Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

30 കിലോ സ്വർണം ഒളിപ്പിച്ച ഡിപ്ലോമാറ്റിക് ബാഗേജ് കൈപ്പറ്റാൻ സ്വപ്‌ന തന്റെ സഹായം തേടിയതായി എം.ശിവശങ്കർ; ബാഗേജ് കസ്റ്റംസ് പിടിച്ചുവച്ചപ്പോൾ സ്വപ്‌ന തന്നെ വിളിച്ചു; യുഎഇ കോൺസുലേറ്റിന്റെ വിഷയത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്ന് സ്വപ്‌നയ്ക്ക് മറുപടി നൽകിയതായും മുൻ ഐടി സെക്രട്ടറി; സ്വർണക്കടത്ത് യുഎഇ അറ്റാഷെയുടെ അറിവോടെയെന്നും കമ്മീഷൻ പറ്റിയതായും സ്വപ്‌ന; ശിവശങ്കറിന് ക്ലീൻചിറ്റ് നൽകാതെ എൻഐഎ

30 കിലോ സ്വർണം ഒളിപ്പിച്ച ഡിപ്ലോമാറ്റിക് ബാഗേജ് കൈപ്പറ്റാൻ സ്വപ്‌ന തന്റെ സഹായം തേടിയതായി എം.ശിവശങ്കർ; ബാഗേജ് കസ്റ്റംസ് പിടിച്ചുവച്ചപ്പോൾ സ്വപ്‌ന തന്നെ വിളിച്ചു; യുഎഇ കോൺസുലേറ്റിന്റെ വിഷയത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്ന് സ്വപ്‌നയ്ക്ക് മറുപടി നൽകിയതായും മുൻ ഐടി സെക്രട്ടറി; സ്വർണക്കടത്ത് യുഎഇ അറ്റാഷെയുടെ അറിവോടെയെന്നും കമ്മീഷൻ പറ്റിയതായും സ്വപ്‌ന; ശിവശങ്കറിന് ക്ലീൻചിറ്റ് നൽകാതെ എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ 34 മണിക്കൂർ ചോദ്യം ചെയ്തപ്പോൾ എൻഐഎക്ക് നിർണായക വിവരങ്ങൾ കിട്ടിയതായി റിപ്പോർട്ട്. 30 കിലോ സ്വർണം ഒളിപ്പിച്ച ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ സ്വപ്‌ന സുരേഷ് തന്നെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചു. എന്നാൽ ഇക്കാര്യത്തിൽ താൻ ഇടപെടേണ്ട കാര്യമില്ലെന്ന് സ്വപ്‌നയോട പറഞ്ഞതായാണ് മൊഴി.

ശിവശങ്കറിന്റെ ഉന്നതതല സ്വാധീനം ഉപയോഗിച്ച് ഇക്കാര്യത്തിൽ സഹായിക്കണമെന്നായിരുന്നു സ്വപ്‌നയുടെ അഭ്യർത്ഥന. എന്നാൽ, യുഎഇ കോൺസുലേറ്റ് വിഷയത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്ന് നിലപാടാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കർ സ്വീകരിച്ചതെന്ന് പറയുന്നു. കേസിൽ യു.എ.ഇ. കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ആരംഭിച്ചു. മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറ്റാഷെക്കെതിരേ മൊഴി നൽകിയതോടെയാണ് ഇരുവരെയും ചോദ്യം ചെയ്യാൻ അനുമതി തേടി എൻ.ഐ.എ. കേന്ദ്രത്തെ സമീപിക്കുന്നത്. അറ്റാഷെയുടെ അറിവോടെയാണ് സ്വർണം കടത്തിയതെന്നും ഇതിന് കമ്മീഷൻ നൽകിയിരുന്നതായും സ്വപ്ന കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. ഓരോ തവണ സ്വർണം കടത്തുമ്പോഴും അറ്റാഷെ കൂടുതൽ കമ്മീഷൻ ചോദിച്ചതിനാൽ സ്വർണത്തിന്റെ തൂക്കം കുറച്ചാണ് പറഞ്ഞതെന്നും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.

എം.ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ബാങ്ക് ലോക്കർ എടുത്തതെന്നു ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയതായി ഇന്നലെ റിപ്പോർട്ട് വന്നിരുന്നു. സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത അക്കൗണ്ടിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. കസ്റ്റംസിനു ലഭിച്ച മൊഴി വിശ്വസനീയമെന്നു വ്യക്തമായാൽ സ്വർണക്കടത്തു കേസിൽ നിർണായക വഴിത്തിരിവാകും.

കഴിഞ്ഞ ദിവസം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലും ഓഫിസിലും കസ്റ്റംസ് നടത്തിയ പരിശോധനയുടെ തുടർച്ചയായിട്ടായിരുന്നു ഇന്നലെ ചോദ്യംചെയ്യൽ. സ്വപ്നയുടെയും ശിവശങ്കറിന്റെയും ആദായനികുതി റിട്ടേണുകൾ തയാറാക്കുന്നത് ഈ ചാർട്ടേഡ് അക്കൗണ്ടന്റാണെന്നാണു വിവരം. സ്വർണക്കടത്തു കേസിലെ മറ്റൊരു പ്രതി കെ.ടി.റമീസിനെ എൻഐഎ ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി.

ശിവശങ്കറിന്റെ ഫ്‌ളാറ്റിലും എതിർവശത്തെ ഹോട്ടലിലുമായി പ്രതികൾ കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് സ്വപ്ന, സരിത്, സന്ദീപ് നായർ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രധാനമായി ഈ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. റമീസ് താമസിച്ച കോവളത്തെ ഹോട്ടലിലും കൊണ്ടുപോയി തെളിവെടുത്തു. അതിനുശേഷം രാത്രിയിൽ പൊലീസ് ക്ലബ്ബിലെത്തിച്ചു ചോദ്യം ചെയ്തു.

സ്വർണക്കടത്ത് കേസിൽ ഇനി നിർണ്ണായകം പ്രധാന പ്രതി ടികെ റമീസിന്റെമൊഴിയും ഡിജിറ്റൽ തെളിവുകളുമാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കം. തുടർച്ചയായി രണ്ട് ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാൻ എൻഐഎ തയ്യാറായിട്ടില്ല. അടുത്ത മാസം രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിക്കുമെന്നാണ് അറിവ്.

ആദ്യം തിരുവനന്തപുരത്തും അതിന് ശേഷം കൊച്ചിയിലേക്ക് വിളിച്ചു വരുത്തി രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറും ചോദ്യം ചെയ്താണ് എൻഐഎ ശിവശങ്കറിനെ പറഞ്ഞുവിട്ടത്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി ഇത്തരത്തിൽ ചോദ്യം ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP