സിബിഐ. അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. എംപിമാർ, എംഎ‍ൽഎ.മാർ യു.ഡി.എഫ്. ചെയർമാന്മാർ, കൺവീനർമാർ, ഡി.സി.സി. പ്രസിഡന്റുമാർ, യു.ഡി.എഫ്. നേതാക്കൾ എന്നിവർ നേതൃത്വം നൽകുന്ന 'സ്പീക്ക് അപ്പ് കേരള' സത്യാഗ്രഹം നാളെ നടക്കും.

കോവിഡ് 19 പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നേതാക്കൾ അവരവരുടെ വീടുകളിലോ ഓഫീസുകളിലോ ആയിരിക്കും സത്യാഗ്രഹം അനുഷ്ടിക്കുന്നത്. രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും സത്യാഗ്രഹം. സത്യാഗ്രഹ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൽ വാസ്നിക് സൂമിലൂടെ ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് സമാപനം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ സത്യാഗ്രഹമിരിക്കും. കെപിസിസി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി. ആസ്ഥാനത്തും, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടയത്തെ പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിലും, പി.കെ.കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറത്തെ വസതിയിലും, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീർ കോഴിക്കോട്ടെ വസതിയിലും, കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴ വസതിയിലും, ആർ.എസ്‌പി.നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എംപി. കൊല്ലത്തെ വസതിയിലും, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് എംഎ‍ൽഎ. പിറവത്തെ എംഎ‍ൽഎ. ഓഫീസിലും, സി.എംപി.നേതാവ് സി.പി.ജോൺ പട്ടത്തെ സി.എംപി. ഓഫീസിലും ഫോർവേർഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജൻ കൊല്ലത്തെ രാമൻകുളങ്ങര വസതിയിലും, ജനതാദൾ നേതാവ് ജോൺ ജോൺ പാലക്കാട്ടെ വസതിയിൽനിന്നും സ്പീക്ക് അപ്പ് കേരള സത്യാഗ്രഹത്തിൽ പങ്കെടുക്കും. യു.ഡി.എഫ്. എംപി.മാർ, എംഎ‍ൽഎ. മാർ ഉൾപ്പെടെയുള്ളവർ അവരവരുടെ ഓഫീസുകളിലോ വീടുകളിലോ സത്യാഗ്രഹം ഇരിക്കുമെന്നും കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP