Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോശം ഭാഷ ഉപയോഗിക്കുന്നതിനെതിരെ എലിസബത്ത് രാജ്ഞി ഹാരിയെ ശകാരിച്ചു; ഇനി ഒരുതരത്തിലുള്ള ബന്ധത്തിനും ഇല്ലെന്ന് മേഗന്റെ പിതാവും: ഹാരിക്കും മേഗനും നാണക്കേടാവുന്ന രണ്ട് വാർത്തകൾ കൂടി പുറത്ത്

മോശം ഭാഷ ഉപയോഗിക്കുന്നതിനെതിരെ എലിസബത്ത് രാജ്ഞി ഹാരിയെ ശകാരിച്ചു; ഇനി ഒരുതരത്തിലുള്ള ബന്ധത്തിനും ഇല്ലെന്ന് മേഗന്റെ പിതാവും: ഹാരിക്കും മേഗനും നാണക്കേടാവുന്ന രണ്ട് വാർത്തകൾ കൂടി പുറത്ത്

സ്വന്തം ലേഖകൻ

ലണ്ടൻ: ബക്കിങ്ഹാം കൊട്ടാരവും ജന്മനാടും ഉപേക്ഷിച്ച് ഭാര്യയ്ക്കൊപ്പം അമേരിക്കയിലേക്ക് താമസം മാറിയ ഹാരിയും മേഗനും എലിസബത്ത് രാജ്ഞിയേയും സഹോദരൻ വില്യമിനേയും ഭാര്യ കേറ്റിനേയും മോശമായി ചിത്രീകരിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഭാര്യയുടെ വാക്കും കേട്ട് കൊട്ടാരം വിട്ടിറങ്ങിയ ഹാരിക്കും മേഗനും നാണക്കേടാവുന്ന രണ്ട് വാർത്തകൾ കൂടി പുറത്ത് വരികയാണ്.

ഭാര്യയുടെ വാക്കു കേട്ട് രാജ്ഞിയുടെ ഏറ്റവും അടുത്ത പരിചാരകയോട് മോശം ഭാഷയിൽ തട്ടിക്കയറിയതിന് ഹാരിയെ രാജ്ഞി ശകാരിച്ചു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. വിവാഹത്തിന് മുമ്പ് ബക്കിങ് ഹാംകൊട്ടാരവും എലിസബത്ത് രാജ്ഞിയേയും സന്ദർശിക്കാൻ തന്റെ ഹെയർ ഡ്രസ്സറുമൊത്ത് മേഗൻ കൊട്ടാരത്തിലെത്തി. അപ്പോൾ രാജ്ഞിയുടെ പരിചാരക ഏഞ്ചല കെല്ലി പ്രോട്ടോക്കോളിന് എതിരാണെന്ന് വ്യക്തമാക്കി മേഗന് രാജ്ഞിയെ കാണാൻ അനുവാദം നൽകിയില്ല. മേഗൻ തന്റെ വിവാഹത്തിന് ഉപയോഗിക്കാനായി തിരഞ്ഞെടുത്ത കിരീടം വെച്ച് നോക്കാനാണ് ഹെയർ ഡ്രസ്സറുമായി കൊട്ടാരത്തിലെത്തിയത്.

എന്നാൽ കിരീടം എടുക്കുന്നത് പ്രോട്ടോക്കോളിന് വിരുദ്ധമായിരുന്നു. അതിനാൽമേഗനെ എതിർത്ത കെല്ലി കിരീടം നൽകിയതുമില്ല. എന്നാൽ സംഭവം അറിഞ്ഞ ഹാരി കെല്ലിയോട് തട്ടിക്കയറുകയും മോശം ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തു. ശേഷം കബോഡ് തുറന്ന് കിരീടം എടുക്കാനും ഹാരി മടിച്ചില്ല. കെല്ലി ഇത് രാജ്ഞിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് രാജ്ഞിയെ ചൊടിപ്പിക്കുകയും സ്വകാര്യമായി വിളിച്ച് ഹാരിയെ വഴക്ക് പറയുകയും ചെയ്തു. ഹാരിയുടേയും മേഗന്റെയും പുതിയ ജീവചരിത്രത്തിൽ കെല്ലിയെ വളരെ മോശമായാണ് പരാമർശിച്ചിരിക്കുന്നത്. വിവാഹത്തിന് മുമ്പ് കിരീടം അണിഞ്ഞ് നോക്കാൻ കൊട്ടാരത്തിലെത്തിയ മേഗൻ വളരെ നാണം കെട്ടാണ് അന്ന് കൊട്ടാരത്തിൽ നിന്നും ഇറങ്ങിയത്. കൊട്ടാരത്തിലെ പഴയ അംഗരക്ഷകർക്ക് മേഗനെ ഇഷ്ടമായിരുന്നില്ല. ഇതും കൊട്ടാരത്തിലെ ഇവരുടെ ജീവിതം പ്രയാസമുള്ളതാക്കി.

കിരീട വിവാദം മേഗനേയും ഹാരിയേയും വല്ലാതെ നാണം കെടുത്തി. പാരിസിൽ നിന്നുമാണ് മേഗൻ തന്റെ ഹെയർഡ്രസ്സറുമായി എത്തിയത്. അവരുടെ നിർദേശ പ്രകാരമാണ് കിരീടം വെച്ചു നോക്കാനായി കൊട്ടാരത്തിലെത്തിയത്. എന്നാൽ കെല്ലി ഇത് തടയുകയായിരുന്നു. ഒരു പരിചാരക തന്റെ ഭാവി വധുവിനോട് ഇത്തരത്തിൽ പെരുമാറിയത് ഹാരിയെ ചൊടിപ്പിച്ചു. എന്നാൽ തന്റെ ഏറ്റവും വിശ്വസ്തയായ പരിചാരകയെ അപമാനിച്ചത് രാജ്ഞിയേയും ചൊടിപ്പിച്ചു.

മേഗനുമായി ഒരു തരത്തിലുമുള്ള ബന്ധത്തിനില്ല; മേഗന്റെ പിതാവ്

കൊട്ടാരം വിട്ടിറങ്ങിയ മേഗനും ഹാരിയുമായി ഒരു തരത്തിലുള്ള ബന്ധത്തിനും ഇല്ലെന്ന് വ്യക്തമാക്കുകയാണ് മേഗന്റെ പിതാവെന്നും ഫൈൻഡിങ് ഫ്രീഡം എന്ന ജീവചരിത്രത്തിൽ പറയുന്നു. സ്വന്തം വിവാഹത്തിന് പോലും ക്ഷണിക്കാതിരുന്ന മകളെ പിതാവിന് വിശ്വാസമില്ലെന്നും അതിനാൽ തന്നെ ഇനി ഒരിക്കലും മേഗനും ഹാരിയുമായി ഒരുമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മേഗന്റെ പിതാവായ തോമസ് മാർക്കിൾ എന്ന 76കാരൻ പറയുന്നു. മേഗന്റെ ജീവചരിത്രത്തിലെ വെളിപ്പെടുത്തലുകൾ മേഗന്റെ പിതാവിനെ ചൊടിപ്പിച്ചതായും അദ്ദേഹം ദേഷ്യത്തിലാണെന്നും മേഗന്റെ സഹോദരൻ തോമസ് ജൂനിയർ പറയുന്നു.

ഇനി ഒരിക്കലും മേഗനുമായി പിതാവിന് ഒരു കൂടിച്ചേരൽ ഉണ്ടാകില്ലെന്നും മേഗനേയും ഹാരിയേയും അദ്ദേഹം പൂർണ്ണമായും ഒഴിവാക്കിയെന്നും സഹോദരൻ വ്യക്തമാക്കി. മേഗൻ നുണച്ചിയാണെന്നും കൗശലക്കാരിയാണെന്നും വഞ്ചകിയാണെന്നും സഹോദരൻ പറഞ്ഞു. മേഗന്റേയും ഹാരിയുടേയും വിവാഹത്തിന് വിളിച്ചിരുന്നു എന്നുള്ള പുസ്തകത്തിലെ വെളിപ്പെടുത്തൽ പച്ചക്കള്ളമാണെന്നും തോമസ് വ്യക്തമാക്കി. വിവാഹ സമയത്ത് തന്റെ പിതാവ് ആശുപത്രിയിലായിരുന്നെന്നും ആ സമയത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പിന്നെ എങ്ങനെയാണ് മേഗൻ ഫോൺ വിളിച്ചതെന്നും സഹോദരൻ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP