Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡമ്മി പരീക്ഷണം; മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ച് കൊലപാതകം; ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കും; കുറ്റപത്രം ഈ മാസം പത്തിനകം; സൂരജിനെ കുടുക്കി പരമാവധി ശിക്ഷ ഉറപ്പിക്കാൻ ശാസ്ത്രീയ തെളിവുമായി അന്വേഷണ സംഘം

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡമ്മി പരീക്ഷണം; മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ച് കൊലപാതകം; ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കും; കുറ്റപത്രം ഈ മാസം പത്തിനകം; സൂരജിനെ കുടുക്കി പരമാവധി ശിക്ഷ ഉറപ്പിക്കാൻ ശാസ്ത്രീയ തെളിവുമായി അന്വേഷണ സംഘം

സ്വന്തം ലേഖകൻ

കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡമ്മി പരീക്ഷണം നടത്തി ക്രൈം ബ്രാഞ്ച്. കൊലപാതക രംഗങ്ങൾ പുനരാവിഷ്‌കരിക്കുകയായിരുന്നു അവർ ചെയ്തത്. മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഡമ്മി പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഇത് കോടതിയിൽ സമർപ്പിക്കും.

അതിനിടെ ഉത്ര കൊലപാതകക്കേസിൽ കുറ്റപത്രത്തിന്റെ കരടും ക്രൈം ബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. അന്തിമ കുറ്റപത്രം ഈ മാസം പത്തിനകം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം . കേട്ടു കേൾവിയില്ലാത്ത വിധം നടന്ന കൊലപാതക കേസിൽ പരമാവധി തെളിവുകൾ ശേഖരിച്ച് കുറ്റപത്രം പഴുതടച്ച് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP