Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് പോസിറ്റീവായ യുവതി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി; കുട്ടികളെ കയ്യിലിട്ട് താലോലിച്ച് പി.പി.ഇ കിറ്റ് അണിഞ്ഞ ഡോക്ടര്മാരും; സന്തോഷകരമായ വാർത്ത പങ്കുവച്ച് ആരോഗ്യമന്ത്രിയും

കോവിഡ് പോസിറ്റീവായ യുവതി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി; കുട്ടികളെ കയ്യിലിട്ട് താലോലിച്ച് പി.പി.ഇ കിറ്റ് അണിഞ്ഞ ഡോക്ടര്മാരും; സന്തോഷകരമായ വാർത്ത പങ്കുവച്ച് ആരോഗ്യമന്ത്രിയും

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കോവിഡ് പോസിറ്റീവായ യുവതി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടികൾക്ക് ജന്മംനൽകിയത്. കോവിഡ് കാലയളവിൽ സംസ്ഥാനത്തെ ആദ്യത്തെ സംഭവമാണിത്.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഈ ആഹ്ലാദ വാർത്ത പുറത്തുവിട്ടത്. സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള ശൈലജ ടീച്ചറുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-

കോവിഡ് ചികിത്സയിൽ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂർ സ്വദേശിനിയായ 32 കാരി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി.

ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഐ.വി.എഫ് ചികിത്സ വഴി ഗർഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികൾക്ക് ജന്മം നൽകിയതും ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുന്ന അമ്പതാമത്തെ കോവിഡ് പോസിറ്റീവ് ഗർഭിണിയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഒമ്പതാമത്തെ സിസേറിയൻ വഴിയുള്ള പ്രസവമാണിത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകുന്ന ഈ സമയത്ത് ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോൾ സന്തോഷമുണ്ട്. ആരോഗ്യ പ്രവർത്തകർ ചെയ്യന്ന വലിയ സേവനങ്ങളുടെ ഉദാഹരണമാണിത്. കുഞ്ഞിനും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP