Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട് ജില്ലയിൽ 46 പേർക്ക് കൂടി കോവിഡ്; 44 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; അഞ്ച് പേർക്ക് രോഗ മുക്തി

വയനാട് ജില്ലയിൽ 46 പേർക്ക് കൂടി കോവിഡ്; 44 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; അഞ്ച് പേർക്ക് രോഗ മുക്തി

മറുനാടൻ മലയാളി ബ്യൂറോ

വയനാട് : ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 44 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനങ്ങിൽ നിന്നു വന്നവരാണ്. 5 പേർ രോഗമുക്തി നേടി.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി. ഇതിൽ 318 പേർ രോഗ മുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 351 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 341 പേർ ജില്ലയിലും 10 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ:

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ- 2, വാളാട് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- 31, ആരോഗ്യ പ്രവർത്തകർ- 3, ബത്തേരി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് -1, കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി വന്നത്- 5, നൂൽപ്പുഴ സമ്പർക്കം-1, നാർക്കോട്ടിക് സെൽ ജീവനക്കാരൻ-1, മറ്റുള്ളവർ- 2.

ഗുണ്ടൽപേട്ട് പോയിവന്ന പൊഴുതന സ്വദേശി (47), ബാംഗ്ലൂരിൽ നിന്നും വന്ന എടവക സ്വദേശി (33) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.

വാളാട് സമ്പർക്കത്തിലുള്ളവർ: വാളാട് സ്വദേശികളായ മൂന്ന് കുട്ടികളടക്കം 11 പുരുഷന്മാരും 15 സ്ത്രീകളും, വെള്ളമുണ്ട സ്വദേശികളായ രണ്ടുപേർ (56, 46), കരിങ്കുറ്റി സ്വദേശികളായ രണ്ടുപേർ(49, 15), എടവക സ്വദേശി (71).

നൂൽപ്പുഴ സ്വദേശിയുടെ സമ്പർക്കത്തിലുള്ള വടുവഞ്ചാൽ സ്വദേശി (35), കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി വന്ന വാരാമ്പറ്റ സ്വദേശികളായ രണ്ട് സ്ത്രീകളും (39, 15), മൂന്നു പുരുഷന്മാരും (19, 43, 27), പനമരം സ്വദേശികളായ രണ്ട് ആംബുലൻസ്‌ ്രൈഡവർമാർ (50, 29), കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരി മുള്ളൻകൊല്ലി സ്വദേശി (25), ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ സമ്പർക്കത്തിൽ പെട്ട ചെതലയം സ്വദേശി (22), നാർക്കോട്ടിക് സെല്ലിലെ ജീവനക്കാരനായ വരദൂർ സ്വദേശി (33), പനി മൂലം ആശുപത്രിയിൽ ചികിത്സക്കെത്തിയ മാനന്തവാടി സ്വദേശി (41), തൃശ്ശിലേരി സ്വദേശി (67) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായ മറ്റുള്ളവർ.

രോഗമുക്തി നേടിയവർ:

തൊണ്ടർനാട് (46), അമ്പലവയൽ 24), ബാബലി (39), വെള്ളമുണ്ട (21), കണിയാമ്പറ്റ (22) സ്വദേശികളാണ് ഇന്ന് രോഗമുക്തി നേടിയത്

247 പേർ പുതുതായി നിരീക്ഷണത്തിൽ:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് (01.08) പുതുതായി നിരീക്ഷണത്തിലായത് 247 പേരാണ്. 160 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 2840 പേർ. ഇന്ന് വന്ന 51 പേർ ഉൾപ്പെടെ 355 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ഇന്ന് 1016 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 21245 സാമ്പിളുകളിൽ 20260 പേരുടെ ഫലം ലഭിച്ചു. ഇതിൽ 19590 നെഗറ്റീവും 670 പോസിറ്റീവുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP