Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; പതിനേഴാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന; പതിനേഴാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

മുന്നറിലധികം രാമായണങ്ങൾ പരശ്പര പൂരകവും പൂരകമല്ലാത്തതുമായ കൃതികൾ പ്രചാരത്തിലുണ്ട്. രാമായണത്തെ ആശ് പദമാക്കി നൃത്ത സംഗീത നാടകങ്ങളും, മെഗസ്സീരിയലുകളും, കേൽക്കളിയും പാവകളിയുമൊക്കെ നമ്മൾ കാണുന്നതാണല്ലോ കൃത്യമായ ഉദ്ദേശലക്ഷ്യങ്ങൾ കൂടി തന്നെയാണ് ഇത്തരം കലാരൂപങ്ങൾ പ്രചരിപ്പിക്കുന്നത്.ഇന്ത്യക്ക് പുറത്ത് ഇന്ത്യൻ രാമായണത്തെ ബ്രാഹ്മണ രാമായണം എന്ന് തന്നെയാണ് പരിചയപ്പെടുത്തുന്നത്. ഓരോ കാലഘട്ടത്തിനനുസരിച്ച് ഇതിവൃത്തങ്ങൾ മാറ്റാൻ രചയിതാക്കൾ ശ്രമിച്ചിട്ടുണ്ട്. വായനക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് രാമായാണത്തെ വായിച്ചെടുക്കാൻ പാകത്തിൽ തന്നെയാണ് രാമായണ കൃതികൾ ഏറിയതും.

ബുദ്ധമതത്തിൽ പ്രചരിക്കുന്ന രാമായണ മാണ് കഥാപാത്രങ്ങളെയാകെ നിലംപലിശരാക്കുന്നത് രാമനും സീതയും സഹോദരങ്ങളാണ്. മുൻ ലക്കങ്ങളിൽ സൂചിപ്പിച്ചത് പോലെ ജൈനമതത്തിൽ രാവണന്റെ മകൾ സീതയെന്നുമുള്ള വ്യാഖ്യാനങ്ങൾ നൽകുന്നു.

രാമ-സീതമാരെ സഹോദരങ്ങളായി വർണ്ണിച്ച് ആരാധിച്ച് പോന്നിരുന്ന ബുദ്ധമതക്കാർ ഇന്ത്യൻ രാമായണത്തിൽ ഭാര്യ - ഭർത്താക്കന്മാരാക്കിയതിലുള്ള അമർഷവും ആര്യന്മാർക്കെതിരെയുള്ള പ്രതിഷേധത്തിൻ മൂർച്ച കുട്ടിയിരുന്നതായി കാണാം.

ഭാരതീയ സാംസ്കാരിക പൈതൃകത്തിൽ ഉരുതിരിഞ്ഞ് വന്ന മതമെന്ന നിലയിലും. സഹിഷ്ണുത നിലനിർത്തുന്ന മതമെന്ന നിലയിലാവാം ബുന്ധമതക്കാർ പിൻന്തിരിഞ്ഞത് എന്ന് ചരിത്ര വായന.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് തമിഴ് സാഹിത്യകാരൻ കമ്പൻ രാമായണം രചിക്കുന്നത്. ദ്രാവിഡി സാംസ്കാരിക തയിലൂന്നിയാണ് കമ്പ രാമായണം അതുകൊണ്ട് തന്നെ വാത്മീകി രാമായണമായി ചിന്താപരമായി പൊരുത്തപ്പെട്ട് പോകുന്നില്ല.

ഹനുമാനെ കേന്ദ്ര കഥാപാത്രമായി സൃഷ്ടിച്ച രാമായണവുമെണ്ടന്ന് പരിശോധനയിൽ കാണാം കമ്പരാമായണം രചിച്ചതിന്റെ നാനൂറ് വർഷം കഴിഞ്ഞാണ് എഴുത്തച്ചൻ അദ്ധ്യാത്മിക രാമായണം രചിക്കുന്നത്. ഇന്ത്യയിൽ തന്നെ ഓരോ പ്രാദേശിക ഭാഷയിലും നൂറ്റാണ്ടാകളുടെ ഇടവേളകളുണ്ട് ഓരോ രചനയ്ക്കുമെന്നത് എന്ത് മാത്രം അത്ഭുതം ജനിപ്പിക്കുന്നു. രാമായണത്തെ ആധാരാ മക്കി മലയാളത്തിൽ ഇറങ്ങിയ പല ഗ്രന്ഥങ്ങളിലും രാമനെക്കാൾ ഉത്തമൻ ലക്ഷമണൻ എന്നും സീതയെക്കാൾ മികച്ചത് ഊർമിളയെന്നും പറഞ്ഞ് വെക്കുന്നുണ്ട്. കേരളത്തിൽ ഉയർന്ന് വന്നതും നൂറ്റാണ്ടുകൾ നീണ്ട് നിന്നതു മായ നവോത്ഥാന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബ്രാഹ്മണിക് വിരുദ്ധ സാമൂഹ്യ പരിസരം വളരെ ശക്തമായിട്ട് തന്നെയുണ്ടായിരുന്നു. രാമനെ ഉപേക്ഷിക്കാൻ പറഞ്ഞവരായിരുന്നു സാമൂഹ്യ പരിഷ്കർത്താക്കളിൽ ഭൂരിഭാഗവും അതുകൊണ്ട് തന്നെയായിരിക്കാം ആര്യ വംശ രാമായണത്തെ തള്ളിക്കളഞ് കേരളം കമ്പ രാമായണത്തെ പിൻപറ്റിയത്.രാമായണത്തിലെ ഗുണപരമായ ഗതികളെ പിൻപറ്റാത്തെ പകർത്തിയെഴുത്താണ് അദ്ധ്യാത്മിക രാമായണ മെന്നൊരു വിമർശനമുണ്ട്.

അത്തരമൊരു സാഹചര്യത്തിലായിരിക്കാം കേരളീയ രാമായണ വായനയിൽ വീണ്ടം വാത്മീകി രാമായണം കടന്ന് വന്നത്. ഇന്ത്യയിൽ ഓരോ പ്രദേശിക ഭാഷയിലും എഴുതപ്പെട്ട രാമായണത്തെ അതത് ജനങ്ങൾ ഏറ്റെടുത്തുവെങ്കിലും എഴുത്തച്ചന്റെ രാമായണത്തെ ഏറ്റെടുക്കാൻ ബ്രാഹ്മണിക് വായനക്കാർ പോലും തയ്യാറായില്ലയെന്നത് സത്യം . ഇതിന്റെയെല്ലാം പൊതുധാര കേരളത്തിൽ വ്യത്യസ്ത തലങ്ങളിൽ ഉയർന്ന് വന്ന നവോത്ഥാന ഇടപെടലുകളാണ്.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP