Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർക് ഫ്രം ഹോമിന്റെ പേരിൽ ജീവനക്കാർക്ക് സുഖവാസം; ഫയലുകൾ എല്ലാം കെട്ടിക്കിടക്കുന്നു; പേരുദോഷം ഒഴിവാക്കാൻ ഇടപെട്ട് മുഖ്യമന്ത്രി; വകുപ്പ് സെക്രട്ടറിമാരുടെ വീഡിയോ കോൺഫറൻസ് വിളിച്ച് പിണറായി വിജയൻ

വർക് ഫ്രം ഹോമിന്റെ പേരിൽ ജീവനക്കാർക്ക് സുഖവാസം; ഫയലുകൾ എല്ലാം കെട്ടിക്കിടക്കുന്നു; പേരുദോഷം ഒഴിവാക്കാൻ ഇടപെട്ട് മുഖ്യമന്ത്രി; വകുപ്പ് സെക്രട്ടറിമാരുടെ വീഡിയോ കോൺഫറൻസ് വിളിച്ച് പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിച്ചിരുന്നെങ്കിലും ഫയലുകൾ ഒന്നും നീങ്ങുന്നില്ല. ജീവനക്കാർ വീട്ടിൽ വെറുതെ ഇരുന്ന് ശമ്പളം വാങ്ങിയതല്ലാതെ കൃത്യമായി ജോലി ചെയ്തില്ല എന്ന ആരോപണമാണ് ശക്തമാകുന്നത്. ഫയലുകൾ നീങ്ങാത്തതിന് കോവിഡിനെ ജീവനക്കാർ കുറ്റം പറയുമ്പോഴും വർക് ഫ്രം ഹോമിന്റെ മറവിൽ കുറവൊന്നും ഇല്ലാതെ കൃത്യമായി ശമ്പളം പറ്റുകയാണ് പല ജീവനക്കാരും. സെക്രട്ടറിയേറ്റിന്റെ പ്രവർത്തനം കൂടി നിലച്ചതോടെ സംസ്ഥാനത്ത് ഫയലുകൾ എല്ലാം നിശ്ചലമാണ്.

കോവിഡ് സംസ്ഥാനത്തെ പിടിച്ചുലച്ചതോടെ കഴിഞ്ഞ അഞ്ചുമാസമായി വിവിധ ഡയറക്ടറേറ്റുകളിൽനിന്നും കലക്ടറേറ്റുകളിൽനിന്നും ഫയലുകൾ സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കാൻപോലും കഴിയുന്നില്ല. ഈവർഷാരംഭത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിനപരിപാടികളിൽ ഏറ്റവും പ്രധാനം പൊതുജനപരാതി പരിഹാരമായിരുന്നു. സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിനു കീഴിൽ 38 വകുപ്പുകളിലായാണ് ഒന്നരലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നത്. നിയന്ത്രണങ്ങളുള്ളതിനാൽ മിക്ക ഓഫീസുകളിലും 50% ജീവനക്കാർ മാത്രമാണു ഹാജർ. കണ്ടെയ്ന്മെന്റ് സോണുകളിൽ 30 %. കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ അദാലത്തുകൾ നടത്തി ഫയലുകൾ തീർപ്പാക്കാനും കഴിയില്ല.

സെക്രട്ടേറിയേറ്റിന്റെ പ്രവർത്തനം ഏറെക്കുറെ നിലച്ചതോടെ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വകുപ്പ് സെക്രട്ടറിമാരുടെ വീഡിയോ കോൺഫറൻസ് വിളിച്ചു. കഴിഞ്ഞ വ്യാഴാഴ്ചവരെ തീർപ്പാക്കിയ ഫയലുകളുടെ എണ്ണവും മറ്റുള്ളവയുടെ പുരോഗതിയും യോഗത്തിൽ അറിയിക്കാനാണു നിർദ്ദേശം. വിവിധ വകുപ്പുകളിലായി ഒന്നരലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നാണു പ്രാഥമികകണക്ക്. ഏറെയും റവന്യൂ, ആഭ്യന്തരം, പൊതുവിദ്യാഭ്യാസ വകുപ്പുകളിൽ. ഇ-ഫയലിങ് സംവിധാനം തകരാറിലായിട്ടു നാളുകളായി. പുതിയ സോഫ്റ്റ്‌വേർ സ്ഥാപിക്കാനുള്ള ടെൻഡർ കാലാവധി കഴിഞ്ഞു. ഇതുസംബന്ധിച്ച ഫയൽ അന്നത്തെ ഐ.ടി. സെക്രട്ടറി എം. ശിവശങ്കരന്റെ മേശപ്പുറത്തായിരുന്നു.

സ്വർണക്കടത്ത് വിവാദത്തിൽ അദ്ദേഹം പുറത്തായതോടെ, വീണ്ടും ടെൻഡർ നടപടികൾക്കായി അഡീഷണൽ സെക്രട്ടറി റാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചു. ഇ-ഫയലിങ് സംവിധാനം പുനഃസ്ഥാപിക്കുന്നതിൽ ഐ.ടി. വകുപ്പിന്റെ അനാസ്ഥയാണ് ആറുമാസമായി സെക്രട്ടേറിയേറ്റിന്റെ പ്രവർത്തനം താറുമാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP