Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ എബിവിപി ബന്ധം ചർച്ചയാക്കി സി ആർ നീലകണ്ഠൻ; 1978ൽ തൃശ്ശൂരിലെ ക്രൈസ്തവ കോളജിലെ തെരഞ്ഞെടുപ്പ് ഓർമ്മിപ്പിച്ച് അന്നത്തെ എസ്എഫ്ഐ നേതാവ്

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ എബിവിപി ബന്ധം ചർച്ചയാക്കി സി ആർ നീലകണ്ഠൻ; 1978ൽ തൃശ്ശൂരിലെ ക്രൈസ്തവ കോളജിലെ തെരഞ്ഞെടുപ്പ് ഓർമ്മിപ്പിച്ച് അന്നത്തെ എസ്എഫ്ഐ നേതാവ്

മറുനാടൻ ഡെസ്‌ക്‌

വിദ്യാർത്ഥി ആയിരിക്കെ എബിവിപി സ്ഥാനാർത്ഥിയായി മത്സരിച്ച ആളാണ് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എന്ന വാർത്തകൾ നേരത്തേ പുറത്ത് വന്നിരുന്നു. എന്നാൽ അദ്ദേഹം അത് അന്നേ നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ അത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ ചില വസ്തുതകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന സൂചന നൽകുകയാണ് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ. വിദ്യാർത്ഥിയായിരിക്കെ എബിവിപി പാനലിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയെന്ന് സി.ആർ നീലകണ്ഠൻ തന്റെ ഫേസ്‌ബുക്കിൽ കുറിക്കുന്നു. സിപിഐ.എം പൊളിറ്റ് ബ്യൂറോയിലെ മുതിർന്ന അംഗമായ എസ്. രാമചന്ദ്രൻ പിള്ള ആർ.എസ്.എസിൽ പ്രവർത്തിച്ചിരുന്നെന്നും ശാഖയിൽ പ്രവർത്തിച്ചിരുന്നെന്നുമുള്ള വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് വിദ്യാഭ്യാസ മന്ത്രിയുടെ എ.ബി.വി.പി ബന്ധം ചർച്ചയാകുന്നത്.

1978ൽ തൃശ്ശൂരിലെ ക്രൈസ്തവ കോളജിൽ തെരഞ്ഞെടുപ്പ് കാലത്ത് ചെയർമാനായി ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥി നോമിനേഷൻ നൽകി. അതേ ക്ലാസിൽ നിന്ന് അതേ പേരുള്ള മറ്റൊരു വിദ്യാർത്ഥി എ.ബി.വി.പി പാനലിൽ നിന്നും മത്സരിക്കാൻ നോമിനേഷൻ നൽകി. അതിലൊരാൾ ഇന്ന് കേരളത്തിലെ മന്ത്രിയാണ്. അത് പക്ഷെ എസ്.എഫ്.ഐ പാനലിൽ മത്സരിച്ച വ്യക്തിയല്ല എന്നാണ് സി.ആർ നീലക്ണഠൻ ഫേസ്‌ബുക്ക് കുറിപ്പിൽ പരാമർശിച്ചത്

‘ഇനി മറ്റൊരു കഥ മധ്യ കേരളത്തിൽ നിന്ന്. 1978 സാംസ്കാരിക നഗരിയിലെ ഒരു ക്രൈസ്തവ മാനേജ്‌മെന്റ് വിദ്യാലയത്തിൽ വാശിയേറിയ തെരഞ്ഞെടുപ്പ്. എസ്.എഫ്.ഐ കലാലയങ്ങളിൽ ആധിപത്യമുറപ്പിക്കാൻ തുടങ്ങിയ കാലം.
എസ്.എഫ്.ഐ കരുത്തരുടെ ഒരു പാനൽ വച്ചു. ചെയർമാനായി ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥി.
എന്നാൽ അതേ ക്ലാസിൽ അതേ പേരുള്ള മറ്റൊരു വിദ്യാർത്ഥിയും നോമിനേഷൻ കൊടുക്കുന്നു. എ.ബി.വി.പി സ്ഥാനാർത്ഥിയായി.
ചില ഇടപെടലുകൾ മൂലം ഇദ്ദേഹം ജയിക്കില്ലെന്നും മറ്റും കണ്ട് പിൻവാങ്ങുന്നു.
അന്ന് എല്ലാ സീറ്റും പിടിച്ച് എസ് എഫ് ഐ ചരിത്രം സൃഷ്ടിച്ചു.
ഒരേ പേരും വ്യത്യസ്ത ഇനിഷ്യലും ഉള്ള ഈ രണ്ടു പേരിൽ ഒരാൾ ഇന്ന് കേരളത്തിലെ മന്ത്രിയാണ്.
അക്കാലത്ത് എസ്.എഫ്.ഐ നേതൃത്വത്തിലുണ്ടായിരുന്ന ഒരാളെന്ന നിലക്ക് എനിക്ക് ഉറപ്പിച്ചു പറയാനാകും.
എസ്.എഫ്.ഐ സ്ഥാനാർത്ഥിയായി നിന്നു ജയിച്ച ആളല്ല ഇന്നത്തെ മന്ത്രി. ബാക്കി വായനക്കാർക്കു വിടുന്നു,’ സി.ആർ നീലകണ്ഠൻ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP