Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോണിൽ കളിക്കുന്നതിനെ ചോദ്യം ചെയ്ത അമ്മയെ മകൻ കുത്തിക്കൊന്നു; കൊലപാതകം മറച്ചുവെച്ച് ബന്ധുക്കൾ; യുവാവ് അറസ്റ്റിലായത് അയൽക്കാർ പരാതിപ്പെട്ടതോടെ

ഫോണിൽ കളിക്കുന്നതിനെ ചോദ്യം ചെയ്ത അമ്മയെ മകൻ കുത്തിക്കൊന്നു; കൊലപാതകം മറച്ചുവെച്ച് ബന്ധുക്കൾ; യുവാവ് അറസ്റ്റിലായത് അയൽക്കാർ പരാതിപ്പെട്ടതോടെ

മറുനാടൻ ഡെസ്‌ക്‌

മാണ്ഡ്യ: അമ്മയെ കൊലപ്പെടുത്തിയ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം മറച്ച് വെച്ച് യുവാവിനെ രക്ഷിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കർണാടക മാണ്ഡ്യയിലായിരുന്നു സംഭവം. മാണ്ഡ്യ സ്വദേശി ശ്രീലക്ഷ്മി(45)യ മകൻ മനുശർമ(21)യാണ് അറസ്റ്റിലായത്.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വഴക്ക് പറഞ്ഞതിനാണ് യുവാവ് അമ്മയെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം. മനു സദാസമയവും മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നതിനെ അമ്മ പലതവണ വഴക്ക് പറഞ്ഞിരുന്നു. മൊബൈൽ ഉപയോഗം കാരണം മകൻ പഠിത്തത്തിൽ പിറകോട്ട് പോയെന്നും പരാതി ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയും പതിവ് പോലെ മൊബൈൽ ഉപയോഗത്തെചൊല്ലി ഇരുവരും വഴക്കിട്ടു. ഇതിനിടെയാണ് പ്രകോപിതനായ മകൻ അമ്മയെ ആക്രമിച്ചത്.

മൂർച്ചയേറിയ ആയുധം കൊണ്ടാണ് ആദ്യം പരിക്കേൽപ്പിച്ചത്. പിന്നാലെ കത്തി കൊണ്ട് കഴുത്തിൽ കുത്തി. ശ്രീലക്ഷ്മി തൽക്ഷണം മരിച്ചു. എന്നാൽ സംഭവമറിഞ്ഞെത്തിയ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചില്ല. കൊലപാതകം മറച്ചുവെച്ച ബന്ധുക്കൾ ശ്രീലക്ഷ്മി ജീവനൊടുക്കിയെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്. സംശയം തോന്നിയ അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ചോദ്യംചെയ്തതോടെ മകൻ കുറ്റംസമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP