Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യസഭാ എംപിയും സമാജ്വാദി പാർട്ടി മുൻ നേതാവുമായ അമർ സിങ് അന്തരിച്ചു; അന്ത്യം സിംഗപ്പൂരിൽ വെച്ച് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ഒരിക്കൽ ദേശീയ രാഷ്ട്രീയത്തിൽ പണവും ഗ്ലാമറും സമന്വയിപ്പിച്ചു 'കിങ് മേക്കറായി' വിലസിയ രാഷ്ട്രീയക്കാരൻ; ഡൽഹിയിൽ കരുത്തു കാട്ടിയത് 2008ൽ യുഎസുമായുള്ള ആണവ കരാറിനെച്ചൊല്ലി സിപിഎം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ നടത്തിയ നിർണായക രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ

രാജ്യസഭാ എംപിയും സമാജ്വാദി പാർട്ടി മുൻ നേതാവുമായ അമർ സിങ് അന്തരിച്ചു; അന്ത്യം സിംഗപ്പൂരിൽ വെച്ച് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ഒരിക്കൽ ദേശീയ രാഷ്ട്രീയത്തിൽ പണവും ഗ്ലാമറും സമന്വയിപ്പിച്ചു 'കിങ് മേക്കറായി' വിലസിയ രാഷ്ട്രീയക്കാരൻ; ഡൽഹിയിൽ കരുത്തു കാട്ടിയത് 2008ൽ യുഎസുമായുള്ള ആണവ കരാറിനെച്ചൊല്ലി സിപിഎം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ നടത്തിയ നിർണായക രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യസഭാ എംപിയും സമാജ്വാദി പാർട്ടി മുൻ നേതാവുമായ അമർ സിങ് (64) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സിയിലായിരുന്നു. ശനിയാഴ്ച സിംഗപ്പൂരിൽവച്ചായിരുന്നു അന്ത്യം. 2013ൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായിരുന്നു. പിന്നീട് 2016ലാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. 2020 മാർച്ചിലും അദ്ദേഹം മരിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.

2008ൽ യുഎസുമായുള്ള ആണവ കരാറിനെച്ചൊല്ലി സിപിഎം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ, സമാജ്വാദി പാർട്ടി യുപിഎ പിന്തുണയ്ക്കാൻ തീരുമാനിച്ചതിനു ചുക്കാൻ പിടിച്ചത് അമർ സിങ്ങായിരുന്നു. പതിനഞ്ചു വർഷത്തോളം അമർ സിങ് തലസ്ഥാനത്തെ സമാജ്വാദി പാർട്ടിയുടെ രാഷ്ട്രീയ മുഖമായി വിലസിയ വ്യക്തിത്വമായിരുന്നു അമർ സിംഗിന്റേത്. ജയപ്രദയ്‌ക്കൊപ്പം 2010ലാണ് അമർ സിങ്ങിനെ പാർട്ടിയിൽനിന്നു പുറത്താക്കിയത്. ആറുവർഷത്തിനുശേഷം തിരിച്ചുവന്ന അമർ സിങ്ങിനു ജനറൽ സെക്രട്ടറി സ്ഥാനം തിരിച്ചുകിട്ടി.

എസ്‌പിയിൽനിന്നു പുറത്തായശേഷം 2011ൽ രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കിയ അമർ സിങ് 2012ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ട് എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി മൽസരിപ്പിച്ചു. ഒരാളും ജയിച്ചില്ല. പിന്നീട് രാഷ്ട്രീയ ലോക്ദളിൽ ചേർന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫത്തേപൂരിൽനിന്നു മൽസരിച്ചെങ്കിലും തോറ്റു. ഡൽഹിയിൽ സമാജ്വാദി പാർട്ടിയുടെ മുഖമായിരുന്ന കാലത്ത് ഒട്ടേറെ പ്രമുഖ വ്യവസായികളെ മുലായം സിങ് കുടുംബവുമായി അടുപ്പിച്ചത് അമർ സിങ്ങാണ്.

1996ൽ യുപി മുഖ്യമന്ത്രി വീർ ബഹാദൂറിന്റെ വസതിയിൽ വച്ചാണു മുലായം സിങ്ങുമായി അമർ സിങ് ആദ്യം കൂടിക്കാഴ്ച നടത്തുന്നത്. തുടർന്ന് എസ്‌പിയിൽ ചേർന്ന സിങ് മുലായത്തിന്റെ വിശ്വസ്തനായി. ഇംഗ്ലിഷ് വിരോധിയും പ്രാദേശികനേതാവുമായി കഴിഞ്ഞിരുന്ന മുലായത്തിനു ദേശീയ രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടാക്കിക്കൊടുത്തതിനു പിന്നിൽ അമർ സിങ്ങിന്റെ രാഷ്ട്രീയതന്ത്രങ്ങളാണെന്നാണു വിലയിരുത്തൽ. പിന്നാമ്പുറ കളികളിൽ സമർഥനായ അമർ സിങ് 2008ൽ വിശ്വാസവോട്ടിൽ യുപിഎ സർക്കാരിന് അനുകൂലമായി നിലപാടെടുക്കാൻ ബിജെപി എംപിമാർക്കു കോഴ നൽകിയെന്ന വിവാദത്തിലും പെട്ടു.

അമർ സിങ്ങിന്റെ മടങ്ങിവരവിനുശേഷം അദ്ദേഹത്തെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ യുപി മന്ത്രി അസം ഖാനും മുതിർന്ന നേതാക്കളായ രാം ഗോപാൽ യാദവും നരേശ് അഗർവാളും പരസ്യമായി എതിർത്തു. എസ്‌പിയിൽനിന്നു പുറത്താക്കപ്പെട്ട കാലത്ത് അമർ സിങ് മുലായത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. മുലായത്തിന്റെ തനിനിറം പുറത്താക്കുമെന്നു ഭീഷണിയും മുഴക്കി. എന്നിട്ടും അദ്ദേഹം തിരിച്ചെത്തി മുലായത്തിനു പ്രിയപ്പെട്ടവനായി തുടർന്നു.

പാർട്ടിയുടെ ദേശീയമുഖം മിനുക്കാനും ഫണ്ട് സമാഹരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണു മുലായം അമർ സിങ്ങിനെ തിരിച്ചുകൊണ്ടുവന്നത്. ഡൽഹിയിലെ കളികൾക്കു രാം ഗോപാൽ യാദവ് പോരാ, അമർ സിങ് തന്നെ വേണം എന്നതാണു മുലായത്തിന്റെ നിലപാട്. അമർസിങ്ങില്ലാത്ത വർഷങ്ങളിൽ അദ്ദേഹത്തിന് അതു ബോധ്യമായി. അതേസമയം മുലായത്തിന്റെ മകൻ അഖിലേഷ് കളത്തിൽ ഇറങ്ങിയപ്പോഴാണ് അമർ സിംഗിന് രാഷ്ട്രീയത്തിൽ പിടി അയയുന്നത്.

2013 ൽ വൃക്ക തകരാറിലായതോടെ നിരവധി ചികിത്സകൾ തുടരുകയും രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹം പതിയെ അയയുകുയും ചെയത്ു. തുടർന്ന് വൃക്ക മാറ്റിവയ്ക്കൽ നടത്തി. ചികിത്സകൾ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP