Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പത്ത് ശതമാനം സംവരണം സംസ്ഥാനത്ത് നടപ്പാക്കാത്തത് അനീതി; മുന്നോക്ക വിഭാഗങ്ങളുടെ കാര്യം വരുമ്പോഴെല്ലാം ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലുമുള്ള അവഗണന ന്യായീകരിക്കാൻ കഴിയില്ല; ഈ വർഷത്തെ പ്രവേശന നടപടി ആരംഭിച്ചിട്ടും മുന്നാക്ക സമുദായത്തിലെ പിന്നോക്ക വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്താനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല; സംവരണ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് ജി സുകുമാരൻ നായർ

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പത്ത് ശതമാനം സംവരണം സംസ്ഥാനത്ത് നടപ്പാക്കാത്തത് അനീതി; മുന്നോക്ക വിഭാഗങ്ങളുടെ കാര്യം വരുമ്പോഴെല്ലാം ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലുമുള്ള അവഗണന ന്യായീകരിക്കാൻ കഴിയില്ല; ഈ വർഷത്തെ പ്രവേശന നടപടി ആരംഭിച്ചിട്ടും മുന്നാക്ക സമുദായത്തിലെ പിന്നോക്ക വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്താനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല; സംവരണ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് ജി സുകുമാരൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തി കൊണ്ടുള്ള കേന്ദ്രസർക്കാകർ തീരുമാനത്തിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവുമായി എൻഎസ്എസ്. സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തുടർനടപടി എടുക്കാത്തത് അനീതിയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രതികരിച്ചു.

മുന്നോക്ക വിഭാഗങ്ങളുടെ കാര്യം വരുമ്പോഴെല്ലാം ഉദ്യോഗസ്ഥതലത്തിലും സർക്കാർ തലത്തിലുമുള്ള ഈ അവഗണന ന്യായീകരിക്കാൻ കഴിയില്ല. സംവരണേതര സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ 10 ശതമാനം സംവരണം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയതിനെത്തുടർന്നു സംസ്ഥാന സർക്കാർ ഈ വിഭാഗത്തിൽപെട്ട കുട്ടികൾക്കു പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനു 10 ശതമാനം സംവരണം അനുവദിച്ചു കഴിഞ്ഞ മാർച്ച് 30ന് ഉത്തരവിറക്കിയിരുന്നു.

ഈ വർഷത്തെ പ്രവേശന നടപടി ആരംഭിച്ചിട്ടും മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു സംവരണം ഏർപ്പെടുത്തുന്നതിനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഈ മാസം 18നു ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്‌മെന്റ് വരുന്നതിനു മുൻപ് ഇക്കാര്യം പ്രാബല്യത്തിൽ വരുത്തണമെന്നും ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.

കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നായർ സർവീസ് സൊസൈറ്റി ഹെഡ് ഓഫിസിന് ഈമാസം 9 വരെ അവധിയായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫിസുകൾ പ്രാദേശിക സാഹചര്യം പരിശോധിച്ച് അനുവദനീയമായ സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാമെന്നും ജനറൽ സെക്രട്ടറി നിർദ്ദേശം നൽകി.

അതസമയം മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നടപ്പാക്കാനുള്ള സർക്കാർ ഉത്തരവിന്റെ തുടർച്ചയായി 26 മാനദണ്ഡങ്ങളും വ്യവസ്ഥകളും അടുത്തിടെ സർക്കാർ പുറത്തിറക്കിയിരുന്നു. സംസ്ഥാന സർവിസിലും സംസ്ഥാനത്തിനു ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലുമാണ് സംവരണം നടപ്പാക്കുക. ന്യൂനപക്ഷ പദവി ഇല്ലാത്തതും മറ്റു പിന്നോക്കക്കാർക്ക് സംവരണം നൽകുന്നതുമായ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഉണ്ടാകും.

ഓരോ ഭരണവകുപ്പും അവർക്കുകീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമ്പത്തിക സംവരണം ഉറപ്പാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കും. പ്രോസ്പെക്ടസിലും അപേക്ഷാഫോമിലും അതിനുള്ള വ്യവസ്ഥകൾ ചേർക്കുന്നുണ്ടെന്ന് വകുപ്പുകൾ ഉറപ്പുവരുത്തണം. നിലവിൽ സംവരണമില്ലാത്തവരും കുടുംബ വാർഷിക വരുമാനം നാല് ലക്ഷത്തിൽ കവിയാത്തവരുമായ എല്ലാവർക്കും സംവരണത്തിന് അർഹതയുണ്ടാകും. അപേക്ഷകർക്ക് ഗ്രാമപഞ്ചായത്തിൽ രണ്ടര ഏക്കറിലധികവും മുനിസിപ്പാലിറ്റിയിൽ 75 സെന്റിലധികവും കോർപറേഷനിൽ 50 സെന്റിലധികവും കുടുംബ സ്വത്ത് ഉണ്ടാകാൻ പാടില്ല.

ഗ്രാമപഞ്ചായത്തിലും നഗരസഭാ പ്രദേശത്തും ഭൂമിയുണ്ടെങ്കിൽ ആകെ വിസ്തൃതി 2.5 ഏക്കർ കവിയരുത്. മുനിസിപ്പാലിറ്റിയിലും കോർപറേഷനിലുമാണ് ഭൂസ്വത്തെങ്കിൽ പരമാവധി വിസ്തൃതി 75 സെന്റ്. മുനിസിപ്പൽ പ്രദേശത്ത് 20 സെന്റിൽ അധികംവരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും കോർപറേഷൻ പ്രദേശത്ത് 15 സെന്റിലധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണ പരിധിയിൽ പെടില്ല. ഒന്നിലധികം ഹൗസ് പ്ലോട്ട് കുടുംബത്തിനുണ്ടെങ്കിൽ അവയെല്ലാം കൂട്ടിച്ചേർത്തായിരിക്കും വിസ്തൃതി കണക്കാക്കുക. മുനിസിപ്പാലിറ്റിയിലും കോർപറേഷനിലും ഹൗസ് പ്ലോട്ട് ഉണ്ടെങ്കിൽ ആകെ വിസ്തൃതി 20 സെന്റിൽ കവിയരുത്. അന്ത്യോദയ അന്നയോജന, മുൻഗണനാ വിഭാഗത്തിലുള്ള റേഷൻകാർഡ് ഉള്ളവർക്ക് മറ്റു മാനദണ്ഡങ്ങൾ പരിഗണിക്കാതെ സാമ്പത്തിക സംവരണം ലഭിക്കും.

റേഷൻ കാർഡിൽ പേരുണ്ടെന്ന് വ്യക്തമാക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വ്യാജമായി സാമ്പത്തിക സംവരണം നേടിയാൽ നിയമനവും വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശനവും റദ്ദാക്കുകയും ശിക്ഷാനടപടി സ്വീകരിക്കുകയും ചെയ്യും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ മൂന്നുവർഷം കൂടുമ്പോൾ പുനഃപരിശോധിക്കും. കുടുംബത്തിന്റെ നിർവചനത്തിൽ അപേക്ഷകരുടെ പങ്കാളി, മാതാപിതാക്കൾ, 18 വയസിൽ താഴെയുള്ള സഹോദരങ്ങൾ, കുടുംബത്തെ ആശ്രയിച്ചുകഴിയുന്ന 18 വയസിനു മുകളിലുള്ളവർ എന്നിവരും ഉൾപ്പെടും.

മുന്നോക്ക സംവരണം വന്നതിന് ശേഷം സംവരണം വഴി ആറു പേർക്ക് ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. നിയമം മൂലം ആദ്യമായി നിയമനം ലഭിച്ച ആറു പേർ തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് ജോലിയിൽ പ്രവേശിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP