Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സർക്കാർ തീരദേശ വാസികളെ പറ്റിക്കുന്നു: ബിജെപി

സർക്കാർ തീരദേശ വാസികളെ പറ്റിക്കുന്നു: ബിജെപി

സ്വന്തം ലേഖകൻ

തീരദേശ വാസികളെ വെറും വോട്ടു ബാങ്കുകളായി കണ്ട്, അവർക്കു നൽകുന്ന വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാതെ അവരെ മുതലെടുത്തുകൊണ്ടു കാലങ്ങളായി സർക്കാർ പറഞ്ഞു പറ്റിക്കുകയാണെന്ന് ബി.ജെ..പി. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ പറഞ്ഞു. സുനാമി- ഓഖി ദുരന്തകാലത്ത് അവർക്ക് നൽകുമെന്ന് പറഞ്ഞതും അനുവദിച്ചതുമായ തുകകൾ നാളിതുവരെ നൽകിയിട്ടില്ല. ഹരിപ്പാട് വലിയഴീക്കൽ മുതൽ അരൂർ ചാപ്പക്കടവ് വരെ നീണ്ടുകിടക്കുന്ന ആലപ്പുഴ ജില്ലയിലെ തീരദേശ ജനത കോവിഡ് -19 ന്റെ ഈ കാലഘട്ടത്തിൽ ലോക് ഡൗൺ മൂലം പരമ്പരാഗത മത്സ്യബന്ധനത്തിനു പോലും സാധിക്കാെ പട്ടിണിയിലാണ്. അവർക്ക് യാതൊരു സഹായവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. തീരദേശവാസികളുടെ സുരക്ഷിതത്വത്തിന് പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമ്മിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും തട്ടിപ്പു നടത്തുന്നതിനായി കയർ ബാഗിൽ മണ്ണ് നിറച്ച് ഭിത്തി കെട്ടിയും കരിമണൽ കൊള്ള നടത്തിയും കോടികൾ വെട്ടിക്കുന്നതിന് കൂട്ടുനിൽക്കുകയാണ് ധനമന്ത്രിയും കൂട്ടരും. ആറാട്ടുപുഴ-തൃക്കുന്നപ്പുഴ-പുറക്കാട് തീരപ്രദേശങ്ങളെ മണലൂറ്റ് കേന്ദ്രങ്ങളാക്കി മാറ്റി വൻ കരിമണൽ കൊള്ള നടത്തി കോടികൾ വെട്ടിക്കുന്നതിന് കൂട്ടുനിൽക്കുകയാണ് ജില്ലയിലെ മന്ത്രിമാരും പ്രതിപക്ഷ നേതാവും. ഇതിനെതിരെ തീരദേശ മൽസ്യത്തൊഴിലാളികൾക്കായി ബിജെപി. ശക്തമായ സമരവുമായി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

തീരദേശ ജനതയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആലപ്പുഴയുടെ തീരപ്രദേശങ്ങൾ സംരക്ഷിക്കണമെന്നും തീരദേശവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായങ്ങൾ ഉടൻ വിതരണം ചെയ്യണം എന്നും ആവശ്യപ്പെട്ട് ബിജെപി. ആലപ്പുഴ ജില്ലയിലെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ നിൽപ്പ് സമരം ആലപ്പുഴയിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിനു മുന്നിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡണ്ട് രൺജിത് ശ്രീനിവാസ് സമരത്തിന് അധ്യക്ഷത വഹിച്ചു. ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, ജില്ലാ കമ്മറ്റി അംഗം ആർ. ഉണ്ണികൃഷ്ണൻ, മണ്ഡലം സെക്രട്ടറി റ്റി.സി. രഞ്ജിത്, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് അനിൽ കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വിശ്വവിജയപാൽ, ഉണ്ണിക്കൃഷ്ണമേനോൻ, ടൗൺ ഏരിയ പ്രസിഡണ്ട് മനു ഉപേന്ദ്രൻ, എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP