Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൽസ്യ വിൽപ്പനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് പള്ളിക്കൽ പഞ്ചായത്തിൽ; വ്യാപാരം നടത്തിയത് കടമ്പനാട് പഞ്ചായത്തിൽ; സമ്പർക്ക പട്ടിക പള്ളിക്കലുകാർ തയാറാക്കട്ടെന്ന് കടമ്പനാട്ടുകാർ; ഭയത്തോടെ മീൻ വാങ്ങിയ നാട്ടുകാർ

മൽസ്യ വിൽപ്പനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് പള്ളിക്കൽ പഞ്ചായത്തിൽ; വ്യാപാരം നടത്തിയത് കടമ്പനാട് പഞ്ചായത്തിൽ; സമ്പർക്ക പട്ടിക പള്ളിക്കലുകാർ തയാറാക്കട്ടെന്ന് കടമ്പനാട്ടുകാർ; ഭയത്തോടെ മീൻ വാങ്ങിയ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: കോവിഡ് സ്ഥിരീകരിച്ചയാളുടെ വീട് പള്ളിക്കൽ പഞ്ചായത്തിൽ. മത്സ്യവ്യാപാരിയായ രോഗി മത്സ്യം വിറ്റത് തൊട്ടടുത്ത കടമ്പനാട് പഞ്ചായത്തിൽ. ഇയാളിൽ നിന്ന് മീൻ വാങ്ങി ഉപയോഗിച്ചത് നൂറു കണക്കിന് നാട്ടുകാർ. വ്യാപാരിയുടെ സമ്പർക്ക പട്ടിക പള്ളിക്കലുകാർ തയാറാക്കട്ടെ എന്ന് കടമ്പനാട്ടെ ആരോഗ്യ വിഭാഗം പറയുമ്പോൾ നാട്ടുകാർ മുഴുവൻ ഭീതിയിൽ.

സമ്പർക്ക വ്യാപനം ഉണ്ടാകുമോ എന്നാണ് മീൻ വാങ്ങിയവരുടെ പേടി. ആർക്കൊക്കെ മീൻ വിറ്റുവെന്ന് വ്യാപാരിക്കും അറിഞ്ഞു കൂടാ. ഇയാളിൽ നിന്ന് മീൻ വാങ്ങിയവരെ കണ്ടെത്താൻ കടമ്പനാട് പഞ്ചായത്തിലെ ആരോഗ്യ വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. എന്നാൽ, അത് പള്ളിക്കലുകാർ ചെയ്യട്ടെ എന്നാണ് ഇവരുടെ തീരുമാനം.
കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന പത്തനംതിട്ട ജില്ലയുടെ അറ്റത്തുള്ള പഞ്ചായത്താണ് കടമ്പനാട്. ഇവിടെ കോവിഡ് പ്രതിരോധം പാളിയെന്നാണ് നാട്ടുകാരുടെ പരാതി. ഉറവിടം അറിയാത്ത കോവിഡ് സ്ഥിരീകരിച്ച തൊട്ടടുത്ത പള്ളിക്കൽ പഞ്ചായത്തിലെ ചില വാർഡുകൾ കണ്ടെയ്ന്മെന്റ് സോൺ ആക്കി മാറ്റിക്കഴിഞ്ഞു. കടമ്പനാട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു.

പ്രസിഡന്റ് ക്വാറന്റൈനിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം ഫേസ് ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് അജീഷ്‌കുമാർ, കോവിഡ് പ്രതിരോധം പാളിയെന്ന വാദം തള്ളിക്കളയുകയാണ്. ഇവിടെ 30 രോഗികൾ മാത്രമാണുള്ളതെന്നും അതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ പത്തു പേരാണെന്നും പറയുന്നു. നെല്ലിമുകളിൽ മൽസ്യ വിൽപന നടത്തിയിരുന്ന പള്ളിക്കൽ സ്വദേശിക്കും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ നിന്ന് മീൻ വാങ്ങാത്ത നാട്ടുകാർ കുറവാണ്. ഇങ്ങനെ മീൻ വാങ്ങിയവരെ കണ്ടെത്താനോ ക്വാറന്റൈൻ ചെയ്യിക്കാനോ ആരോഗ്യവകുപ്പ് അധികൃതർ തുനിഞ്ഞില്ല എന്നാണ് പരാതി. എന്തിനേറെ പറയുന്നു. ജാഗ്രത നിർദ്ദേശം പോലും നൽകിയിട്ടില്ലത്രേ.

കൊല്ലം ജില്ലാ അതിർത്തിയായ ഏഴാംമൈലിൽ പപ്പട കച്ചവടം നടത്തിയിരുന്ന പ്രായം ചെന്ന സ്ത്രീയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്ന് കൊല്ലം ജില്ലയിൽ നിരവധി പേർക്ക് രോഗം പകർന്നു. ഇവർ കടമ്പനാട് ചന്തയിലും പപ്പടം വിൽക്കാൻ എത്തുമായിരുന്നു. നിരവധി പേർ ഇവരിൽ നിന്നും പപ്പടം വാങ്ങിയിട്ടുണ്ട്. ആ സമ്പർക്കപ്പട്ടികയും തയാറല്ല. കോവിഡ് സ്ഥിരീകരിക്കപ്പെട്ട തെങ്ങമത്തു നിന്നുള്ള ഗർഭിണി, തെങ്ങമം കിഴക്ക് സ്വദേശി എന്നിവർ കയറി ഇറങ്ങാത്ത കടകൾ നെല്ലിമുകളിൽ ഇല്ല. അത് അടപ്പിക്കുകയോ അണുനശീകരണത്തിന് ശിപാർശ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന പരാതിയും നിലനിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP