Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് അമ്മയുടെ വീട്ടിൽ കുടുംബത്തോടൊപ്പം വിരുന്നുവന്ന 11മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു; കുഞ്ഞിന് പനിയും ശാരീരികാസ്വസ്ഥ്യവും ഉണ്ടായത് വെള്ളിയാഴ്ച ഉച്ചയോടെ; മരണമടഞ്ഞത് താനൂർ ഓമച്ചപ്പുഴ റമീസിന്റെ മകൾ ആസ്യ അമാന; പരിശോധനയിൽ വീട്ടിലെ ആറ് പേർ കോവിഡ് പോസിറ്റീവ്

മലപ്പുറത്ത് അമ്മയുടെ വീട്ടിൽ കുടുംബത്തോടൊപ്പം വിരുന്നുവന്ന 11മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു; കുഞ്ഞിന് പനിയും ശാരീരികാസ്വസ്ഥ്യവും ഉണ്ടായത് വെള്ളിയാഴ്ച ഉച്ചയോടെ; മരണമടഞ്ഞത് താനൂർ ഓമച്ചപ്പുഴ റമീസിന്റെ മകൾ ആസ്യ അമാന; പരിശോധനയിൽ വീട്ടിലെ ആറ് പേർ കോവിഡ് പോസിറ്റീവ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് മാതാവിന്റെ വീട്ടിലേക്കു കുടുംബത്തോടൊപ്പം വിരുന്നുവന്ന 11മാസം പ്രായമുള്ള കുഞ്ഞും ഇന്ന് കോവിഡ് ബാധിച്ചു. മാതാവ് ലുലു തസ്രീഫയുടെ വീട്ടിലെ വിവാഹ സൽക്കാരത്തിനെത്തിയതായിരുന്നു കുടുംബം.

മലപ്പുറം കൊണ്ടോട്ടി പുളിക്കലിലെ അരൂരിൽ വിരുന്നിനെത്തിയ താനൂർ ഓമച്ചപ്പുഴ കാടിയങ്ങൽ റമീസിന്റെ മകൾ ആസ്യ അമാനയാണ് മരിച്ചത്. മാതാവ് ലുലു തസ്രീഫയുടെ അരൂരിലെ വീട്ടിൽ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട സൽക്കാരത്തിനെത്തിയതായിരുന്നു കുടുംബം. പിതാവ് റമീസ് വിദേശത്താണ്. പെരുന്നാൾ കഴിഞ്ഞ് താനൂരിലേക്കു മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനു പനിയോടു കൂടിയ ശാരീരികാസ്വസ്ഥ്യമുണ്ടായത്. തുടർന്നു പുളിക്കൽ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കുഞ്ഞിന്റെ കോവിഡ് ആന്റിജൻ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആയിഷ ഏക സഹോദരിയാണ്. മരിച്ച കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിലെ മറ്റുള്ളവരിൽ നടത്തിയ പരിശോധനയിൽ ആറു പേർക്കും കോവിഡ് പോസിറ്റീവ് കണ്ടെത്തി. ഇവരെ മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. മരിച്ച കുഞ്ഞും കുടുംബവും വിദേശത്തായിരുന്നു. പിന്നീട് കോവിഡ് വ്യാപനം വന്നതോടെ നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP