Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിശാഖപട്ടണവും കുർണൂലും അമരാവതിയും ആന്ധ്രാപ്രദേശിന്റെ തലസ്ഥാനങ്ങൾ; മൂന്ന് തലസ്ഥാനങ്ങൾ അനുവദിക്കുന്ന ബില്ലിന് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ അംഗീകാരം നൽകി

വിശാഖപട്ടണവും കുർണൂലും അമരാവതിയും ആന്ധ്രാപ്രദേശിന്റെ തലസ്ഥാനങ്ങൾ; മൂന്ന് തലസ്ഥാനങ്ങൾ അനുവദിക്കുന്ന ബില്ലിന് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ അംഗീകാരം നൽകി

മറുനാടൻ മലയാളി ബ്യൂറോ

വിജയവാഡ: ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ അനുവദിക്കുന്ന ബില്ലിന് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ അംഗീകാരം നൽകി. ഇതോടെ, വിശാഖപട്ടണം, കുർണൂൽ, അമരാവതി എന്നീ നഗരങ്ങൾ ആന്ധ്രാപ്രദേശിന്റെ ആസ്ഥാനങ്ങളായി മാറും. വിശാഖപട്ടണം ഭരണനിർവഹണ ആസ്ഥാനമായി മാറും. നിയമസഭ അമരാവതിയിൽ തുടരുന്നതിലൂടെ നിയമനിർമ്മാണ ആസ്ഥാനം അമരാവതിയായിരിക്കും. ഹൈക്കോടതി ആസ്ഥാനം കുർണൂലിലേക്ക് മാറ്റുന്നതിലൂടെ ഈ നഗരം നിയമ തലസ്ഥാനമായി മാറും. ഗവർണർ ബില്ലുകൾക്ക് അംഗീകാരം നൽകിയെങ്കിലും ഇവയ്‌ക്കെതിരെ അമരാവതിയിലെ കർഷകർ നൽകിയ ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ കോടതി വിധി വന്നതിനു ശേഷം മാത്രമേ ബിൽ നിലവിൽ വരികയുള്ളൂ.

വർഷത്തിൽ 40 ദിവസത്തിൽ താഴെ മാത്രമാണ് നിയമസഭ സമ്മേളിക്കുന്നത് എന്നതിനാൽ മുഖ്യമന്ത്രി, ഗവർണർ എന്നിവരുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന വിശാഖപട്ടണമായിരിക്കും പ്രധാന ഭരണകേന്ദ്രം. സർവേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പുതുക്കിയ രാഷ്ട്രീയഭൂപടമനുസരിച്ച് കഴിഞ്ഞ കൊല്ലമാണ് അമരാവതിയെ കേന്ദ്രസർക്കാർ ആന്ധ്രാപ്രദേശിന്റെ രണ്ടാമത്തെ തലസ്ഥാനമാക്കിയത്. അധികാരവികേന്ദ്രീകരണം സംബന്ധിച്ചുള്ള തീരുമാനത്തിനായി സർക്കാർ ജിഎൻ റാവു കമ്മിറ്റിയെ നിയമിക്കുകയും ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിനെ പഠനത്തിനായി നിയോഗിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബില്ലുകൾ രൂപപ്പെടുത്തിയത്.

ത്രിതല ആസ്ഥാനം സംബന്ധിച്ച് സർക്കാർ ആലോചന ജനുവരിയിൽ തുടങ്ങിയപ്പോൾ തന്നെ വിമർശനങ്ങളും പ്രതിഷേധവും ഉയർന്നിരുന്നു. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ കർഷകർ 230 ദിവസമായി ബില്ലിനെതിരെ പ്രതിഷേധസമരം നടത്തി വരികയായിരുന്നു. ഗവർണറുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടാകുന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നെങ്കിലും ആശങ്ക നീങ്ങിയ ആശ്വാസത്തിലാണ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ. കൂടാതെ എപി ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെന്റ് അഥോറിറ്റി റദ്ദാക്കുന്ന ബില്ലിലും ഗവർണർ ഒപ്പു വെച്ചു. ജൂലായ് 18 നാണ് ഈ രണ്ട് വിവാദ ബില്ലുകളും രാജ്ഭവനിലേക്ക് സംസ്ഥാന സർക്കാർ അയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP