Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓവർടേക്ക് ചെയ്യുന്നതിനിടെ നില തെറ്റി ബൈക്ക് മറിഞ്ഞു; പിന്നാലെ വന്ന വനിതാ ഡോക്ടറുടെ കാർ യാത്രക്കാരിൽ ഒരാളുടെ ശരീരത്തിൽ കയറിയിറങ്ങി; പൊലീസ് വന്നിട്ട് പരുക്കേറ്റയാളെ മാറ്റിയാൽ മതിയെന്ന് നാട്ടുകാർ; പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ രണ്ടു വനിതാ ഡോക്ടർമാർ സഹായം അഭ്യർത്ഥിച്ച് നിന്നത് 20 മിനുട്ടോളം; ആശുപത്രിയിലേക്കുള്ള മാർഗമധ്യേ യുവാവ് മരിച്ചു: സംഭവം തിരുവല്ല പുളിക്കീഴിൽ

ഓവർടേക്ക് ചെയ്യുന്നതിനിടെ നില തെറ്റി ബൈക്ക് മറിഞ്ഞു; പിന്നാലെ വന്ന വനിതാ ഡോക്ടറുടെ കാർ യാത്രക്കാരിൽ ഒരാളുടെ ശരീരത്തിൽ കയറിയിറങ്ങി; പൊലീസ് വന്നിട്ട് പരുക്കേറ്റയാളെ മാറ്റിയാൽ മതിയെന്ന് നാട്ടുകാർ; പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ രണ്ടു വനിതാ ഡോക്ടർമാർ സഹായം അഭ്യർത്ഥിച്ച് നിന്നത് 20 മിനുട്ടോളം; ആശുപത്രിയിലേക്കുള്ള മാർഗമധ്യേ യുവാവ് മരിച്ചു: സംഭവം തിരുവല്ല പുളിക്കീഴിൽ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിന് നടുവിൽ മറിഞ്ഞു. യാത്രക്കാരിൽ ഒരാൾ തെറിച്ചു പോയി. രണ്ടാമത്തെയാളുടെ ശരീരത്തിലൂടെ പിന്നാലെ വന്ന സ്്കോർ്പിയോ കാർ കയറിയിറങ്ങി. കാർ ഓടിച്ചിരുന്ന വനിതാ ഡോക്ടറും തൊട്ടുപിന്നാലെ വന്ന കാറിലെ മറ്റൊരു വനിതാ ഡോക്ടറും ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാരുടെ സഹായം തേടിയിട്ടും ആരും എത്തിയില്ല.

അപകടത്തിൽ പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനുപകരം പൊലീസ് വന്നിട്ട് കൊണ്ടു പോയാൽ മതിയെന്ന് നാട്ടുകാരിൽ ചിലർ ശാഠ്യം പിടിച്ചു.തന്മൂലം 20 മിനിറ്റോളം യുവാവ് റോഡിൽ രക്തത്തിൽ കുളിച്ചു കിടന്നു. ഒടുവിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി യുവാവ് മരിച്ചു. തലവടി സൗത്ത് എക്കപ്പുറത്ത് തുണ്ടിയിൽ പറമ്പിൽ വീട്ടിൽ മാത്യു ഏബ്രഹാമിന്റെ മകൻ ജിബു ഏബ്രഹാം (23) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്തായ തലവടി സ്വദേശി ജെഫിനെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പത്തേകാലോടെ തിരുവല്ല-മാവേലിക്കര റോഡിൽ പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ഹോട്ടലിന് മുമ്പിലായി ആയിരുന്നു അപകടം. യുവാവിനെ സഹായിക്കുവാൻ രണ്ട് ഡോക്ടർമാർ നാട്ടുകാരോട് കേണപേക്ഷിക്കുന്ന കാഴ്ച സമൂഹ മാധ്യമത്തിൽ പരന്നത് ഏവരെയും കണ്ണീരിലാഴ്‌ത്തി. നിരണം സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ബിംബിയായിരുന്നു സ്‌കോർപ്പിയാ ഓടിച്ചിരുന്നത്. ഈ ഡോക്ടറും ആ സമയത്ത് സ്ഥലത്ത് എത്തിയ മറ്റൊരു വനിതാ ഡോക്ടറും ഓടിക്കൂടിയ ആളുകളോട് സഹായിക്കാൻ പറഞ്ഞെങ്കിലും പലരും മാറി നിന്നു.

ഇരുപത് മിനിറ്റോളം റോഡിൽ കിടന്ന യുവാവിനെ അതുവഴി വന്ന മാധ്യമ പ്രവർത്തകനായ സതീഷ് കുമാറും ഡോക്ടർമാരും കൂടി റോഡിന്റെ വശത്തേക്ക് മാറ്റിക്കിടത്തി. ഈ സമയത്ത് ഒരു മുപ്പതോളം പേർ ഫോട്ടോയെടുത്തും വീഡിയോ എടുത്തും കാഴ്ചക്കാരായി ചുറ്റുമുണ്ടായിരുന്നു. ഡോക്ടർ തന്നെ പൊലീസിനെയും ആംബുലൻസും വിളിച്ചിട്ടും വരാൻ വൈകിയതിനെ തുടർന്ന് ഇതുവഴി വന്ന കാറിൽ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബു മരിച്ചു. കുവൈറ്റിൽ ജോലിയിലായിരുന്ന ജീബു മൂന്ന് മാസം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്.

ലോക്ഡൗൺ മൂലം തിരികെ പോകാൻ പറ്റിയിരുന്നില്ല. കുവൈറ്റിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ജിബു. അതിനായി തിരികെ പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനായി തിരുവല്ലായ്ക്ക് പോകുന്ന അവസരത്തിലായിരുന്നു അപകടം. മാതാവ് ഷേർളി. സഹോദരൻ ഷിജു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP