Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നരക്കോടി രൂപ ചെലവഴിച്ച് ഏണസ്റ്റ് ആൻഡ് യംഗ് എന്ന കൺസൽട്ടൻസിയെ ട്രഷറി ആവശ്യത്തിന് മന്ത്രി നിയോഗിച്ചതെന്തിന്? സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഐസക്കിന്റെ മൗനത്തിനു കാരണം സ്വപ്നയുടെ ആയിരം പേജുള്ള സിഡിആർ പുറത്തുവരുന്നതോടെ ഉത്തരമാവുമെന്ന് കെ സുരേന്ദ്രൻ; രണ്ടുകോടി രൂപ ട്രഷറിയിൽ നിന്ന് തട്ടിച്ചെടുത്തത് ഒരു സി. പി. എം അനുകൂല സർവ്വീസ് സംഘടനാ നേതാവ് എന്ന് ബിജെപി അധ്യക്ഷൻ

ഒന്നരക്കോടി രൂപ ചെലവഴിച്ച് ഏണസ്റ്റ് ആൻഡ് യംഗ് എന്ന കൺസൽട്ടൻസിയെ ട്രഷറി ആവശ്യത്തിന് മന്ത്രി നിയോഗിച്ചതെന്തിന്? സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഐസക്കിന്റെ മൗനത്തിനു കാരണം സ്വപ്നയുടെ ആയിരം പേജുള്ള സിഡിആർ പുറത്തുവരുന്നതോടെ ഉത്തരമാവുമെന്ന് കെ സുരേന്ദ്രൻ; രണ്ടുകോടി രൂപ ട്രഷറിയിൽ നിന്ന് തട്ടിച്ചെടുത്തത് ഒരു സി. പി. എം അനുകൂല സർവ്വീസ് സംഘടനാ നേതാവ് എന്ന് ബിജെപി അധ്യക്ഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടുകോടി രൂപ ട്രഷറിയിൽ നിന്ന് തട്ടിച്ചെടുത്തത് ഒരു സി. പി. എം അനുകൂല സർവ്വീസ് സംഘടനാ നേതാവ് എന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരുപാട് ചോദ്യങ്ങൾക്ക് വരുംദിവസങ്ങളിൽ ധനമന്ത്രി തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരുമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ ഐസക്കിന്റെ മൗനത്തിനുകാരണം സ്വപ്നയുടെ ആയിരം പേജുള്ള സിഡിആർ പുറത്തുവരുന്നതോടെ ഉത്തരമാവുമെന്നും സുരേന്ദ്രൻ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസറ്റിന്റെ പൂർണ്ണ രൂപം

ട്രഷറി തട്ടിപ്പുകൾ കേരളത്തിൽ തുടർക്കഥയാവുന്നതെന്തുകൊണ്ട്? രാജ്യത്തെ പൗരന്മാർ എല്ലാ കാലത്തും ഏറ്റവും കൂടുതൽ വിശ്വസിച്ചിരുന്നത് ട്രഷറികളെയാണ്. പൊതുമേഖലാബാങ്കുകളിലടക്കം തട്ടിപ്പുകൾ നടക്കുമ്പോൾ രാജ്യത്തെ ട്രഷറികൾ പൊതുവെ സുരക്ഷിതമായിരുന്നു.

രണ്ടുകോടി രൂപ ട്രഷറിയിൽ നിന്ന് ഒരു സി. പി. എം അനുകൂല സർവ്വീസ് സംഘടനാ നേതാവ് തട്ടിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അപ്പോൾ ഇതിനൊന്നും ഒരു കണക്കും ഇല്ലേ? ട്രഷറി ഇടപാടുകൾ പരിശോധിക്കാൻ ഒരു സംവിധാനവും നമ്മുടെ സംസ്ഥാനത്തില്ലേ? ഓരോ മാസവും നിക്ഷേപിക്കപ്പെട്ട തുകയും പിൻവലിച്ച തുകയും ടാലി ആവുന്നുണ്ടോ എന്നറിയാൻ എന്തു വലിയ സാങ്കേതികവിദ്യയാണ് വേണ്ടത്? കമ്പ്യൂട്ടർ സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്തും മാന്വൽ ആയി ഇതെല്ലാം ഭംഗിയായി നടന്നിരുന്നില്ലേ? ഈ കാര്യത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് എന്താണ് പറയാനുള്ളത്?

ഇങ്ങനെ എത്ര തവണ തട്ടിപ്പു നടന്നിട്ടുണ്ട്? ഒന്നരക്കോടി രൂപ ചെലവഴിച്ച് ഏണസ്റ്റ് ആൻഡ് യംഗ് എന്ന കൺസൽട്ടൻസിയെ ഈ ആവശ്യത്തിന് മന്ത്രി നിയോഗിച്ചതെന്തിന്? ഒരുപാട് ചോദ്യങ്ങൾക്ക് വരുംദിവസങ്ങളിൽ തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരും. സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ ഐസക്കിന്റെ മൗനത്തിനുകാരണം സ്വപ്നയുടെ ആയിരം പേജുള്ള സിഡിആർ പുറത്തുവരുന്നതോടെ ഉത്തരമാവും..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP