Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പള്ളി തകർത്തതു കൊണ്ടാണ് ഇപ്പോൾ ക്ഷേത്രം നിർമ്മിക്കാൻ കഴിഞ്ഞതെന്ന് ഉത്തർപ്രദേശ് മുന്മുഖ്യമന്ത്രി കല്യാൺസിങ്; അന്ന് എടുത്ത തീരുമാനത്തിൽ തനിക്ക് അഭിമാനമുണ്ടെന്നും വെളിപ്പെടുത്തൽ

പള്ളി തകർത്തതു കൊണ്ടാണ് ഇപ്പോൾ ക്ഷേത്രം നിർമ്മിക്കാൻ കഴിഞ്ഞതെന്ന് ഉത്തർപ്രദേശ് മുന്മുഖ്യമന്ത്രി കല്യാൺസിങ്; അന്ന് എടുത്ത തീരുമാനത്തിൽ തനിക്ക് അഭിമാനമുണ്ടെന്നും വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബാബരി മസ്ജിദ് വിഷയത്തിൽ വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുന്മുഖ്യമന്ത്രി കല്യാൺസിങ്. പള്ളി തകർത്തതു കൊണ്ടാണ് ഇപ്പോൾ ക്ഷേത്രം നിർമ്മിക്കാൻ കഴിഞ്ഞതെന്നാണ് കല്യാൺസിം​ഗിന്റെ വാദം. ബാബരി മസ്ജിദ് പൊളിക്കാനെത്തിയ കർസേവകരെ വെടിവെക്കാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നെന്നും എന്നാൽ താൻ അതിന് തയ്യാറായില്ലെന്നും കല്യാൺ സിം​ഗ് പറയുന്നു. വെടിവെപ്പിന് ഉത്തരവ് നൽകാനുള്ള അപേക്ഷ താൻ തള്ളിക്കളഞ്ഞെന്നും കല്യാൺസിങ് വ്യക്തമാക്കുന്നു. പള്ളി പൊളിച്ച സംഭവത്തെയും കല്യാൺസിങ് ന്യായികരിക്കുന്നുണ്ട്. അന്ന് എടുത്ത തീരുമാനത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് കല്യാൺ സിങ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

മസ്ജിദ് പൊളിക്കാൻ ഒത്തുകൂടിയ മൂന്നരലക്ഷം കർസേവർക്കെതിരെ വെടിവെപ്പ് നടത്തുന്നത് നിരവധി പേരുടെ ജീവനെടുക്കും. രാജ്യത്ത് അതിന്റെ പേരിൽ ധാരാളം പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. അതിനാലാണ് ഉത്തരവ് തള്ളിയത്. രാമക്ഷേത്രത്തിലെ ഭൂമിപൂജയെ അനുകൂലിക്കാത്തവരാണ് പ്രതിപക്ഷം. അതിനാൽ അവരെ ചടങ്ങിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം നിർമ്മിക്കുന്നതോടെ അയോധ്യ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി മാറുമെന്നും നിരവധി പേർക്ക് ജോലി ലഭിക്കുമെന്നും കല്യാൺസിങ് പറയുന്നു.

ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. അതേസമയം പള്ളി പൊളിച്ചത് ക്രിമിനൽ നടപടിയാണെന്ന കോടതിവിധിയിൽ വ്യക്തമാക്കിയിരുന്നു. ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ഭൂമിപൂജ ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെയാണ് കല്യാൺസിംഗിന്റെ വിവാദ പരാമർശം. പള്ളി പൊളിച്ച കേസിലെ പ്രധാന പ്രതിപ്പട്ടികയിലുൾപ്പെട്ട പ്രമുഖ ബിജെപി നേതാക്കളായ എൽ.കെ.അദ്വാനി, ഉമാഭാരതി, എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരെ കൂടാതെ യു.പി മുന്മുഖ്യമന്ത്രി കൂടിയായ കല്യാൺ സിംഗും ഭൂമി പൂജയിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP