Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈ വിയോഗം സൃഷ്ടിച്ച വേദനയ്ക്കിടയിലും കൂടുതൽ ആത്മവീര്യത്തോടെ കർമ്മനിരതരായിക്കൊണ്ട്, അജിതന്റെ ജീവിതത്തോട് നീതി പുലർത്താൻ ഏവർക്കുമാകണം; കോവിഡ് ബാധിച്ച് മരിച്ച സബ് ഇൻസ്പെക്ടർ അജിതന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

ഈ വിയോഗം സൃഷ്ടിച്ച വേദനയ്ക്കിടയിലും കൂടുതൽ ആത്മവീര്യത്തോടെ കർമ്മനിരതരായിക്കൊണ്ട്, അജിതന്റെ ജീവിതത്തോട് നീതി പുലർത്താൻ ഏവർക്കുമാകണം; കോവിഡ് ബാധിച്ച് മരിച്ച സബ് ഇൻസ്പെക്ടർ അജിതന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

കോവിഡ് ബാധിച്ച് മരിച്ച ഇടുക്കി സ്പെഷ്യൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ അജിതന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവിശ്രമം, നിർഭയം കേരള പൊലീസ് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണ് രാജ്യത്ത് മറ്റു പ്രദേശങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിച്ച രോഗത്തെ ഇവിടെ ഫലപ്രദമായി ചെറുക്കാൻ സാധിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനും പൊലീസിനും അദ്ദേഹത്തിന്റെ അകാല വിയോഗം വലിയ നഷ്ടമാണ്. ഈ വിയോഗം സൃഷ്ടിച്ച വേദനയ്ക്കിടയിലും കൂടുതൽ ആത്മവീര്യത്തോടെ കർമ്മനിരതരായിക്കൊണ്ട്, അജിതന്റെ ജീവിതത്തോട് നീതി പുലർത്താൻ ഏവർക്കുമാകണം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു- പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

ഇടുക്കി സ്പെഷ്യൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ അജിതൻ (55 വയസ്സ്) കോവിഡ്- 19 രോഗബാധ മൂലം മരണമടഞ്ഞിരിക്കുന്നു. അതീവ ദുഃഖകരമായ വാർത്തയാണിത്. കോവിഡ് മഹാമാരിക്കെതിരെ നമ്മൾ പടുത്തുയർത്തിയ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം സ്തുത്യർഹമായ സേവനമാണ് കേരള പൊലീസും കാഴ്ചവച്ചത്. അവിശ്രമം, നിർഭയം അവർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണ് രാജ്യത്ത് മറ്റു പ്രദേശങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിച്ച രോഗത്തെ ഇവിടെ ഫലപ്രദമായി ചെറുക്കാൻ സാധിച്ചത്.

എന്നാൽ അതിനിടയിലാണ് അജിതൻ വിടവാങ്ങിയത്. സമൂഹത്തിനും പൊലീസിനും അദ്ദേഹത്തിന്റെ അകാല വിയോഗം വലിയ നഷ്ടമാണ്. ഈ വിയോഗം സൃഷ്ടിച്ച വേദനയ്ക്കിടയിലും കൂടുതൽ ആത്മവീര്യത്തോടെ കർമ്മനിരതരായിക്കൊണ്ട്, അജിതന്റെ ജീവിതത്തോട് നീതി പുലർത്താൻ ഏവർക്കുമാകണം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.

 

ഇടുക്കി സ്പെഷ്യൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ അജിതൻ (55 വയസ്സ്) കോവിഡ്- 19 രോഗബാധ മൂലം മരണമടഞ്ഞിരിക്കുന്നു. അതീവ ദുഃഖകരമായ...

Posted by Pinarayi Vijayan on Saturday, August 1, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP