Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയ കാലത്ത് കേരളത്തെയാകെ കൈ പിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികൾ മഹാമാരിക്കാലത്ത് ഉപജീവനമാർഗ്ഗമില്ലാതെ വലിയ ദുരിതത്തിൽ; നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ എത്തിക്കുന്ന പ്രവർത്തനത്തിൽ സഹായം അഭ്യർത്ഥി തിരുവനന്തപുരം മേയർ ശ്രീകുമാർ

പ്രളയ കാലത്ത് കേരളത്തെയാകെ കൈ പിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികൾ മഹാമാരിക്കാലത്ത് ഉപജീവനമാർഗ്ഗമില്ലാതെ വലിയ ദുരിതത്തിൽ; നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ എത്തിക്കുന്ന പ്രവർത്തനത്തിൽ സഹായം അഭ്യർത്ഥി തിരുവനന്തപുരം മേയർ ശ്രീകുമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തെ കൈപിടിച്ചുയർത്തിയ കേരളത്തിന്റെ സൈന്യത്തിന് കോവിഡ് കാലത്ത് സഹായം അഭ്യർത്ഥിച്ച് തിരുവനന്തപുരം മേയർ ശ്രീകുമാർ. കോവിഡ് കാലത്ത് ദുരിതത്തിലാ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാൻ സഹായം അഭ്യർത്ഥിച്ചാണ് മേയർ രംഗത്തുവന്നത്. തീരത്തിനൊരു കൈത്താങ്ങ് എന്ന പേരിലാണ് കോർപ്പറേഷൻ സഹായം എത്തിക്കുന്നത്. ഇതിലേക്ക് സഹായിക്കണം എന്നാണ് മേയർ അഭ്യർത്ഥിച്ചത്. ഇതിനായി നഗരസഭ ഒരു വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്.

സ്ഥാപനങ്ങൾ , വ്യക്തികൾ , സംഘടനകൾ , അസോസിയേഷനുകൾ തുടങ്ങിയ എല്ലാവിഭാഗം ജനങ്ങളോടും സഹായം അഭ്യർത്ഥിക്കുന്നതായി മേയർ ശ്രീകുമാർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തിരുവനന്തപുരം മേയറുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രളയ കാലത്ത് കേരളത്തെയാകെ കൈ പിടിച്ചുയർത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികൾ ഈ മഹാമാരിക്കാലത്ത് ഉപജീവനമാർഗ്ഗമില്ലാതെ വലിയ ദുരിതത്തിലാണ്. കോവിഡ് കാലത്ത് മത്സ്യബന്ധനം നടത്താനാവാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് #തീരത്തിനൊരു_കൈത്താങ്ങ് എന്ന പേരിൽ നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ എത്തിക്കുന്ന പ്രവർത്തനം ഏറ്റെടുക്കുകയാണ്. കേരളത്തിന്റെ സ്വന്തം സേനയെ സഹായിക്കാൻ മുഴുവൻ മനുഷ്യ സ്‌നേഹികളുടെയും വലിയൊരു സഹായം ആവശ്യമാണ്. 19 ഇന നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ 1000 രൂപ വിലവരുന്ന ഭക്ഷ്യകിറ്റുകളാണ് നഗരസഭ നൽകാൻ തീരുമാനിച്ചിട്ടുള്ളത്.കൺസ്യൂമർ ഫെഡിനാണ് വിതരണ ചുമതല.

ഇതിലേയ്ക്കായി ഒരു കുടുംബത്തിന് 1000 , രൂപ എന്നനിലയിൽ എത്ര കുടുംബങ്ങളെ വേണമെങ്കിലും പൊതുജനങ്ങൾക്ക് സഹായിക്കാം. കോവിഡ് -19 ന്റെ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സഹായം നേരിട്ട് എത്തിക്കാൻ കഴിയാത്തതുകൊണ്ട് ഓൺലൈനായും സഹായമെത്തിക്കാനുള്ള സംവിധാനം നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ സ്വന്തം സേനയ്ക്ക് കൈത്താങ്ങാവാൻ സഹായം എത്തിക്കുന്നതിനായി നഗരസഭ ആരംഭിച്ച www.donatetmc.in എന്ന വെബ്സൈറ്റ് വഴി
ഓൺലൈനായി സഹായമെത്തിക്കാം.
തികച്ചും സുതാര്യമായി ഈ സഹായം അവരിൽ എത്തിക്കുന്നതിനുവേണ്ടി ഇതിലേയ്ക്ക് സംഭാവന ചെയ്യുന്ന മുഴുവൻ ആളുകളുടെയും വിശദവിവരങ്ങൾ ഈ പോർട്ടലിൽ കൂടി പരസ്യപ്പെടുത്തും.
സംഭാവനകൾ തുകകളായോ ചെക്കുകളായോ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 1021020002031 (IFSC FDRL0001021) എന്ന കൺസ്യൂമർ ഫെഡിന്റെ ഫെഡറൽ ബാങ്ക്,പാളയം ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് നൽകാവുന്നതാണ്.(തുകകൾ/ചെക്കുകൾ 1000 ത്തിന്റെ മൾട്ടിപ്പിളുകളായിരിക്കണം.
കേരളത്തിന്റെ സ്വന്തം സേനയുടെ ദുരിത കാലത്തെ ജീവിതത്തിന് കൈത്താങ്ങാവാൻ സ്ഥാപനങ്ങൾ , വ്യക്തികൾ , സംഘടനകൾ , അസോസിയേഷനുകൾ തുടങ്ങിയ എല്ലാവിഭാഗം ജനങ്ങളോടും സഹായം അഭ്യർത്ഥിക്കുകയാണ്.
ഭക്ഷ്യകിറ്റിൽ ഉൾപ്പെട്ട സാധനങ്ങൾ
1 , ജയ അരി ( 5 കിലോ )
2. പഞ്ചസാര ( 1 കിലോ )
3. തേയില ( 250 ഗ്രാം )
4. ചെറുപയർ ( 1 കിലോ )
5. മുളക്‌പൊടി ( 500 ഗ്രാം )
6 , മല്ലിപ്പൊടി ( 250 ഗ്രാം )
7 , മഞ്ഞൾപ്പൊടി ( 100 ഗ്രാം )
8 , ജീരകം ( 100 ഗ്രാം )
9 , കടുക് ( 100 ഗ്രാം )
10. ഉലുവ ( 100 ഗ്രാം )
11 സൺഫ്‌ളവർ ഓയിൽ ( 1 ലിറ്റർ )
12. ബാത്ത് സോപ്പ് ( 1 എണ്ണം )
13. വാഷിങ് സോപ്പ് ( 1 എണ്ണം )
14 , തുവരപ്പരിപ്പ് ( 1 കിലോ )
15. കടല ( 1 കിലോ )
16. സവാള ( 2 കിലോ )
17. ഉരുളക്കിഴങ്ങ് ( 1 കിലോ )
18. ഉള്ളി ( 1 കിലോ )
19.ഉപ്പ് ( 1 കവർ )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP