Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കയിൽ ഓരോ മിനിട്ടിലും ഒരു കോവിഡ് രോഗി മരിക്കുന്നു; യു.എസിൽ ഇന്നലെ മാത്രം 1,080 മരണം; മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർധനവ് എന്ന് കണക്ക്; കോവിഡ് മരണങ്ങളുമായി ബ്രസിൽ രണ്ടാം സ്ഥാനത്ത്; യു.കെയിലും രണ്ടാം കോവിഡ് ഭീഷണി; മാതൃകയാകാന് ഫ്രാൻസ്

അമേരിക്കയിൽ ഓരോ മിനിട്ടിലും ഒരു കോവിഡ് രോഗി മരിക്കുന്നു; യു.എസിൽ ഇന്നലെ മാത്രം 1,080 മരണം; മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർധനവ് എന്ന് കണക്ക്; കോവിഡ് മരണങ്ങളുമായി ബ്രസിൽ രണ്ടാം സ്ഥാനത്ത്; യു.കെയിലും രണ്ടാം കോവിഡ് ഭീഷണി; മാതൃകയാകാന് ഫ്രാൻസ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: അമേരിക്കയിൽ ഒരോ മിനിട്ടിലും ഒരോ കോവിഡ് രോഗി വീതം മരിച്ചു വീഴുന്നതായി റിപ്പോർട്ട്. യൂറോപ്പാകട്ടെ, രണ്ടാം കോവിഡ് തരംഗഭീതിയിൽ. യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ പ്രതിദിന കേസുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡിനെതിരായ വാക്‌സിൻ പരീക്ഷണങ്ങളിൽ മുന്നേറുമ്പോഴും ഒട്ടേറെ രാജ്യങ്ങളുടെ അവസ്ഥ പരിതാപകരമാണ്. രാജ്യങ്ങളിലെ സ്ഥിതി:

യുഎസ്: ഇന്നലെ മാത്രം 1,080 മരണം. മെയ്‌ 27നു ശേഷമുള്ള ഏറ്റവും വലിയ വർധനയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.. ജൂലൈയിൽ 18.7 ലക്ഷം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 25,000 പേർ മരിച്ചു. കഴിഞ്ഞ 11 ദിവസങ്ങളിൽ മാത്രം 10,000 മരണം. ആകെ മരണസംഖ്യ 1.5 ലക്ഷം കവിഞ്ഞു.

19 സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി. അരിസോണ, കലിഫോർണിയ, ഫ്‌ളോറിഡ എന്നിവിടങ്ങളിൽ വൈറസ് പടരുന്നു. കൂടുതൽ മരണം ടെക്‌സസിൽ. ഒരുലക്ഷം പേരിൽ 45 പേർ യുഎസിൽ രോഗം മൂലം മരിക്കുന്നു.

ബ്രസീൽ: 24 മണിക്കൂറിനുള്ളിൽ 42,578 പോസിറ്റീവ് കേസ്, 1048 മരണം. ആകെ കോവിഡ് ബാധിതർ 27 ലക്ഷത്തിലേറെ. മരണ സംഖ്യ 93,616 കവിഞ്ഞു.

റഷ്യ: പുതുതായി 5,462 കേസുകൾ, 95 മരണം. കോവിഡിനെതിരായ വാക്‌സിന്റെ പരീക്ഷണം പൂർത്തിയായി. ഡോക്ടർമാർക്കും അദ്ധ്യാപകർക്കുമാണ് ആദ്യം വാക്‌സിൻ നൽകുക.

മെക്‌സിക്കോ: ഒറ്റദിവസം 688 മരണം. ആകെ മരണം 46,688 കവിഞ്ഞു.കോവിഡ് ബാധിതർ 4.1 ലക്ഷം.

യുകെ: പുതുതായി 771 പോസിറ്റീവ് കേസുകൾ. പ്രതിദിന കേസുകളിൽ ഒരു മാസത്തിനിടയിലെ വലിയ വർധന. സ്പെയിനിൽ നിന്നു വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തി.

ഫ്രാൻസ്:. 24 മണിക്കൂറിനുള്ളിൽ ഒന്നും റിപ്പോർട്ട് ചെയ്തില്ല. ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന വർധന. എന്നാൽ, ഗുരുതര രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടെന്ന് അധികൃതർ പറഞ്ഞു. പുതിയ സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ ഒക്ടോബർ 15 വരെ നീട്ടി.

ഇറ്റലി: ഒറ്റദിവസം 295 പുതിയ കേസുകൾ സ്ഥിരീകരിക്കുകയും 5 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒക്ടോബർ 15വരെ നീട്ടി.

ചൈന: പുതുതായി 45 പോസിറ്റീവ് കേസ്. തൊട്ടുമുൻപത്തെ ദിവസം ഇത് 127 ആയിരുന്നു. രോഗലക്ഷണമില്ലാത്ത കേസുകൾ പെരുകുന്നത് ആശങ്കയുണർത്തുന്നു.

വിയറ്റ്‌നാം: കോവിഡ് ബാധയിൽനിന്നു താരതമ്യേന അകന്നുനിന്ന രാജ്യത്ത് മൂന്നാമതൊരാളും മരിച്ചത് ആശങ്കയുയർത്തി. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഡാ നാങ് ആണ് ഹോട് സ്‌പോട്ടായി മാറിയിരിക്കുന്നത്. പ്രതിവാരം 100 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഇവിടെയാണ് 3 മരണവും. രോഗം ഭയന്ന് 80,000 വിനോദസഞ്ചാരികൾ സ്ഥലം വിട്ടതായി അധികൃതർ.

ജർമനി: പുതുതായി 1,012 കേസ്, 3 മരണം. ആകെ കോവിഡ് ബാധിതർ 2.1 ലക്ഷം. മരണം 9,224. കോവിഡ് വ്യാപനം തടയാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ബെർലിനിൽ ആയിരങ്ങൾ പ്രകടനം നടത്തി.

ഓസ്‌ട്രേലിയ: രോഗവ്യാപനം കുറയുന്നു. ജനസംഖ്യയിൽ രണ്ടാമതുള്ള വിക്ടോറിയയിൽ 397 പുതിയ കേസുകൾ.

സിംഗപ്പൂർ: പുതുതായി 307 കേസ്. ആകെ പോസിറ്റീവ് കേസ് 52,512. മരണം 27

ദക്ഷിണകൊറിയ: പുതുതായി 31 കേസ് മാത്രം. ആകെ 14,336, മരണം 301.

പാക്കിസ്ഥാൻ: ഒറ്റദിവസം 903 കേസ്, 27 മരണം. ആകെ കോവിഡ് ബാധിതർ 2.7 ലക്ഷത്തിലേറെ. മരണം 6000

ശ്രീലങ്ക: പ്രതിദിന കേസുകൾ ഒറ്റയക്കത്തിലേക്ക്. ആകെ 2,815 കേസുകൾ. 11 മരണം.

ബംഗ്ലാദേശ്: 2,199 പോസിറ്റീവ് കേസ്, 21 മരണം. ആകെ കോവിഡ് ബാധിതർ 2.3 ലക്ഷം, മരണം 3,132.

നേപ്പാൾ: ഒറ്റദിവസം 315 കേസ്, മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 20,000 പോസിറ്റീവ് കേസുകൾ, മരണം 56.

ഇറാൻ:പുതുതായി 2,548 കേസ്, 216 മരണം. ആകെ കോവിഡ് ബാധിതർ 3 ലക്ഷത്തിലേറെ. മരണം 17,000 ന് അടുത്ത്.

കോവിഡ്: കേസ് മരണനിരക്ക് കുറയുന്നു

രോഗബാധിതർ കൂടുതലുള്ള അഞ്ചു രാജ്യങ്ങളിൽ ആകെയുള്ള േകസുകളും മരണവും (ബ്രായ്ക്കറ്റിൽ). മാർച്ച് മുതലുള്ള കേസ് മരണനിരക്ക് (ആകെ രോഗികളും മരണവും തമ്മിലുള്ള അനുപാതം-സിഎഫ്ആർ) വ്യക്തമാക്കുന്നതാണ് ഗ്രാഫ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP