Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രതിസന്ധികളെ മറികടക്കാൻ ബലിപ്പെരുന്നാൾ പ്രചോദനം നൽകുന്നു: എം ഐ അബ്ദുൽ അസീസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ലോകത്തിന് അവയെ മറികടക്കാനാവുമെന്ന സന്ദേശമാണ് ബലിപ്പെരുന്നാൾ നൽകുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് തന്റെ ഈദ് സന്ദേശത്തിൽ പറഞ്ഞു. ബലിപ്പെരുന്നാളിൽ അനുസ്മരിക്കപ്പെടുന്നത് ദൈവത്തിന്റെ പ്രവാചകനായ ഇബ്റാഹീമിന്റെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വലമായ ജീവിതമാണ്. അഭിമുഖീകരിക്കേണ്ടിവന്ന വലിയ പ്രയാസങ്ങളെ അസാമാന്യമായ നിശ്ചയദാർഢ്യത്തോടെയും ക്ഷമയോടെയും സമർപ്പണമനോഭാവത്തോടെയും മറികടക്കാൻ ഇബ്റാഹീമിനും കുടുംബത്തിനും സാധിച്ചത് കറയറ്റ ഏകദൈവ വിശ്വാസത്തിലൂടെയായിരുന്നു. സഹസ്രാബ്ദങ്ങൾക്കിപ്പുറവും ലോകത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ആത്മീയ വ്യക്തിത്വമായി ആദരിക്കപ്പെടാനും കാരണം ഈ മാതൃകാജീവിതമാണ്.

ഏകാധിപത്യത്തിനും ഭരണകൂടഭീകരതയ്ക്കുമെതിരെയും പൊരുതുന്ന എല്ലാവർക്കും പ്രചോദനമാണ് ഇബ്റാഹീമിന്റെ അനുഭവങ്ങൾ. അന്തിമവിജയം നീതിക്കും സത്യത്തിനുമാണെന്നും ഇബ്റാഹിം പഠിപ്പിക്കുന്നുവെന്നും അബ്ദുൽ അസീസ് തന്റെ ഈദ് സന്ദേശത്തിൽ പറഞ്ഞു.

പ്രാർത്ഥനയ്ക്ക് പ്രത്യേക പ്രധാന്യമുള്ള പെരുന്നാൾ ദിനത്തിൽ കോവിഡ് പ്രതിസന്ധിയിൽനിന്നുള്ള ലോകത്തിന്റെ മോചനത്തിനായി വിശ്വാസികളെല്ലാം പ്രാർത്ഥിക്കാനും പ്രയാസപ്പെടുന്നവരെ പ്രത്യേകം പരിഗണിക്കാനും ആഹ്വാനം ചെയ്ത ജമാഅത്ത് അമീർ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് പെരുന്നാൾ ആഘോഷിക്കണമെന്നും നിർദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP