Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിലേക്ക് പ്രവാസികൾക്ക് മടങ്ങാൻ അവസരം ഒരുങ്ങുന്നു; എക്‌സെപ്ഷണൽ റീ എൻട്രി പെർമിറ്റിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

ഖത്തറിലേക്ക് പ്രവാസികൾക്ക് മടങ്ങാൻ അവസരം ഒരുങ്ങുന്നു; എക്‌സെപ്ഷണൽ റീ എൻട്രി പെർമിറ്റിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

ദോഹ: പ്രവാസികൾക്ക് ഖത്തറിലേക്ക് മടങ്ങാൻ അവസരം ഒരുങ്ങുന്നു. എക്‌സെപ്ഷണൽ റീ എൻട്രി പെർമിറ്റിനുള്ള അപേക്ഷകൾ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു തുടങ്ങി. ഇതോടെ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഖത്തറിലേക്കുള്ള മടങ്ങി വരവിന് വഴിയൊരുങ്ങി. ഖത്തർ ഐഡിയുള്ള വ്യക്തികൾ, സർക്കാർ, സ്വകാര്യ മേഖലയിലെ കമ്പനികൾ എന്നിവർക്കാണ് ഖത്തർ പോർട്ടൽ മുഖേന റീ എൻട്രിക്ക് അപേക്ഷിക്കാൻ അനുമതിയുള്ളത്. പെർമിറ്റ് ലഭിക്കുന്ന തീയതി മുതൽ ഒരു മാസത്തേക്കാണ് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി. ഒരു മാസത്തിനുള്ളിൽ ഖത്തറിലെത്താൻ സാധിച്ചില്ലെങ്കിൽ വീണ്ടും പെർമിറ്റിനായി അപേക്ഷിക്കാം. പെർമിറ്റ് സംബന്ധിച്ച വിവരങ്ങൾക്ക് 109 എന്ന ഗവൺമെൻറ് കോൺടാക്ട് നമ്പറിൽ വിളിക്കാം. ഖത്തറിന് പുറത്തുള്ളവർ +974 44069999 എന്ന നമ്പറിൽ ബന്ധപ്പെടണം.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങുമ്പോൾ യാത്രക്കാരുടെ മൊബൈൽ ഫോണിൽ ഇഹ്തിറാസ് ആപ്പ് നിർബന്ധമായും ഉണ്ടാവണം. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ അയയ്ക്കേണ്ടത്. ജീവനക്കാർക്കായി തൊഴിലുടമകൾക്കും കുടുംബാംഗങ്ങൾക്കായി സ്‌പോൺസർ അല്ലെങ്കിൽ അംഗങ്ങൾക്ക് നേരിട്ടും വിവരങ്ങൾ നൽകി അപേക്ഷകൾ സമർപ്പിക്കാം. ഏത് രാജ്യത്ത് നിന്നാണ് വരുന്നത്, എത്ര ദിവസം അവിടെ താമസിച്ചു, താമസത്തിന്റെ തെളിവ്, ഇ-മെയിൽ, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ അപേക്ഷ രജിസ്റ്റർ ചെയ്യുമ്പോൾ കൃത്യമായി നൽകണം. ഖത്തറിൽ നിന്ന് അവസാനമായി നാട്ടിലെത്തിയപ്പോൾ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം പാസ്‌പോർട്ടിൽ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ച പേജിന്റെ പകർപ്പ് തെളിവായി സമർപ്പിക്കാം.

റീ എൻട്രി പെർമിറ്റ്, ഖത്തർ റെസിഡന്റ് പെർമിറ്റ്, ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്‌പോർട്ട്, ഹോട്ടൽ ക്വാറൻറീൻ ബുക്കിങ് രേഖ എന്നിവയാണ് മടങ്ങി വരുന്നവരുടെ കൈവശം ഉണ്ടാകേണ്ട രേഖകൾ. കൂടാതെ അംഗീകൃത കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് മടങ്ങിയെത്തുന്നവരുടെ കൈവശം ഉണ്ടാകണം. അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ ഇല്ല എങ്കിൽ യാത്രയ്ക്ക് മുമ്പ് Discover Qatar വെബ്‌സൈറ്റിലൂടെ ക്വാറന്റീനിനായി ഹോട്ടൽ ബുക്ക് ചെയ്യണം. ഖത്തറിലെത്തി സ്വന്തം ചെലവിൽ വേണം ഹോട്ടലിൽ ക്വാറന്റീനിൽ കഴിയാൻ. ഇന്ത്യയിൽ നിലവിൽ ഖത്തർ അംഗീകൃത കോവിഡ്-19 പരിശോധനാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യയിൽ നിന്നുള്ളവർ ദോഹയിലെത്തി 7 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പൂർത്തിയാക്കണം.

ഇന്ത്യയിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ വരും ദിവസങ്ങളിൽ ഖത്തർ പ്രഖ്യാപിച്ചാൽ യാത്രക്ക് 48 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ 7 ദിവസം ഹോം ക്വാറന്റൈൻ മതിയാകും. ഖത്തർ പുറത്തിറക്കിയ കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ ഹോട്ടൽ സൗകര്യം ബുക്ക് ചെയ്യണം. ഇവർ ഖത്തറിലെത്തിയാൽ കോവിഡ് പരിശോധന നടത്തണം. പോസിറ്റീവായാൽ ഐസൊലേഷനിലേക്കും നെഗറ്റീവ് ഫലമാണെങ്കിൽ ഹോട്ടലിൽ ഒരാഴ്ച നിർബന്ധിത ക്വാറൻറീനിലും പ്രവേശിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP