Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് ആറ് പേർ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു; കാസർകോടും കണ്ണൂരും എറണാകുളത്തും ഇടുക്കിയിലും മലപ്പുറത്തും ഇന്ന് മരണം; കോവിഡിൽ അതിജാഗ്രതയിൽ കേരളം

സംസ്ഥാനത്ത് ആറ് പേർ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു; കാസർകോടും കണ്ണൂരും എറണാകുളത്തും ഇടുക്കിയിലും മലപ്പുറത്തും ഇന്ന് മരണം; കോവിഡിൽ അതിജാഗ്രതയിൽ കേരളം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേർ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ കേരളത്തിലെ ജാഗ്രത ശക്തമാക്കും.

ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷമാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് മരിച്ചത്. ലോട്ടറി വിൽപനക്കാരനായ ഗോപിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

കണ്ണൂരിൽ ചക്കരയ്ക്കൽ സ്വദേശി സജിത്(41) കോവിഡ് ബാധിച്ച് മരിച്ചു. പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചെന്നാണ് സംശയം. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഹസൈനാർ ഹാജിയും ഉപ്പള സ്വദേശി ഷെഹർബാനുവും മരിച്ചു. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ജൂലായ് 28 ന് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP