Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിതാവ് മുസ്ലിം ആണെന്ന് ജനം അറിയാതിരിക്കാൻ ഫൗണ്ടേഷനെ എതിർത്തു; സ്വന്തം കാര്യം നോക്കുന്ന ബരാക് ഒബാമയ്ക്കെതിരെ ആഞ്ഞടിച്ച് സഹോദരൻ മാലിക് ഒബാമയുടെ പുസ്തകം; ട്രംപിന് പിന്തുണയുമായി ഒബാമയുടെ സഹോദരൻ രംഗത്ത്

പിതാവ് മുസ്ലിം ആണെന്ന് ജനം അറിയാതിരിക്കാൻ ഫൗണ്ടേഷനെ എതിർത്തു; സ്വന്തം കാര്യം നോക്കുന്ന ബരാക് ഒബാമയ്ക്കെതിരെ ആഞ്ഞടിച്ച് സഹോദരൻ മാലിക് ഒബാമയുടെ പുസ്തകം; ട്രംപിന് പിന്തുണയുമായി ഒബാമയുടെ സഹോദരൻ രംഗത്ത്

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ബരാക് ഒബാമയ്ക്കെതിരെ ആഞ്ഞടിച്ച് സഹോദരൻ മാലിക് ഒബാമയുടെ പുസ്തകം വരുന്നു. സ്‌കൈപ്പ് വഴി ന്യൂയോർക്ക് പോസ്റ്റിന് അഭിമുഖം നൽകിയ മാലിക് ഒബാമ ബരാക് ഒബാമയെ അങ്ങേയറ്റം അപമാനിച്ചു കൊണ്ടാണ് എത്തിയത്. ക്രൂരനും നിർവ്വികാരനുമെന്നാണ് മാലിക് ഒബാമ ബരാക് ഒബാമയെ വിശേഷിപ്പിച്ചത്. 62കാരനായ മാലിക് കെനിയയിലുള്ള തന്റെ ഗ്രാമത്തിലിരുന്നാണ് അഭിമുഖം നൽകിയത്. തന്റെ പുതിയ ബുക്ക് ആയ 'ബിഗ് ബാഡ് ബ്രദർ ഫ്രം കെനിയ' യുടെ പ്രചരണാർത്ഥമാണ് ശനിയാഴ്ച ന്യൂയോർക് പോസ്റ്റിന് അഭിമുഖം നൽകിയത്.

പണക്കാരനായതോടെ ബരാക്ക് ഒബാമ ഒരു പൊങ്ങച്ചക്കാരനായി മാറി എന്നും ജനങ്ങൾ ബരാക്ക് ഒബാമയെ ആരാധിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു എന്നും എന്നാൽ താൻ ഒരിക്കലും അവനെ ആരാധിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഞാൻ അവന്റെ മൂത്ത സഹോദരനാണെന്നും മാലിക് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ താൻ ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നതായും മാലിക് വ്യക്തമാക്കി. 2016ൽ ഹിലാരി ക്ലിന്റനെതിരെ മത്സരിച്ചപ്പോഴും മാലിക് ട്രംപിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനെ ട്രംപ് പരാജയപ്പെടുത്തുമെന്നും മാലിക് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 22 വർഷങ്ങൾ താൻ ചിലവഴിച്ചത് ഈ ബുക്ക് എഴുതാനായിരുന്നെന്ന് മാലിക് പറഞ്ഞു. 435 പേജുകളാണ് പുസ്തകത്തിനുള്ളത്. ബരാക് ഒബാമയുടേയും മാലിക് ഒബാമയുടേയും പിതാവ് ഒരാളാണ്. കെനിയൻ സാമ്പത്തിക വിദഗ്ദനായ പിതാവ് ബരാക്ക് ഹുസൈൻ ഒബാമ 1982ൽ ഒരു കാർ അപകടത്തിലാണ് മരിക്കുന്നത്. ബരാക് ഒബാമയുടെ 24-ാം വയസ്സിൽ 1985ലാണ് ഈ രണ്ട് സഹോദരന്മാരും കണ്ടു മുട്ടുന്നത്. എന്നാൽ ബരാക് ഒബാമ പ്രസിഡന്റ് പദവിയിലെത്തിയതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു.

2008ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ മാലിക് പിതാവിന്റെ പേരിൽ ബരാക് എച്ച് ഒബാമ ഫൗണ്ടേഷന് രൂപം കൊടുത്തതതോടെ പിണക്കം വലുതായി. ഇതേ ചൊല്ലി ഇരുവരും തമ്മിൽ ഫോണിലൂടെ വലിയ അടി തന്നെ ഉണ്ടായതായും മാലിക് പുസ്തകത്തിലൂടെ ആരോപിക്കുന്നു. പിതാവ് മുസ്ലിം ആണെന്ന് ജനം അറിയാതിരിക്കാൻ ഫൗണ്ടേഷനെ എതിർത്തിരുന്നു. ബരാക് ഒബാമ ജനിച്ചത് കെനിയയിലാണെന്നും മാലിക് നേരത്തെ പറഞ്ഞിരുന്നു. ഒബാമയെ ശക്തമായി എതിർക്കുന്ന മാലികിൽ ഡൊണാൾഡ് ട്രംപ് ആകർഷകനാവുകയും അതിഥിയായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രസംഗിക്കാൻ അമേരിക്കയിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP